ഇന്നലെ വരെ മുൻസിപ്പാലിറ്റി തൂപ്പുകാരി ഇന്ന് ആശ കാറിൽ വന്നിറങ്ങി സല്യൂട്ട് അടിച്ച് പോലീസ്

in News 81,586 views

മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയായിരുന്ന ആശ എന്ന യുവതി. തികച്ചും സാധാരണക്കാരിൽ സാധാരണക്കാരി. ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന ആശ രണ്ടു മക്കളെ പോറ്റാൻ ആണ് മുൻസിപ്പാലിറ്റിയിലെ തൂപ്പുകാരി ആയത്.

എന്നാൽ ഇപ്പോൾ തൂപ്പുകാരിയിൽ നിന്ന് ഡപ്യൂട്ടി കലക്ടറുടെ പദവിയിൽ എത്തിയിരിക്കുകയാണ് ആശ എന്ന യുവതി. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടിയാണ് ആശ ഡപ്യൂട്ടി കലക്ടറുടെ പദവിയിലേക്ക് എത്തുന്നത്. ആരും കലക്ടർ ആയി ജനിക്കുന്നില്ല. കഠിനാധ്വാനവും അവനവനിൽ ഉറച്ച വിശ്വാസവും ഉണ്ടെങ്കിൽ കലക്ടർ എന്നല്ല ഏതു പദവിയും ആർക്കും കയ്യെത്തിപ്പിടിക്കാവുന്നതാണ്. ഇതാണ് തൻ്റെ വിജയത്തെക്കുറിച്ച് ആശയ്ക്ക് പറയാനുള്ളത്. രണ്ടുവർഷം മുൻപ് ആശ പരീക്ഷ എഴുതിയതാണെങ്കിലും കോവിഡ് മൂലം ഇപ്പോഴാണ് ഫലം വന്നതെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പരീക്ഷയെഴുതി 12 ദിവസത്തിനു ശേഷമാണ് മുൻസിപ്പാലിറ്റിയിലെ തൂപ്പുകാരിയായി ജോലി ലഭിക്കുന്നത്. രണ്ടു മക്കൾ അടങ്ങുന്ന കുടുംബത്തെ പോറ്റാൻ ആശ എന്ന തൂപ്പുകാരിയുടെ ജോലി ഏറ്റെടുക്കുകയായിരുന്നു. എട്ടു വർഷം മുൻപ് ഭർത്താവുമായി വേർപിരിഞ്ഞ ശേഷം കുടുംബത്തിൻ്റെ ഉത്തരവാദിത്വം പൂർണ്ണമായും ആശയുടെ ചുമലുകളിൽ ആണ്. മക്കളെ വളർത്തുന്നതിനിടയിൽ സമയം കണ്ടെത്തിയ ആശ ബിരുദപഠനം പൂർത്തിയാക്കിയത്. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ 728-ാം റാങ്കാണ് ആശയ്ക്ക് ലഭിച്ചത്.

സമൂഹത്തിൽ താൻ നേരിട്ട വിവേചനം തന്നെയാണ് കളക്ടർ ആകാനുള്ള പ്രചോദനമെന്ന് ആശ പറയുന്നു. തന്നെപ്പോലെ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ സിവിൽ സർവീസിലൂടെ ശ്രമിക്കുമെന്നും ആശ കൂട്ടിച്ചേർത്തു.

Share this on...