ഇനി ഒരു പ്രണയം ഇല്ല – എല്ലാം അവസാനിച്ചു – പക്ഷെ തളരില്ല – മനസ് തുറന്ന് റോബിൻ രാധാകൃഷ്ണൻ

in News 35 views

ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളത്തിൽ ചരിത്രത്തിൽ ആദ്യമായി ഷോയിൽ മത്സരിക്കാനെത്തിയ ഡോക്ടറും റോബിൻ തന്നെയാണ്. വെറും രണ്ടാഴ്ച കൊണ്ട് റോബിൻ ആരാധകരെ സമ്പാദിച്ചു തുടങ്ങിയിരുന്നു ബിഗ് ബോസ് മലയാളം സീസൺ ഫോർ നടക്കുമ്പോഴും അവസാനിച്ചപ്പോഴും ഇപ്പോഴും റോബിൻ തന്നെയാണ് ചർച്ചചെയ്യപ്പെടുന്നത്. ഇത്രയേറെ ആരാധകരെ സമ്പാദിച്ച മറ്റൊരു മത്സരാർത്ഥിയും ബിഗ് ബോസ് മലയാളം സീസണിൽ ഉണ്ടായിട്ടില്ല. റോബിൻ എവിടെ ഉദ്ഘാടനത്തിനോ, പരിപാടിക്കോ പോയാലും നൂറുകണക്കിന് ജനങ്ങളാണ് താരത്തെ കാണാനെത്തുന്നത്.

അടുത്തിടെ തൻ്റെ ആദ്യ സിനിമയെക്കുറിച്ച് റോബിൻ പ്രഖ്യാപിച്ചിരുന്നു. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിൽ റോബിൻ നായകനായിട്ടാണ് എത്തുന്നത്.ഗോകുലം മൂവിസിനൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നു എന്ന് റോബിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം സംവിധായകൻ പ്രിയദർശനെ സന്ദർശിച്ചതിൻ്റെ ചിത്രങ്ങളും റോബിൻ പങ്കുവെച്ചിരുന്നു.പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് വേണ്ടിയാണോ എന്ന് ആരാധകർ തുരക്കിയെങ്കിലും കൃത്യമായ മറുപടി ഇതുവരെ റോബിൻ നൽകിയിട്ടില്ല. ഇപ്പോൾ തൻ്റെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് റോബിൻ തന്നെ ഒരു അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ഞാൻ ആഗ്രഹിച്ച ജീവിതം ഞാൻ ഇപ്പോൾ ജീവിക്കുന്നു. നന്നായി കഷ്ടപ്പെട്ടാണ് ആ സ്വപ്നത്തിലേക്ക് എത്തിയത്.

കുഞ്ഞായിരുന്നപ്പോൾ മുതൽ സിനിമാ മോഹം ചെറുതായി ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം നടക്കാൻ പോകുന്നുവെന്ന് അറിയുമ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. നൂറിൽ നൂറ്റിരുപത് പ്രാവശ്യം വീണാലും നൂറ്റിരു തവണ ഞാൻ എഴുന്നേറ്റു നിൽക്കും. കാറപകടത്തിൽപ്പെട്ട് കൊക്കയിലേക്ക് മറിയാൻ പോയപ്പോഴും ഞാൻ ആലോചിച്ചത് ഇങ്ങനെയായിരുന്നു.ഇത്രയും കഷ്ടപ്പെട്ടിട്ടും ദൈവമേ തീരാൻ പോവുക യാണോ എന്നാണ് മരണം വരെ ഞാൻ കണ്ടു കഴിഞ്ഞു. അവിടെനിന്നാണ് തിരിച്ചുവന്ന് ഇങ്ങനെയൊരു സ്റ്റേജിൽ നിൽക്കുന്നത്. അതിൽ കൂടുതൽ ഒന്നും ഇല്ല. അതുകൊണ്ട് നെഗറ്റീവ് വന്നാലും ബാധിക്കില്ല. എൻ്റെ സർക്കിൾ പോസിറ്റിവിറ്റി നിറഞ്ഞത് മാത്രമാണ്.

അതുകൊണ്ട് എനിക്ക് പ്രിയപ്പെട്ടവർ നെഗറ്റീവ് അയച്ച് വരാറില്ല. പകലും രാത്രിയും ഉണ്ടാകണമല്ലോ. പ്രതീക്ഷകൾ അധികം ജീവിതത്തിൽ ഞാൻ വയ്ക്കാറില്ല. പ്രതീക്ഷിച്ചിട്ട് വിഷമിക്കാത്തിരിക്കാൻ ആണ് അത്. കോഴിക്കോട് മാളിൽ അത്രയും ജനം വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത്ര കഴിവുള്ള വ്യക്തിയല്ല ഞാൻ. എൻ്റെ സിനിമകൾ ആളുകൾ കണ്ട് അഭിപ്രായം പറയുന്നത് അനുസരിച്ച് നന്നാക്കി മുന്നോട്ട് പോകണമെന്നാണ് കരുതുന്നത്. ഞാനിപ്പോൾ കരിയർഫോക്കസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. വിവാഹം സമയമാകുമ്പോൾ നടക്കും. ഇപ്പോൾ പ്രണയിക്കാൻ താല്പര്യപ്പെടുന്നില്ല. പ്രണയിച്ച് നടക്കാൻ എനിക്ക് ഇനി സമയമില്ല. കല്യാണം കഴിച്ചാലും പ്രണയിക്കാമല്ലോ. ഞാനിപ്പോൾ ഒന്നിൽ നിന്നും കരകയറി വരുന്നതേയുള്ളൂ.റോബിൻ പറയുന്നു. ദിൽഷയും റോബിനും ബിഗ് ബോസ് മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ഇരുവരും സൗഹൃദം പോലും അവസാനിപ്പിച്ചത്.

താനും ബ്ലെസ്ലിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിപ്പിച്ചു എന്നാണ് ദിൽഷ തൻ്റെ സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ദിൽഷയുടെ തീരുമാനത്തിൽ പ്രതികരണവുമായി റോബിനും എത്തിയിരുന്നു. സന്തോഷമായിരിക്കു ദിൽഷ. ബഹുമാനം മാത്രമേയുള്ളൂ. നിൻ്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. നീ നൽകിയ എല്ലാ ഓർമ്മകൾക്കും നന്ദി. എല്ലാ പിന്തുണകൾക്കും നന്ദി പറയുന്നു എന്നാണ് റോബിൻ മറുപടിയായി കുറിച്ചത്.

Share this on...