ഇതു കേട്ട മലയാളികൾ ഞെട്ടി – വിധി കേട്ട അമ്മ ചിരിച്ചു – ഇത്ര ഒക്കെ ചെയ്തിട്ടും

in News 867 views

തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് പ്രതിചേർക്കപ്പെട്ട കുട്ടിയുടെ അമ്മ അർച്ചനയെ കോടതി മാപ്പുസാക്ഷിയാക്കി. കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി അനുകൂലമായി തീരുമാനം എടുത്തത്. കുട്ടിയെ മർദ്ദിക്കുന്നത് കണ്ടിട്ട് മൗനം പാലിച്ചും, അരുണിനെ രക്ഷപ്പെടാൻ അവസരം ഒരുക്കിയതുമാണ് അർച്ചനയ്ക്ക് നേരെ ചുമത്തപ്പെട്ട കുറ്റം.കേസിൽ വാദം ബുധനാഴ്ചയും തുടരും. പ്രതിഭാഗം വാദം കേട്ട ശേഷം ആയിരിക്കും കുറ്റപത്രം വായിച്ചു കേൾപ്പിക്കുക. ഇതിനിടെ നേരത്തെ പ്രതിചേർത്തിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കി. തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇന്ന്കേസ് പരിഗണിച്ചപ്പോൾ തന്നെ തങ്ങളുടെ ഭാഗം കേൾക്കാൻ സമയം വേണമെന്ന് പ്രതിഭാഗം നിലപാടെടുത്തു.തുടർന്ന് അധിക ദിവസത്തേക്ക് കേസ് നീട്ടാൻ ആവില്ലെന്നും, നാളെ പ്രതിഭാഗം വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

കേസിൽ കുറ്റപത്രം വായിച്ചു അരുൺ ആനന്ദിനെ നേരിട്ട് ഹാജരാക്കണം എന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ശാരീരിക അസ്വസ്ഥതകൾ മൂലം അരുൺ ആനന്ദിന് ഹാജരാകാനായില്ല. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന അരുൺ ഓൺലൈനായാണ് കേസ് കേട്ടത്. നാളെയും അരുൺ ഓൺലൈനിൽ ഹാജരാകാനാണ് സാധ്യത. പ്രതിഭാഗം കേട്ടശേഷം കുറ്റപത്രം വായിച്ചു കേൾപ്പിക്കും. 2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഫയിൽ മൂത്രമൊഴിച്ചു എന്ന് പറഞ്ഞ് പ്രതി അരുൺ ആനന്ദ് എട്ടുവയസ്സുകാരി മർദ്ദിക്കുകയായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്. കുട്ടിയെ നിലത്തിട്ട് ചവിട്ടി, കാലിൽ പിടിച്ച് തറയിൽ അടിച്ച് തലച്ചോർ പുറത്തുവന്നപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചത്. ആശുപത്രിക്കിടക്കയിൽ 10 ദിവസത്തോളം പോരാടിയാണ് കുട്ടി മ,ര,ണ,ത്തിന് കീഴടങ്ങിയത്. കേസിൽ 2019 മാർച്ച് 30ന് അരുൺ ആനന്ദ് പിടിയിലായി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ അരുൺ മുൻപും കുട്ടിയെ മർദ്ദിച്ചിരുന്നുവെന്ന് കണ്ടെത്തി. മർദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പൊലീസിനോട് സമ്മതിച്ചു.ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. വിചാരണയുടെ ആദ്യഘട്ടമായി പ്രതി അരുൺ ആനന്ദിനെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. മറ്റൊരു കേസിൽ ശിക്ഷയിൽ കഴിയുന്ന അരുൺ ആനന്ദ് ഇന്ന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ട.ത് ക്രൂരമായി മർദ്ദനമേറ്റു മുക്കാൽ മണിക്കൂറിനുശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞിരുന്നു. എന്നാൽ ആശുപത്രി അധികൃതർക്ക് ഇതിൽ സംശയം തോന്നിയതിനാൽ അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

പോലീസെത്തിയപ്പോൾ വിദഗ്ധചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകണം എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ അരുൺ ഇതിന് തയ്യാറായില്ല. അരമണിക്കൂറിനു ശേഷം ആംബുലൻസിൽ കയറാതെ അരുൺ അധികൃതരുമായി തർക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലൻസിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല.ഒടുവിൽ പോലീസ് നിർബന്ധിച്ചാണ് ആംബുലൻസിൽ കയറ്റി വിട്ടത്. കുട്ടിയുടെ മ,ര,ണ,കാ,രണം തലയ്ക്കേറ്റ മാരകമായ ക്ഷതം തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും പറയുന്നു.തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്.തലയോട്ടിയുടെ വലതു ഭാഗത്താണ് പൊട്ടൽ.വാരിയെല്ലിനും പൊട്ടൽ ഉണ്ടായിരുന്നു. ശരീരത്തിൽ ബലമായി അടിച്ചതിൻ്റെ പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതിനെല്ലാം കൂട്ടുനിന്ന അമ്മ ഇപ്പോൾ മാപ്പുസാക്ഷിയായിരിക്കുന്നു എന്നതാണ് കേരളത്തിലെ ജനതയെ ഒരേപോലെ ദേഷ്യത്തിലാക്കുന്നത്. അയാൾ ചെയ്ത അതേ കുറ്റകൃത്യം തന്നെയാണ് ഈ അമ്മയും ചെയ്തത്. സ്വന്തം കുഞ്ഞിനെ അടിക്കുന്നത് കണ്ടിട്ട് അതിനെ തടയാതെ, ചികിത്സ വൈകിപ്പിക്കുകയും ചെയ്തു. ഇത്രയും ക്രൂരത കാണിച്ച അമ്മയെ എന്തിനാണ് കോടതി മാപ്പുസാക്ഷിയാക്കിയത് എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്.

Share this on...