ആശാ ശരത്തിന്റെ മകള്‍ക്ക് രാജകീയ വിവാഹം… അത്യാഢംബര ചടങ്ങിന്റെ ദൃശ്യങ്ങളിതാ..!

in News 229 views

നടിയും നർത്തകിയുമായ ആശാ ശരത്തിൻ്റെ മകൾ ഉത്തര ശരത് വിവാഹിതയായി. അങ്കമാലി അറ്റ്ലസ് ഇൻറർനാഷണൽ ഹോട്ടലിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. മുംബൈക്കാരനായ ആദിത്യ മേനോനാണ് ഉത്തരയുടെ കഴുത്തിൽ താലി ചാർത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഡംബര ഗംഭീരമായ വിവാഹമാണ് നടന്നത്. ചുവപ്പ് നിറത്തിലെ സാരിയിൽ അതിസുന്ദരിയായാണ് ഉത്തര എത്തിയത്. പച്ച നിറത്തിലുള്ള സാരി ധരിച്ചാണ് ആശ ശരത് എത്തിയത്. അതി മനോഹരിയായി ഉത്തരയെയും ആദിത്യനെയും വിവാഹവേദിയിലേക്ക് സ്വീകരിക്കുന്ന ആശ ശരത്തിൻ്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ആദ്യം വൈറലായത്.

കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഉത്തരയെ അതീവ സന്തോഷത്തോടെ നോക്കിനിൽക്കുകയാണ് ആശ ശരത്തും, ഭർത്താവ് ശരതും. ഉത്തര, കീർത്തന എന്നീ രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. താരങ്ങളും ബന്ധുക്കളടക്കം ആയിരത്തിലധികം പേരാണ് വിവാഹത്തിന് എത്തിയത്. നടൻ ദിലീപ്, ഭാര്യ കാവ്യ, നടൻ ലാൽ, മനോജ് കെ ജയൻ, ബൈജു, നടി ശ്രീദേവി ഉണ്ണി, അനുമോൾ, ദേവി ചന്ദന കിഷോർ ഉൾപ്പെടെയുള്ള നിരവധി താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. മുംബൈയിലെ ജൂഹു ബീച്ചിന് സമീപത്തുള്ളഹോട്ടലിൽ വച്ചാണ് ഇരുവരുടേയും വിവാഹ സൽക്കാര ചടങ്ങുകൾ നടക്കുക. ആശാ ശരത്തിനൊപ്പം നൃത്ത വേദികളിൽ സജീവമാണ് ഉത്തര.

ഈയിടെ ഗദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തരസിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തിൽ മുഖ്യവേഷത്തിൽ ഉണ്ട്. 2021ലെ മിസ് കേരള റണ്ണറപ്പ് കൂടിയായിരുന്നു ഉത്തര.കീർത്തനയാണ് രണ്ടാമത്തെ മകൾ. കഴിഞ്ഞ വർഷം ഒക്ടോബർ 23 ഞായറാഴ്ചയായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ സിനിമാ ലോകത്ത് നിന്നും മമ്മൂട്ടി സുരേഷ്ഗോപി, ദിലീപ്, മനോജ് കെ ജയൻ, വിനീത്, ജയരാജ്, രഞ്ജി പണിക്കർ, ഇടവേള ബാബു, മേജർ രവി തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു. വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ഉത്തരയുടെ വിവാഹ നിശ്ചയ ചടങ്ങിനെത്തിയിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉത്തരയുടെ വിവാഹ വിശേഷങ്ങളെക്കുറിച്ച് ആശ ശരത് തൻ്റെ യൂട്യൂബ് ചാനൽ ആയ ആശ ശരത് കുടുംബത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഉത്തരയുടെ വിവാഹ വസ്ത്രം സെലക്ട് ചെയ്യുന്നതിൻ്റെ വീഡിയോയും ആശ ആരാധകരുമായി പങ്കുവച്ചിരുന്നു. അതീവശ്രദ്ധയോടെ വിവാഹവസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന ആശയെ വീഡിയോയിൽ കാണാം. ഡാൻസും പാട്ടുമൊക്കെയായി വളരെ ആഘോഷത്തോടെയാണ് ഇന്നലെ ഉത്തരയുടെ ഹൽദി മെഹന്ദി ചടങ്ങുകൾ നടന്നത്. ആശയ്ക്കൊപ്പം തന്നെയാണ് ഉത്തരയും സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Share this on...