ആരും തിരിഞ്ഞുനോക്കാതെ കിടന്ന വൃദ്ധനെ തേടി ഒരു പ്രാവ് എത്തി..!! പിന്നെ നടന്നത്..!

in News 2,188 views

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഒരു ചിത്രം ആണത്.ഈ ചിത്രം പകർത്തിയിരിക്കുന്നത് ഒരു നേഴ്സ് ആണ്. നേഴ്സ് പറയുന്നതിങ്ങനെ, ഈ ചിത്രത്തിൽ കാണുന്ന വൃദ്ധൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് 3 ദിവസമായി. അദ്ദേഹം വന്നത് തനിച്ചായിരുന്നു. അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ട് മാത്രമാണ് അഡ്മിറ്റ് ചെയ്തത്. എന്നാൽ ബന്ധുക്കളെ കുറിച്ച് യാതൊരു അറിവും ഇല്ല. അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ്. സംസാരിക്കാനൊന്നും സാധിക്കുന്നില്ല. അതിനാൽ മാനേജ്‌മന്റ് അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടുപിടിക്കാൻ ശ്രമിച്ചു.

എന്നാൽ അന്വേഷിച്ചു ചെന്നപ്പോൾ അദ്ദേഹത്തിന്റെ അയൽക്കാർക്ക് പോലും അയാളുടെ ബന്ധുക്കളെ കുറിച്ച് വലിയ ധാരണ ഇല്ല. വര്ഷങ്ങളായി അദ്ദേഹം തനിച്ചാണ് താമസിക്കുന്നത്. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെടുന്നത്, ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നു ഇരിക്കുന്നു, വന്നതുമുതൽ ഈ പ്രാവിനെ അവിടെ കാണുന്നുണ്ട്. എന്നാൽ ആരും അത് കാര്യമായി എടുത്തില്ല, എന്നാൽ ഇന്നലെ അതിനെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അത് പോകുന്നില്ല, അദ്ദേഹത്തിന്റെ അടുത്ത് തന്നെ വന്നിരിക്കുന്നു. ആർക്കും ഒന്നും മനസിലായില്ല. ചിലപ്പോൾ അദ്ദേഹം വളർത്തുന്ന പ്രാവ് ആയിരിക്കുമോ? ഒരു നേഴ്സ് സംശയം പറഞ്ഞു.

എന്നാൽ അത് എനിക്ക് കൗതുകം ഉണ്ടാക്കി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി, അയൽവാസികളോട് കാര്യം അന്വേഷിച്ചു. അദ്ദേഹം പ്രാവിനെയൊന്നും വളർത്തിയിട്ടില്ല എന്ന് അവർ പറഞ്ഞു, എന്നാൽ എല്ലാ ദിവസവും പാർക്കിൽ പോയി പ്രാവുകൾക്ക് തീറ്റ കൊടുക്കുവായിരുന്നു. ഹോസ്പിറ്റലിൽ പോയപ്പോഴും അവിടെ തന്നെ ആ പ്രാവ് ഇരിപ്പുണ്ടായിരുന്നു. കാര്യം എന്തായാലും ഒന്നുറപ്പാണ്, ഇത് അദ്ദേഹം പാർക്കിൽ വെച്ച് തീറ്റ കൊടുക്കുന്ന പ്രാവിൽ ഒന്നാണ്. ഒരുപാട് പ്രാവുകൾക്ക് അദ്ദേഹം ഭക്ഷണം കൊടുത്തു, എന്നാൽ ഈ പ്രാവ് അദ്ദേഹത്തിനെ കാണാതായപ്പോൾ അദ്ദേഹത്തെ തിരക്കി എത്തി. അത് എന്തായാലും ഭക്ഷണത്തിനു അല്ല. എന്നാൽ ഇത് അത്ഭുതം തന്നെയാണ്.

Share this on...