ആദ്യവിവാഹം തകര്‍ന്നപ്പോള്‍ രണ്ടാം കെട്ട്.. സംവിധായകനെ ഉപേക്ഷിച്ച് മൂന്നാം വിവാഹം..

in News 59 views

മലയാളം ടെലിവിഷൻ ലോകത്തെ സൂപ്പർ സീരിയലുകളിലെ നായികയായിരുന്നു മായാ മൗഷ്മി.ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ‘പകിട പകിട പമ്പരം ‘ അടക്കം നിരവധി സീരിയലുകൾ. ആ കാലത്ത് ഒരേ സമയം 8 സീരിയലുകളിൽ പോലും മായ അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം സിനിമകളും. എന്നാൽ ഇപ്പോൾ കുറെ കാലമായി ഇൻഡസ്ട്രിയിൽ നിന്ന് മാറി നിൽക്കുകയാണ് മായ. നിരവധി സീരിയലുകളിലും സിനിമകളിലും ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്ക്രീനിലും സജീവമായിരുന്ന കാലത്ത് തന്നെയാണ് നടി മായാ മൗഷ്മിക്ക് അഭിനയജീവിതം നിർത്തേണ്ടി വന്നത്.

ഫ്ലവേർസ് ഒരുകോടി എന്ന ഷോയിൽ എത്തിയപ്പോഴാണ് ഇപ്പോൾ താൻ അഭിനയ ലോകം വിട്ടതിൻ്റെ കാരണം മായാ മൗഷ്മി വ്യക്തമാക്കിയത്. 2013ലാണ് മായാ മൗഷ്മി അഭിനയം നിർത്തുന്നത്. അതിന് കാരണം തൻ്റെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്നു താരം പറയുന്നു. ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല. എനിക്ക് ആരുടെയോ കയ്യിൽ നിന്നാണ് ഈ അണുബാധ വരുന്നത്. അവർ നൽകിയ ബിസ്ക്കറ്റ് കഴിച്ചിട്ടോ അല്ലെങ്കിൽ അങ്ങനെ എന്തോ രീതിയിൽ അണുബാധ എനിക്ക് വന്നു. ഇത് ഭയങ്കര പെയിൻ ഫുൾ ആയിരുന്നു. കണ്ണിൽ പേസ്റ്റ് രൂപത്തിൽ പീള വരും, കണ്ണിൻ്റെ സോക്കറ്റ് മുഴുവൻ നിറയും. കണ്ണിലെല്ലാം നീര് വെച്ച് വല്ലാത്ത അവസ്ഥയിലായി.

വെളിച്ചമോ ചൂടോ മുഖത്തേക്ക് അടിക്കാൻ പറ്റാത്ത അവസ്ഥ. ഒരു വർഷത്തോളം എടുത്തു അസുഖം ഭേദമാകാനെന്ന് മായാമൗഷ്മി പറയുന്നു. അണുബാധയ്ക്ക് ശേഷം അച്ഛൻ്റെ വിയോഗവും, പിന്നാലെ മകളുടെ ജനനവും ഒക്കെയായി മായാമൗഷ്മി കുടുംബത്തിൻ്റെ തിരക്കുകളിലേക്ക് കടക്കുകയായിരുന്നു. കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകൻ ജനിച്ചപ്പോൾ സീരിയൽ തിരക്കുകാരണം അവനൊപ്പം സമയം ചെലവഴിക്കുവാൻ സാധിച്ചില്ല. അതെ മിസ്സിംഗ് മകൾക്ക് വരാൻ അനുവദിക്കില്ല. മകൾ ഇപ്പോൾ രണ്ടാം ക്ലാസ്സിലേക്ക് പോവുകയാണ്. അഭിനയിക്കുന്നതിന് മക്കൾക്ക് എതിർപ്പൊന്നുമില്ല.

പക്ഷേ അമ്മ രാവിലെ പോയി വൈകുന്നേരം വരണം എന്നാണ് മകൾ പറഞ്ഞിരിക്കുന്നത്. സീരിയലിൽ അത് നടക്കില്ല .രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിംഗ് കഴിയുന്നത് എന്ന് പോലും അറിയില്ല. സിനിമയാണെങ്കിൽ എന്നാലും കുഴപ്പമില്ല. നല്ലൊരു വേഷം വന്നാൽ സിനിമ ചെയ്യും. ആദ്യ വിവാഹത്തിന് ശേഷമാണ് സീരിയൽ ലോകത്തേയ്ക്ക് വന്നതെന്നും മായ പറയുന്നു. ഭർത്താവിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരുടെ ബന്ധുക്കൾ എതിർപ്പ് പറഞ്ഞു. അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചുതുടങ്ങി.

പിന്നീട് നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്നുണ്ടായ ദാമ്പത്യപ്രശ്നങ്ങൾ വിവാഹമോചനത്തിലേക്ക് എത്തിച്ചു. ആദ്യവിവാഹം വേർപിരിഞ്ഞ ശേഷം 2002 ജൂലൈ 2നാണ് സീരിയൽ സംവിധായകനായ ഉദയകുമാറിനെ നടി വിവാഹം ചെയ്തത്. സംവിധായകനുമായുള്ള വിവാഹത്തെ തുടർന്ന് ആദ്യ വിവാഹത്തിലുണ്ടായ മകനുമായി ഇവർ അകന്നു കഴിയുകയായിരുന്നു. ഉദയകുമാറും, നടിയുമായുള്ള പ്രശ്നങ്ങൾ തീർക്കാൻ ഇരുവരുടെയും ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നിയമപരമായി പിരിയുവാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

പ്രത്യേക വാഹന നിയമപ്രകാരം ആണ് ഇരുവരും വിവാഹിതരായത്. അതുകൊണ്ടുതന്നെ ആദ്യത്തെ നിയമത്തിലെ 28 ആം വകുപ്പ് പ്രകാരമാണ് വിവാഹമോചനം സംഭവിച്ചത്. ഇൻഡസ്ട്രിയൽ മാറുന്ന സമയത്ത് ഒരുപാട് ഗോസിപ്പുകൾ മായാ മൗഷ്മിയെക്കുറിച്ച് പുറത്തുവന്നു. നടിക്ക് മാരക രോഗം വന്നു എന്നൊക്കെയാണ് കേട്ടത്. സോഷ്യൽ മീഡിയയും ഫോണൊന്നും ഉപയോഗിക്കാറില്ല ഇപ്പോഴും. പുറത്തു പോകുമ്പോൾ മാത്രം പഴയ ഒരു ഫോൺ ഉണ്ട്. അത് എടുക്കും. പിന്നെ സോഷ്യൽ മീഡിയയിലൂടെ തുടർന്ന് സൗഹൃദം വേണ്ട എന്ന് തോന്നി. ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകും.

സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ഈ സമയത്താണ് ഈ ഇൻഡസ്ട്രിയിൽ ആരൊക്കെയാണ് തൻ്റെ അടുത്ത സുഹൃത്തുക്കൾ എന്ന് തിരിച്ചറിഞ്ഞത്. നമ്മൾ ഇൻഡസ്ട്രിയിൽ ഉള്ള സമയത്ത് ഒരു പാട് പ്രശംസിച്ച് സംസാരിച്ചവർ പലരും വിട്ടു നിന്നപ്പോൾ വിളിച്ചുപോലും നോക്കിയില്ല. എന്നാൽ ഇപ്പോഴും എൻ്റെ ആ പഴയ ലാൻഡ് ഫോൺനമ്പർ വിളിക്കുന്ന സുഹൃത്തുക്കളുണ്ട് ഒരുപാട്. പിന്നെ എന്തുവന്നാലും ആത്മയുടെ വാർഷിക യോഗത്തിന് എങ്ങനെയും ഞാൻ പോകാറുണ്ട്. അന്ന് എല്ലാവരെയും കാണുമെന്നും മായ പറയുന്നു. മാർക്കറ്റിംങ് ഹെഡായി ജോലി നോക്കുന്ന വിപിനാണ് മായയുടെ ഭർത്താവ് .അമൻ എന്നാണ് മകൻ്റെപേര് മകളുടെ പേര് നിഖിതാഷ.

Share this on...