ആ വൈറൽ ചെക്കനും പെണ്ണും ഇവിടുണ്ട്.

in News 157 views

സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി ഒന്നാണ് സേവ് ദ ഡേറ്റ് ചിത്രങ്ങൾ. വളരെ വ്യത്യസ്തതയാർന്ന പുതിയ ആശയങ്ങൾ കൊണ്ടാണ് ഓരോ സേവ് ദ ഡേറ്റ് ചിത്രങ്ങളും പുറത്തു വരാറുളളത്. എന്നാലിപ്പോൾ അത്തരത്തിൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒരു സേവ് ദ ഡേറ്റ് ചിത്രമാണ് സമൂഹമാധ്യമ ആകെ ശ്രദ്ധനേടുന്നത്.പതിവ് കല്യാണ കാഴ്ചകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി കണ്ണുതള്ളിപോകുന്ന ഒരു സേവ് ദ ഡേറ്റ് ചിത്രങ്ങൾ. മുത്തുപോലെയുള്ള പ്രണയം. അത് കണ്ട് മനസ്സുനിറഞ്ഞ ഒരാളുടെ കമൻറ് ആണ് ഇത്.സേവ് ദ ഡേറ്റിൻ്റെ പേരിലുള്ള അതി സാഹസങ്ങൾ കണ്ട് ഇത് എന്തു പരീക്ഷണമാണപ്പ എന്നു ചോദിച്ചവരും ഏറെതന്നെയാണ്. കണ്ടുമറന്ന പ്രണയകഥകൾ അനുസ്മരിപ്പിക്കുംവിധം 2 പ്രണയവജനങ്ങൾ. അവരുടെ പ്രണയം കണ്ടുനിൽക്കാൻ തന്നെ എന്തെന്നില്ലാത്ത ചേലുമാണ്.ഈ പ്രണയകഥ നടക്കുന്നത് ടെക്സ്റ്റയിൽ ഷോപ്പിലൂടെയാണ്.

അവിടുത്തെ സെയിൽസ് ഗേളും പയ്യനും തമ്മിലുള്ള പ്രണയ സുന്ദരമായ നിമിഷങ്ങൾ ആണ് ഇപ്പോൾ വൈറൽ കല്യാണക്കുറിമാനത്തിൻ്റെ കഥയായി പുറത്തുവരുന്നത്. ഈ ന്യൂജൻ കല്യാണം വിളിക്ക് പിന്നിൽ ആറാടിയ ആത്രയ ഫോട്ടോഗ്രാഫി തന്നെയാണ്. ജീവിതത്തിലെ പ്രണയം അതേപടി ക്യാമറയ്ക്കു മുന്നിൽ പകർന്നാടിയത് ആലപ്പുഴ സ്വദേശികളായ സൂരജും കീർത്തനയുമാണ്. ആ കല്യാണ കഥയിലെ നായകനും, നായികയും ഇതാദ്യമായി ഇപ്പോൾ മനസ്സ് തുറക്കുകയാണ്. ദുബായിൽ ഡിസൈൻ മാനേജറായി ജോലി നോക്കുന്ന ആളാണ് സൂരജ്.ആ മരുഭൂമിയിൽ കിടന്ന് ഓസ്ട്രേലിയയിൽ ഫിസിയോതെറാപിസ്റ്റായി ജോലി ചെയ്യുകയാണ് അവൻ്റെ പെണ്ണ്. രണ്ടു ദേശങ്ങളിൽ ഇരുന്നു കണ്ണും കരളും ഹൃദയവും കൈമാറി പെണ്ണും ചെക്കനും എത്തിയിരിക്കുകയാണ്.

തൊടുപുഴയിലെ മഹാറാണി വെഡിങ് കളക്ഷനിൽ എങ്ങനെ എത്തി എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. വിധി എന്നുതന്നെ പറയാം. കുറച്ചു കൂടി കളറാക്കി പറഞ്ഞാൽ തങ്ങളുടെ പ്രണയം രണ്ടുപേരുടെയും, അതുകൊണ്ടുതന്നെ സേവ് ദ ഡേറ്റിൻ്റെ കഥയ്ക്ക് മുൻപ് ഇരുവരുടെയും പ്രണയകഥതന്നെ അറിയേണ്ടതുണ്ട്. സൗഹൃദത്തിന് അതിരുകളില്ലെന്ന് തെളിയിച്ച ഫേസ്ബുക്കും വാട്സ്ആപ്പും പ്രണയത്തിൻ്റെ കാര്യത്തിലും അത് ശരി വച്ചതാണ്. മ്യൂച്ചൽ ഫണ്ട് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നാലെയായിരുന്നു അടുപ്പമായത്. സുഹൃത്തായ കീർത്തനയുടെ കട്ട ചങ്കാണ് ഇരുവരും. സോഷ്യൽ മീഡിയയിലൂടെ നല്ല ചങ്ങാതിമാർ ആവുകയും ചെയ്തു. ആ കൂട്ട് നല്ല ഒന്നാന്തരം പ്രണയം കൂട്ടായി മാറി. നല്ല കൂട്ടുകാരൻ ആയാൽ നല്ല പ്രണയജോഡി ആകാൻ കഴിയും എന്ന തിരിച്ചറിവാണ് ഇരുവരെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്.

ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും താൽപര്യങ്ങളും പരസ്പരം ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. അതിനിടയിൽ എപ്പോഴേ പ്രണയത്തിൻ്റെ സൈറൺ മുഴങ്ങിയിരുന്നു. പ്രണയം തിരിച്ചറിഞ്ഞ ശേഷവും ആദ്യ കൂടിക്കാഴ്ച നീണ്ടുപോവുകയും ചെയ്തു. പിന്നാലെ 9 കൊല്ലത്തെ പ്രയാണത്തിനിടയിൽ മൂന്നുവട്ടം മാത്രമേ ഇരുവരും കണ്ടിട്ടുള്ളൂ. അതും സ്വദേശമായ ആലപ്പുഴയിൽ വച്ച് തന്നെയാണ്. ഇരുവർക്കും ആദ്യത്തെ സമാഗമം വല്ലാത്ത ഒരു എക്സ്പീരിയൻസ് തന്നെയായിരുന്നു. ഫോണിൻ്റെ അങ്ങേത്തലക്കൽ ഉണ്ടായിരുന്നു ചെക്കൻ 5 സ്ക്രീനിൽ മാത്രം കണ്ട ചെക്കനെ ആദ്യമായി കാണുക.

ശരിക്കും ത്രില്ലടിച്ചു പോകുന്ന നിമിഷങ്ങൾ തന്നെയാണ്. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയാണ്. പഠിക്കുന്നകാലത്തുതന്നെ സെയിൽസ് ഗേളായുള്ള അനുഭവവും കീർത്തയ്ക്കുണ്ട്.സേവ് ദ ഡേറ്റ് ചിത്രങ്ങൾക്കായി ആദ്യം കുറെ ഫോട്ടോ എടുത്തെങ്കിലും അതൊന്നും ശരിയായില്ല. മറ്റ് സ്റ്റാഫുകൾക്ക് ഒപ്പം അവരിൽ ഒരാൾ എന്നപോലെ സ്റ്റോറൂമിലും, മെസ്സിലുമൊക്കെ എത്തിച്ചിട്ടായിരുന്നു ഫോട്ടോഷൂട്ട് എല്ലാം ചെയ്തത്. ഇന്ന് സോഷ്യൽ മീഡിയ ആകെ ഇവരുടെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.
All rights reserved News Lovers.

Share this on...