ആ കാഴ്ച കണ്ട് നടുക്കം മാറാതെ മാതാപിതാക്കൾ

in News 52,169 views

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് രണ്ട് വയസ്സുകാരനെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ.മധ്യപ്രദേശിലെ ജപൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.വീട്ടിലെ സി സി ടി വി യിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത് രജനി ചൗധരിയാണ് അറസ്റ്റിലായത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടി മിണ്ടാതെയും കളിക്കാതെയും ഇരിക്കുന്നത് കണ്ടാണ് മാതാപിതാക്കൾ കുട്ടിയെ ഡോക്ടറെ കാണിച്ചത്

സംശയം തോന്നിയ ഡോക്ടർ കൂടുതൽ പരിശോധനകൾ നടത്തിയതിൽ നിന്നാണ് കുട്ടിയുടെ ആന്തരിക അവയവങ്ങൾ വീർക്കുന്നതായും മർദ്ദനം ഏറ്റതായും മനസിയിലായത്.വീട്ടിലെ സി സി ടി വി ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് വീട്ട് ജോലിക്കാരി കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നതു കണ്ടത് മുടിയിൽ പിടിച്ച് വലിച്ചും തലകീയ്യായി കുട്ടിയെ പിടിച്ചുമെല്ലാം ഉപദ്രവിക്കുന്നുണ്ട് വീട്ടുകാരുടെ പരാതിയിൽ പോലീസ് രജനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

മാസം അയ്യായിരം രൂപ ശമ്പളത്തിലാണ് കുട്ടിയെ നോക്കാനായി രജനിയെ വീട്ടുകാർ ഏൽപ്പിച്ചത് ഭക്ഷണവും താമസവുമെല്ലാം സൗജന്യമായി നൽകിയിരുന്നു എന്നിട്ടും കുഞ്ഞിനോട് ഇത്രയധികം ക്രൂരത കാട്ടിയത് ഞങ്ങളെ ഞെട്ടിച്ചു എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്
All rights reserved News Lovers.

Share this on...