അവസാനം സംഭവിച്ച ട്വിസ്റ്റ്‌ കണ്ടോ

in News 1,711 views

വിലാസിനി നമ്മള് ഇങ്ങനെ വിനുക്കുട്ടന് പെണ്ണ് നോക്കി തെക്ക് വടക്ക് ഇങ്ങനെ നടക്കണോ.. നമ്മുടെ ശ്യാമളയുടെ മോള് ശ്രീപ്രിയ ഇല്ലേ അവള് പോരെ നമുക്ക് മരുമകള് ആയിട്ട്… കത്തുന്ന നോട്ടത്തോടെ ഭർത്താവിനെ നോക്കിയിട്ട് വിലാസിനി..
ആഹാ പഷ്ട് ഇതായിരുന്നു,,,ല്ലേ നിങ്ങടെ മനസ്സിലിരിപ്പ് കൊള്ളാം… ഇനി എന്തക്കെയുണ്ട് ഞാൻ അറിയാതെ അപ്പൊൾ നിങ്ങടെ ഉള്ളിൽ….

നടക്കൂകേലാ.. ഞാൻ ജീവിച്ചിരിക്കുന്നടത്തോളം നിങ്ങടെ പൂതി മനസ്സിൽ വെച്ചാ മതി.. ഉറഞ്ഞ് നിൽക്കുന്ന ഭാര്യയെ നോക്കിയതല്ലാതെ ആയാൾ പിന്നെ ഒന്നു പറഞ്ഞില്ല….
പിന്നെയും വിലാസിനി വീറോടെയും തെല്ലു അഹങ്കാരത്തോടെയൂം നിന്ന് ചിലയ്ക്കാൻ തുടങ്ങി
അല്ല എന്നാലും നിങ്ങടെ ഒരു മോഹമെ,,, എന്റെ വിനുക്കുട്ടന് നിങ്ങളുടെ പെങ്ങളുടെ സുന്ദരിക്കോതയല്ലാതെ വേറാരെയും കിട്ടിയില്ലേ.. കാൽക്കാശിന് ഗതിയില്ലാത്ത ആ പെണ്ണ് തന്നെ നമ്മുടെ മരുമകള് എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ നാക്ക് പൊങ്ങി ,,,,,
ഇനിയും താൻ അവിടെ നിന്നാൽ താൻ എന്തങ്കിലും പറയൂമെന്ന് ഓർത്ത് ആയാൾ വേഗം പുറത്തേക്ക് ഇറങ്ങി നടന്നു….
വീലാസിനി വീണ്ടു….

പിന്നെ പുന്നാര പെങ്ങളെയും അനു ന്തരത്തിയെ പറഞ്ഞപ്പൊൾ അങ്ങേർക്ക് പിടിച്ചില്ലാ.. അത് വേഗം പോകുന്നത് പോയാലു ഇങ്ങോട്ട് തന്നെ വരുമല്ലോ അന്നേരം പറയാം ബാക്കി:…. പല്ലിറുമ്മി അവർ പറഞ്ഞ് കൊണ്ട് വിലാസിനി അകത്തേക്ക് കയറി..
* * * * * * * * * * * * * * * * * * *
ബസ്സിറങ്ങി വരുന്ന ദാവണിക്കാരിയാണ് നമ്മുടെ ശ്രീ പ്രിയ വിനുവിന്റെ മുറപ്പെണ്ണ്…
ശ്രീ ,,ഞാനിവിടെ എത്ര നേരമായ് പോസ്റ്റായ് നിൽക്കുവാണ് ..
എന്റെ വിനുവേട്ടാ.. നമ്മുടെ റൂട്ടിൽ സ്ഥിരമുള്ള വേണാട് ഇന്ന് പണിമുടക്കി അടുത്ത ബസ്സിനാണ് വന്നത് അതാ താമസിച്ചത് .. സോറി വിനുവേട്ടാ.. ക്ഷമാപണത്തോടെ പറഞ്ഞ് കൊണ്ട് ശ്രീ വിനുവിന്റെയടുത്തേക്ക് എത്തി ..

ആ…ആ.. ഒരു തൃപ്തിയില്ലാതെ മൂളി അവൻ
അത് പോട്ടെ അമ്മായി എന്ത് പറഞ്ഞ് വിനുവേട്ടാ..
ഒര് രക്ഷയുമില്ലടി .. അച്ഛന്റെ നേരെ ചീറ്റ് പുലി പോലെ ചീറ്റി ഇന്നലെ അമ്മ’ ‘,,, അത് കണ്ട അച്ഛന്റെ ബോധം പോയി,,, അന്നേരം ഇറങ്ങി പോയ അച്ഛൻ കേറി വന്നത് പാതിരാത്രിയിലാ.. അച്ഛൻ പറഞ്ഞാലൊന്നു അമ്മ കേൾക്കില്ല..
അത് എനിക്കറിയാം വിനുവേട്ടാ..

മോന് കൊമ്പത്തുന്നുള്ള പെണ്ണിനെയാ.. അമ്മായിക്ക് വേണ്ടത് മേല് നറച്ച് പൊന്നും പെട്ടി നറച്ച് പണവും മായി കയറി വരുന്ന മരുമോളെ പ്രതീക്ഷിച്ച് ഇരിക്കുന്ന ആളുടെ മുന്നിലേക്ക് വെറും, ‘പ്യൂണായ ഒര അച്ഛന്റെ മകൾ എന്ത് കൊണ്ട് ചെല്ലാനാ ….
ശ്രീ പറയുന്നത് അക്ഷരംപ്രതി ശരിയായത് കൊണ്ട് വിനു അതിന് മറുപടി ഒന്ന് പറഞ്ഞില്ല…
ഉം.. ഇനി ഇപ്പ എന്താ ഒരു വഴി…
ശ്രീ ചോദിച്ചതും

ഒരുത്തരം ഇല്ലാതെ അവനൂ ഉഴറി….
നീ നടന്നോ ,,,എനിക്ക് മനുവിനെ ഒന്ന് കാണണം..
ശരി,,വിനുവേട്ടാ..
ദാവണിത്തുമ്പൂ തെരുപിടിച്ചുള്ള അവളുടെ പോക്ക് നോക്കി അവനു കുറെ നേരം അവിടെത്തന്നെ നിന്ന്, പാവം എന്റെ ശ്രീ, എന്ത് പാവമാ. അവള് ,,, അവളെ എന്താ അമ്മയ്ക്ക് മനസ്സിലാവത്തത് ‘ ഞങ്ങളുടെ സ്നേഹം എന്താ അമ്മ അറിയാതെ പോകുന്നത് …
ഒരിക്കലും എന്റെ ശ്രീയല്ലാതെ മറ്റൊരു പെണ്ണിനെ വെറുതെ പോലൂ എനിക്ക് സങ്കല്പ്പിക്കാൻ കഴിയില്ല എന്ന് അവന്റെ മനസ്സ് അവനോട് പറഞ്ഞ് കൊണ്ടെയിരുന്നു …..
* * * * * * * * * * *

വിനുക്കുട്ടാ ബ്രോക്കറ്ടെ കൂടെ നീ ആ പെണ്ണിനെ ഒന്ന് പോയി കാണണം…ടി വി യിൽ ചാനൽ മാറ്റി മാറ്റി ഇരുന്ന മകനെ നോക്കി വിലാസിനി പറഞ്ഞതൂ… വിനൂ..
അമ്മ തന്നെ അങ്ങ് പോയാ.. മതി
പെണ്ണിനെ കാണാൻ ,,
,അമ്മയുടെ,, ഇഷ്ടം അല്ലേ ഇവിടെ നടക്കൂ.. അമ്മയുടെ ആഗ്രഹം പോലെയാകട്ടെ എല്ലാം…..
ഇത് കേട്ട വിലാസിനി
പിന്നെ നിന്റെ ഇഷ്ടം എനിക്കറിയാമെടാ.. എനിക്ക് ജീവനുള്ളടത്തോളം കാലം ഞാൻ അതിന് സമ്മതിക്കില്ല,,, ദേ ഈ ഇരിക്കുന്ന നിന്റെ അച്ഛൻ പറഞ്ഞിട്ട് കേട്ടില്ല .. പിന്നല്ലേ നീ,,,
ഈ വരുന്ന ഞായറാഴ്ചയാണ് നിന്റെ നിശ്ചയം നിനക്ക് ആരേലൂ ക്ഷണിക്കാൻ ഉണ്ടെങ്കിൽ വിളിക്കാം…. പേരിന് ഒന്ന് പോയി ആ പെങ്കൊച്ചിനെ ഒന്ന് കാണട്ടെന്ന് വെച്ചപ്പൊൾ ,,,
വിലാസിനി നിർത്ത് മതി നീ അകത്ത് പോ… അയാളെ ഒന്ന് നോക്കി മുറ് മുറത്ത് കൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു..
വിനുക്കുട്ടാ.. മോനെ അച്ഛന്റെ വിളി കേട്ടതു.. വിനു
അച്ഛാ എന്റെ ശ്രീ, ഹൃദയം പിടയുന്ന നൊമ്പരത്തോടെ വിനു പറഞ്ഞതും … ആ അച്ഛനും വിഷമത്തോടെ മകനോട് പറഞ്ഞൂ
മോനെ നീയവളെ മറക്കണം”
അച്ഛാ, ‘,,,,,,
എങ്ങനെ പറയാൻ തോന്നി അച്ഛന് .. എന്നെ മാത്രം ധ്യാനിച്ചിരിക്കുന്ന അവളൊട് ഞാൻ എന്ത് പറയൂ….’
പെട്ടെന്നാണ് വിനുവിന്റെ ഫോൺ അടിച്ചത് … അത് കാര്യമാക്കാതെ വീണ്ടും അച്ഛനോട് സംസാരിക്കാൻ തുടങ്ങിയപ്പൊൾ വീണ്ടും ഫോൺ അടിച്ചും
നീ ഫോൺ എടുക്ക് വിനു എന്ന് പറഞ്ഞ് കൊണ്ട് അച്ഛൻ അകത്തേക്ക് പോയതും” ” വിനു ഫോൺ എടുത്തും
നോക്കിയപ്പൊൾ പരിചയമില്ലാത്ത നമ്പർ
അവൻ ഫോൺ ചെവിയോട് ചേർത്ത് കൊണ്ട് ,,,,,ഹലോ” ‘,,,,,
മറ്തലയ്ക്കൽ വിനോദ് ആണോ..
അതേ ഞാൻ വിനോദാണ് :
മറ്പുറത്ത് ഒരു പെൺ ശബ്ദം
നിങ്ങളരാണ് ?..
ഞാൻ ആവണി….
വിനോദ് മായ് വിവാഹം നിശ്ചയിച്ച് കുട്ടി ..
ഓ.. എന്താണ്
എനിക്ക് വിനോദിനെ ഒന്ന് കാണണം,,,,
നിശ്ചയത്തിന് വരുമ്പൊൾ കാണമല്ലോ..
പറ്റില്ല.. എനിക്ക് നാളെ തന്നെ കാണാണം…
ശരി,,,,, ശരി…
നാളെ ഒരു 10 മണിക്ക് ടൗണിലേക്ക് വരുമോ അവിടെ ഏ.വൺ കോഫി ഷോപ്പിൽ ഞാൻ കാത്തിരിക്കാം..
ശരി… ഫോൺ വെച്ച് കൊണ്ട് അവൻ ഓർത്ത് ഇവള് എന്തിനാ എന്നെ കാണണം എന്ന് പറയുന്നത്.”
എന്തായാലൂ പോയി നോക്കാം….
* * * * * * * * * * * * * * * * * * *
കോഫി ഷോപ്പിന്റെ അരികിലേക്ക് ബൈക്ക് ഒതുക്കി വെച്ച് പോക്കറ്റിൽ നിന്ന് മോബൈൽ എടുത്ത് തലേന്ന് വന്ന നമ്പരിലേക്ക് അവൻ വിളിച്ചും… ഒറ്റ ബെല്ലിന് തന്നെ ഫോൺ എടുത്തു ആവണി
അകത്തേക്ക് കയറി വരൂ ഞാൻ ഇവിടെ ഉണ്ട്…
രാവിലെ ആയത്കൊണ്ട്അധികം തിരക്ക് ഇല്ലായിരുന്നു …
ഒരു മൂലയ്ക്കായ് ഒരു പെൺകുട്ടിയും ചെറുപ്പ്ക്കാരനും ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടും ..
വിനോദ് ഏയ്.. അവര് തന്നെ
അവനും അങ്ങോട്ട് ചെന്നു
അടുത്ത് കിടന്ന കസേര നീക്കി കൊണ്ട് അവള് പറഞ്ഞു
ഇരിക്കും….
ഞാൻ ആവണി ..ഓ..
ഇത് കിഷോർ അവൻ കൈ നീട്ടിയപ്പൊൾ വിനോദ് കൈ നീട്ടി,,,ഷേക്ക്ഹാന്റെ നൽകി…
കാണണമെന്ന് പറഞ്ഞത് ..
ഞാൻ അവരുടെ നേരെ നോക്കി കൊണ്ട് ചോദിച്ചൂ…
അത് എനിക്ക് ”’വിക്കി നിന്ന ആവണിയെ തടഞ്ഞ് കൊണ്ട് കിഷോർ ….
ഞാൻ പറയാം വിനോദ്,,,,
ഞാനും ആവണിയും തമ്മിൽ ഇഷ്ടത്തിലാണ്… ഞങ്ങള് രണ്ട് പേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചൂ പക്ഷേ ഇവളുടെ വീട്ടുകാർ സമ്മതിക്കുന്നില്ല ..
മിഴിച്ച് ഇരുന്ന എന്നെ നോക്കി..
കിഷോർ,,,,
വിനോദ് ഈ വിവാഹത്തിൽ നിന്ന് പിൻമാറണം: ..
എന്റെ കൃഷ്ണാ… ഒരു ദീർഘനിശ്വാസത്തോടെ മനസ്സിൽ പൊട്ടിയ ലഡുവിന്റെ മധുരം നുണഞ്ഞ് കൊണ്ട് ഞാൻ പറഞ്ഞു
“വൈദ്യൻ കല്പ്പിച്ചതും പാല് പൂച്ച ഇച്ചിച്ചതും പാല് “എന്റെ പഴഞ്ചൊല്ല് കേട്ടതും..
ഒന്ന് മനസ്സിലാവാതെ തമ്മിൽ തമ്മിൽ നോക്കിയ അവരോട് എന്റെ പ്രണയവും ശ്രീയുടെ കാര്യവും പറഞ്ഞതും ..
ഞങ്ങൾക്ക് മുന്നാൾക്കും ഒട്ടൊരു ആശ്വാസo ഉണ്ടായി ” ”
ഇനി ഈ പ്രശ്നംഎങ്ങനെ കൈകാര്യം ചെയ്യൂ എന്നായി ഞങ്ങൾ,.. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി… ഞങ്ങൾ ഒരു പ്ലാൻ തയ്യറാക്കി,,, സന്തോഷത്തോടെ കോഫിയും കുടിച്ചും പിരിഞ്ഞും

എല്ലാ കാര്യങ്ങളും അച്ഛനോടും ശ്രീയോടും വിശദമായ് പറഞ്ഞൂ
അങ്ങനെ ഞായറാഴ്ച നല്ല രീതിയിൽ എന്റെയും ആവണിയുടെയും നിശ്ചയം കഴിഞ്ഞൂ….
എന്റെ മാറ്റം കണ്ട അമ്മ വിചാരിച്ചത് ഞാൻ എല്ലാം മറന്ന് സാഹചര്യവും മായ് പൊരുത്തപ്പെട്ടന്നാണ്…
പിടിവാശിക്കാരിയും അതൃഗ്രഹിയും മായ എന്റെ അമ്മയ്ക്കുള്ള പണി അണിയറയിൽ ഒരുങ്ങുന്നത് പാവം അറിഞ്ഞില്ല. കിട്ടാൻ പോകുന്ന പൊന്നു പണവും സ്വപ്നം കണ്ട് അമ്മ മൂഢസ്വർഗ്ഗത്തിൽ ആയിരുന്നു … ഇതേ അവസ്ഥയിൽ ആവണിയുടെ കുടുംബവും സ്വന്തം മകളുടെ ഇഷ്ടവും സന്തോഷവും നോക്കാതെ… തങ്ങളുടെ സമുദായത്തിലെ പയ്യൻ അല്ലാത്തത് കൊണ്ട് അവന്റെ അച്ഛനെയും അമ്മയെയും അധിക്ഷേപിച്ച് വിട്ട് അവർക്കുള്ള മറുപടികൂടിയാണ് ഈ വിവാഹ ക്ലൈമാക്സ്…,,,,
അങ്ങനെ ഇന്ന് എന്റെ വിവാഹമാണ്…
ആഹാ.. നീ ഇത് വരെ ഒരുങ്ങിയില്ലേ വിനുക്കുട്ടാ.. വിലാസിനി പട്ടിലും പൊന്നിലും പ്രൗഢിയോടെ തിളങ്ങി കൊണ്ട് ചോദിച്ചൂ..
ഞാൻ റെഡിയായ് അമ്മേ ആകെക്കൂടി മകനെ നോക്കി തൃപ്തയായി നിൽക്കൂമ്പൊൾ ആണ് പുറത്ത് നിന്നുള്ള വിളി കേട്ടത്….
ഏട്ടത്തി….
ആഹാ.. എന്റെ ശ്യാമളെ നീ ഇപ്പഴാണോ വരുന്നത് ..
ഞാൻ ഇന്നലെ മൊത്തം ഇവിടെയല്ലാരുന്നോ ഏട്ടത്തി, :,,, രാവിലെ പശുക്കളെ അഴിച്ച് കെട്ടി അതുങ്ങക്ക് കാടിവെള്ളം കൊടുത്ത് വരുവാ.. നാണിതളളയോട് പറഞ്ഞട്ടുണ്ട് ഇടയ്ക്ക് മാറ്റി കെട്ടാൻ” ”ഏട്ടത്തി അതാ താമസിച്ചത് … ശ്രീയും അവടെ അച്ഛനും എന്തിയെ ?വിലാസിനി ചോദിച്ചതും,,, ‘
അമ്മായി ഞാൻ ഇവിടെ ഉണ്ട്…
ആഹാ പെണ്ണ് ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ… സാരിയൊക്കെ ചുറ്റി,,,മുല്ലപ്പൂ മാലയൊക്കെ മുടിയിൽ ചുടി ഒരു വധുവിനെ പോലെ
കണ്ണിമയ്ക്കാതെ അവളെ നോക്കുമ്പൊഴും വിലാസിനി ഒരു കാര്യം ശ്രദ്ധിച്ചും .. ഇവൾക്കും ഒരു സങ്കടവുംമില്ല…
അല്ല സങ്കടപ്പെട്ടിട്ട് കാര്യംമില്ലാത്തത് കൊണ്ടായിരിക്കും..
പെട്ടെന്നാണ് .. വിനോദിന്റെ അച്ഛൻ കയറി വന്നത്
നിങ്ങള് ഇവിടെ സംസാരിച്ച് കൊണ്ടിരിക്കുവാണോ… നമുക്ക് ഇറങ്ങാനുള്ള സമയമായ്….
എല്ലാരൂ കല്യാണമണ്ഡപത്തിൽ എത്തി ,,,,,
വരനെ സ്വീകരിച്ച് മണ്ഡപത്തിൽ ഇരുത്തി…
പൂജാരി വിളിച്ച് പറഞ്ഞൂ പെണ്ണിനെ വിളിക്കും മുഹൂർത്തമായ്….
പെട്ടെന്നാണ് പെണ്ണിന്റെ അമ്മയും കുറെ സ്ത്രി ജനങ്ങളും നിലവിളിച്ച്,കൊണ്ട്,ഓടി പാഞ്ഞ് എത്തിയത്…
കല്യാണ പെണ്ണിനെ കാണാനില്ല..
ഒരു കത്ത് എഴുതി വെച്ചിട്ട് അവള് കാമുകന് ഒപ്പം പോയി – …
ഇത് കേട്ടതും കിളി പോയത് പോലെ വിലാസിനി തലകറങ്ങിവീണും
ചെറുക്കന്റെ വീട്ടുക്കാരും പെൺ വീട്ടുക്കാരും തമ്മിൽ വാക്ക് പോരാട്ടവും കയ്യാക്കളിയും വരെ എത്തി കാര്യങ്ങൾ…
ആരക്കൊയെക്കുടി വിലാസിനിയുടെ മുഖത്തേക്ക് വെള്ളം ഒഴിച്ച് ഒരു വിധത്തിൽ അവരുടെ ‘ബോധക്കേട് മാറ്റി…
അയ്യോ എന്റെ കുഞ്ഞിന്റെ കല്യാണം മുടങ്ങിയെ എന്ന് പറഞ്ഞ് അവര് നിലവിളിക്കാൻ തുടങ്ങി….
ജാതക പ്രകാരം അവന്റെ വിവാഹം ഇപ്പൊൾ നടന്നില്ലങ്കിൽ പിന്നെ ഒരുപാട് താമസിക്കൂ….
ഞാനിനി എന്ത് ചെയ്യും…
പെട്ടെന്നാണ് വിനുവിന്റെ അച്ഛൻ വന്ന് വിലാസിനിയുമായ് സംസാരിച്ചത് ..
ഇത് നിനക്ക് ഈശ്വരൻ തന്ന ശിക്ഷയാ,,,,, നിന്റെ അത്യാഗ്രഹമ ഇതിനെല്ലാം കാരണം … ജീവനെ പോലെ സ്നേഹിച്ച രണ്ട് മനസ്സുകളെ പിരിക്കാൻ നോക്കിയതിന് കിട്ടിയതാണ്…
ഒരക്ഷരം പറയാൻ വാക്കുകൾ ഇല്ലാതെ കുനിക്കൂടി ഇരിക്കുന്ന ഭാര്യയെ നോക്കി ഇത്രക്കുടി ആയാൾ പറഞ്ഞു
ഇനിയെങ്കിലും നിന്റെ തെറ്റ് മനസ്സിലാക്കി വിനുക്കുട്ടന് അവന്റെ ആഗ്രഹം പോലെ കല്യാണം നടത്താൻ .. നോക്ക് അതല്ല നിന്റെ വാശിയിൽ അവന്റെ ജീവിതം ഹോമിക്കാനാണങ്കിൽ പിന്നെ എനിക്കൊന്നു പറയാനില്ല…
മണ്ഡപത്തിൽ ഇരിക്കുന്ന മകനെ ഒന്ന് നോക്കിയിട്ട് … വിലാസിനി നടന്നു ശ്രീപ്രിയയുടെ അടുത്തേക്ക്….
മോള് ഈ അമ്മായിക്ക് മാപ്പ് തരണം:..പൊന്നിലും പണത്തിലും മയങ്ങി പോയ എന്നോട് മോള് ക്ഷമിക്കണം … എന്റെ വിനുക്കുട്ടന്റെ പെണ്ണ് നീയാ..
ഏട്ടത്തി … ശ്യാമളയുടെ വിളി കേട്ടതും
ഞങ്ങൾക്ക് ഉള്ളതെല്ലാം ഞങ്ങളുടെ മോൾക്കാണ്… ഞാനും അവളുടെ അച്ഛനും ഇത്രയും നാൾ കൊണ്ട് സമ്പാതിച്ചതെല്ലാം അവൾക്കാണ്..
ഇതെല്ലാം കേട്ട വിലാസിനി…ശ്യാമളെ എനിക്ക് വേണ്ടത് എന്റെ മകൻ സ്നേഹിച്ച അവന്റെ,,പെണ്ണിനെയാണ്,,,,,
അത് മാത്രം മതി…
കൈകൾ കുപ്പിയിരുന്ന ശ്രീ പ്രിയയുടെ കഴുത്തിലേക്ക് മഞ്ഞ ചരടിൽ കോർത്ത് ആ താലി വീഴുമ്പൊൾ
ഇവിടെ സബ് രജിസ്റ്റാറുടെ മുന്നിൽ നിന്ന് ആവണിയും കിഷോറും പരസ്പരം മാല ചാർത്തി വിവാഹിതരായ് …
ഇഷ്ടമായെങ്കിൽ എനിക്കായ് ഒരു വരി

Share this on...