അമ്മേ എന്നു അവൾ വിളിച്ചുകൊണ്ടു നടന്നു വരുന്നത് കാണാൻ ആണ് ഞാൻ കാത്തിരിക്കുന്നത്

in News 315 views

35 വർഷത്തോളമായി സിനിമയിലും സീരിയലിലും ഒക്കെ സജീവസാന്നിധ്യം ആയിട്ടുള്ള നടനാണ് മനുവർമ്മ. ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ചു തുടങ്ങിയ നടൻ ഇപ്പോൾ കൂടുതലായും സീരിയലുകളാണ് ചെയ്യുന്നത്. താരത്തിൻ്റെ ഭാര്യയും നടിയുമായ സിന്ധു വർമയും സീരിയൽ ലോകത്ത് തന്നെ സജീവമായി തുടരുകയാണ്. അതേ സമ്മം താര ദമ്പതിമാരുടെ കുടുംബജീവിതത്തെ കുറിച്ച് കൂടുതലായ വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല. സുഖമില്ലാത്ത ഒരു മകളുടെ മാതാപിതാക്കളാണ് ഞങ്ങൾ എന്നു പറയുകയാണ് മനുവർമ്മ കഴിഞ്ഞദിവസം. ഗായകൻ എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു മനു.

പ്രണയ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇടയിലാണ് മകളെക്കുറിച്ചും നടൻ സൂചിപ്പിച്ചത്.കഴിഞ്ഞ ദിവസവും സിന്ധു വർമ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. സിന്ധു വർമ്മയും ആയിട്ടുള്ളത് പ്രണയവിവാഹമായിരുന്നോ എന്നാണ് അവതാരകൻ ചോദിച്ചത്. പ്രണയവിവാഹമായിരുന്നു. ഞാനും ഭാര്യയും ഒരുമിച്ച് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്, ബാലതാരമായിട്ടാണ് സിന്ധു അഭിനയരംഗത്തെത്തുന്നത്. എട്ടാംക്ലാസ് മുതൽ പഠിത്തത്തിൽ ശ്രദ്ധിക്കാൻ വേണ്ടി സിന്ധു അഭിനയം നിർത്തി. പത്താംക്ലാസ് കഴിഞ്ഞ സമയത്താണ് ശ്രീകൃഷ്ണജയന്തിക്ക് വേണ്ടി ഒരു ഷോട്ട് ഫിലിംസ് എടുക്കുന്നത്. അതിൽ മുടി ഒരുപാട് ഉള്ള പെൺകുട്ടിയെ വേണം.

ആദ്യം ഫിക്സ് ചെയ്ത കുട്ടി എന്തോ പറഞ്ഞു ഒഴിവായി. ഇതോടെയാണ് സിന്ധുവിനെ കുറിച്ച് അറിയുന്നത്. വളരെ നിർബന്ധിച്ചാണ് അഭിനയിക്കാൻ കൊണ്ടുവരുന്നത്. തിരുവല്ല പരശുരാമ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുൻപിൽ വെച്ചാണ് ആ ചിത്രം ഷൂട്ട് ചെയ്തത്. അതിൽ ഒരു ഡയലോഗ് ഇനിമുതൽ ഞാൻ അങ്ങയുടെ പാദദാസിയായി കൊള്ളാം എന്നതാണ്. അത് അർത്ഥവത്തായി പോയി. അങ്ങനെ വലിയ പ്രണയമാണെന്ന് പറയാൻ പറ്റില്ല. കണ്ടു, ഇഷ്ടപ്പെട്ടു ഭാര്യയായി.അങ്ങനെയാണ് നടി സിന്ധു വർമ്മ തൻ്റെ ഭാര്യയായി വന്നത് എന്ന് നടൻ മനുവർമ്മ പറയുന്നു. സിന്ധുവിനെ തിരിച്ചുവരവിന് കാരണക്കാരനായത് ഞാനാണ്. ഞങ്ങൾക്ക് സുഖമില്ലാത്ത ഒരു കുഞ്ഞുണ്ട്. അവളെ നോക്കുന്നതിനു വേണ്ടിയാണ് സിന്ധു ചെറിയൊരു ഇടവേള എടുത്തത്. മനുവർമ്മയുടെയും സിന്ധുവിൻ്റെയും ഇളയ മകളാണ് അത്.

അവൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്. ജനിച്ചപ്പോൾ മുതൽ ഉള്ള അസുഖം കാരണം എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ ഒന്നും സാധിക്കില്ല. കട്ടിലിൽ തന്നെയാണ് ഇപ്പോഴും. നടക്കാൻ സാധിക്കാത്തത് കൊണ്ട് വീൽച്ചെയറിൽ കൊണ്ട് നടക്കാം. ഈ 16 വർഷവും മകൾ ബെഡിൽ തന്നെയായിരുന്നു. ഫിസിയോ തെറാപ്പി ഇപ്പോഴും ചെയ്യുന്നുണ്ട്. സാധാരണ കുട്ടികളെപ്പോലെ വളർച്ചയൊക്കെ മകൾക്കുണ്ട്. ഇപ്പോൾ മകളുടെ കാര്യങ്ങളൊക്കെ നോൽക്കാനായി ഒരാളെ വീട്ടിൽ നിർത്തിയിരിക്കുകയാണ് എന്നും മനുവർമ്മ പറയുന്നു. മകളെ കൂടാതെ തനിക്ക് രണ്ട് ആൺമക്കൾ കൂടിയുണ്ടെന്നും നടൻ വ്യക്തമാക്കി. എങ്കിലും മകളുടെ ഈ അവസ്ഥയിൽ ഈ അച്ഛനും അമ്മയും ഏറെ നൊമ്പരത്തിലാണ് ഉള്ളത്.

തൻ്റെ മകൾ ഒന്ന് എഴുന്നേറ്റ് നടക്കുന്നത് കാണണമെന്നാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സിന്ധുവർമ്മ പറഞ്ഞത്. ഒന്നും അതാണ് ആഗ്രഹം. വീൽചെയറിൽനിന്ന് എണീറ്റ് അമ്മേ എന്ന് വിളിച്ചുകൊണ്ട് മകൾ ഓടി വരുന്നതാണ് തൻ്റെ മനസ്സിൽ എന്നും കാണുന്ന കാഴ്ച.ആ കാഴ്ച എന്നെങ്കിലും യഥാർത്ഥത്തിൽ കാണണം എന്ന് തന്നെയാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം. പ്രസവിക്കുന്നതിന് ഒരാഴ്ച മുൻപ് മാത്രമാണ് മോൾക്ക് വൈകല്യം ഉണ്ടെന്ന് അറിയുന്നത്. മകളുടെ തലച്ചോറിൽ ഫ്ലൂയ്ഡ് ശേഖരമുണ്ടായിരുന്നു.ഇതിന് മൂന്നാം മാസത്തിൽ തന്നെ സർജറിയും നടത്തി. എപ്പോൾ ഡോക്ടർമാർ എപ്പോൾ വേണമെങ്കിലും ഒരു അത്ഭുതം സംഭവിക്കാമെന്നും പറയുന്നു. ആ പ്രതീക്ഷയിൽ ഇരിക്കുകയാണ് ഞങ്ങൾ.

Share this on...