അമ്മയെ നോക്കാൻ പറഞ്ഞ പോലീസിനോട് മകൻ പറഞ്ഞ മറുപടി കേട്ട് പോലീസ് ഞെ,ട്ടിപ്പോയി.!!

in News 54 views

നോക്കാൻ ആളില്ല, വിശപ്പടക്കാൻ വെള്ളം മാത്രം കുടിക്കും. ഭക്ഷണം കഴിക്കാതിരിക്കുന്നത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാനാണ് നെടുങ്കണ്ടം തോവാളപ്പിടി കിഴക്കേ മുറിയിൽ 68 വയസ്സുള്ള ഭാരതി അമ്മ ഇങ്ങനെയാണ് ജീവിക്കുന്നത്. ശുചി മുറിയിലേക്ക് എഴുന്നേറ്റു പോകാൻ പറ്റില്ല. ഈ അവസ്ഥയിൽ എന്ത് ചെയ്യാനാ ഒരു അമ്മയുടെ ചോദ്യമാണിത്. ഇക്കാരണത്താൽ ഭക്ഷണം ഉപേക്ഷിച്ചു വീഴ്ചയിൽ നടുവിന് പൊട്ടൽ ഉണ്ടായി എല്ലുകൾ അകന്നുപോയി. അന്നു മുതൽ കിടപ്പിലാണ്. കിടപ്പിലായതോടെ ശരീരം മുഴുവൻ വ്രണമാണ്. വ്രണം ബാധിച്ച് ശരീരത്തിൽ വലിയ സുഷിരം രൂപപ്പെട്ടു. അനങ്ങാൻ പോലും പറ്റാത്ത നിലയിലെത്തി. സ്ഥിതി ഗുരുതരമായി തോടെ പഞ്ചായത്ത് മെമ്പർ വിജി മോൾ വിജയൻ പട്ടം കോളനി മെഡിക്കൽ ഓഫീസർ വി.കെ പ്രശാന്ത് എന്നിവരെത്തി മുറിവിൽ മരുന്നു വച്ചു.

അടിയന്തര വിദഗ്ധ ചികിത്സയ്ക്ക് ഡോക്ടർ നിർദ്ദേശവും നൽകി. ഭാരതിയമ്മയ്ക്ക് മൂന്ന് മക്കളുണ്ട്. ഒരു മകനും രണ്ടു പെൺമക്കളും.പെൺമക്കൾ ഒരാൾ ക്യാൻസർ രോഗിയും, മറ്റൊരാളുടെ മകൾക്ക് അസുഖമായതിനാൽ അമ്മയെ നോക്കാൻ പറ്റാത്ത സാഹചര്യവും. ഇതോടെ നെടുങ്കണ്ടം പോലീസ് വിഷയത്തിൽ ഇടപ്പെട്ടു. മകനെ സ്റ്റേഷനിലേക്ക് വിളിച്ചു. അമ്മയെ നോക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി കേട്ട് പോലീസ് ഞെട്ടി. അനാഥാലയത്തിലാക്കാനാണ് മകൻ പോലീസിനോട് പറഞ്ഞ മറുപടി. പോലീസ് കർശന നിർദേശം നൽകിയിട്ടും ഭാരതിയമ്മയെ നോക്കാൻ ആളില്ലാതായി. തൊട്ടടുത്തുള്ളവരാണ് ഭാരതിയമ്മയെ നോക്കാൻ എത്തുന്നത്. ഇന്നലെ ഉടുമ്പൻചോല ലിജു കുര്യൻ.

വില്ലേജ് ഓഫീസിൽ ടി.എ പ്രദീപ്, വാർഡ് മെമ്പർ വിജിമോൾ, വി.എ ഷാഹുൽ ചെറുക്കപ്പത്താലിൽ വിജിമോൾ എന്നിവരും നാട്ടുകാരും എത്തി ഭാരതിയമ്മയെ സുരക്ഷിതമായി താമസിപ്പിക്കാനും തുടർചികിത്സയ്ക്കും നടപടി തുടങ്ങി.ഭാരതിയമ്മയുടെ ഭർത്താവ് കുട്ടപ്പൻ രണ്ടു വർഷം മുൻപ് മ,ര,ണ,പ്പെ,ട്ടു. വീണ് പരിക്കേൽക്കുന്നതിന് മുൻപുവരെ തൊഴിലുറപ്പിൽ ജോലി ചെയ്താണ് ജീവിതം തള്ളിനീക്കിയത്.

മകന് രണ്ടേക്കർ സ്ഥലം കുട്ടപ്പൻ വീതം നല്കിയിരുന്നു. തൂക്കുപാലം രാമക്കൽമേട് റോഡിലെ തോവാളപ്പടി 7 സെൻ്റ് സ്ഥലത്ത് ഇഎംഎസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് ഭാരതിയമ്മ താമസിക്കുന്നത്. ഈ സ്ഥലം നൽകണമെന്ന് മകൻ്റെ ആവശ്യവും. പെൺ മക്കളുടെ അവസ്ഥ മോശമായതിനാൽ ഭാരതിയമ്മ സ്ഥലം അവരുടെ പേരില് എഴുതി. ഇതിനാൽ മകൻ തിരിഞ്ഞുനോക്കിയില്ല. വിദഗ്ധ ചികിത്സയും പരിചരണവും നൽകിയാൽ ഭാരതിയമ്മ ജീവിതത്തിലേക്ക് മടങ്ങി വരും.

Share this on...