അബോർഷൻ ആയി പിന്നീട് – ജീവിതത്തിൽ സംഭവിച്ചത് പറഞ്ഞ് നടി അനുശ്രീ

in News 325 views

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. നടിയുടെ ഒളിച്ചോട്ട വിവാഹത്തെക്കുറിച്ച് മുൻപ് പലപ്പോഴും വാർത്തകളിൽ വന്നിരുന്നു. അടുത്തിടെയാണ് നടി ഒരു ആൺകുഞ്ഞിന് ജന്മംകൊടുക്കുന്നത്. മകൻ്റെ വരവിന് പിന്നാലെ നടി വിവാഹമോചിതയാവുന്നു എന്ന തരത്തിലും ചില വാർത്തകൾ പ്രചരിച്ചു. ത്തെക്കുറിച്ച് പലപ്പോഴും വാർത്തകൾ വന്നിരുന്നു. അതേ സമയം തൻ്റെ ഗർഭ കാല വിശേഷങ്ങൾ ആണ് അനുശ്രീ ഇപ്പോൾ പങ്കുവെക്കുന്നത്.പുതിയതായി ആരംഭിച്ച ചാനലിലൂടെയാണ് സന്തോഷവും വേദനയും നിറഞ്ഞ ദിവസങ്ങളെ കുറിച്ച് അനുശ്രീ പറയുന്നത്. താൻ ആദ്യം ഗർഭിണിയായി ആദ്യ ആഴ്ചയിൽ തന്നെ ഒരു ഷൂട്ടിന് പോയിരുന്നു. അത് കഴിഞ്ഞ് രാത്രിയിൽ എനിക്ക് ബ്ലീഡിംങ് വന്ന് അബോഷൻ ആയിപ്പോയി. ഭയങ്കര വിഷമം ആയി പോയി.

ഭർത്താവിൻ്റെ വീട്ടിലും എല്ലാവരും ആഗ്രഹിച്ചിരുന്നതാണ് .അതുകൊണ്ട് എല്ലാവർക്കും വലിയ വിഷമമായി. ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് വന്നപ്പോൾ ഞാനും സന്തോഷിച്ചു. കുഞ്ഞുങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. പിന്നെ സാധാരണ ജീവിതത്തിലേക്ക് തന്നെ ഞങ്ങൾ
തിരിച്ചു വന്നു. ഭർത്താവ് സീരിയൽ ലൊക്കേഷനിൽ ആയതുകൊണ്ട് ഞാനും അങ്ങോട്ടേക്ക് പോയി. രണ്ടു മാസം കഴിഞ്ഞതിനു ശേഷം വീണ്ടും ഗർഭിണി ആണോ എന്നൊരു സംശയം തോന്നി. ചെക്ക് ചെയ്തപ്പോൾ പോസിറ്റീവാണ്. ആദ്യം അബോർഷനായി പോയതുകൊണ്ട് ഭയങ്കര കെയറിംങ്ങായിരുന്നു. ഇനി എന്നെ ലൊക്കേഷനിലേക്കൊന്നും കൊണ്ടു പോകേണ്ടെന്ന് ഭർത്താവിൻ്റെ വീട്ടുകാർ വിളിച്ചു പറഞ്ഞു.

ഒറ്റയ്ക്ക് വീട്ടിലിരിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടാണ്. വിഷ്ണു വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു. ഇതാണ് തീരുമാനമെങ്കിൽ നടക്കില്ല. ലൊക്കേഷനിൽ തന്നെ പോകണം എന്ന് പറഞ്ഞു. ‘അമ്മ മകൾ ‘ സീരിയൽ ഞാൻ ചെയ്യുന്നുണ്ട്. അധികം സീനുകൾ ഒന്നും എനിക്കില്ല. അതുകൊണ്ട് തന്നെ അവിടെ ലൊക്കേഷനിൽ പോയി. പകൽ മുഴുവൻ കിടന്നുറങ്ങും. ചോക്ലേറ്റ് കഴിക്കാൻ എനിക്ക് വലിയ കൊതിയായിരുന്നു. ഒത്തിരി കഴിച്ചു. അതുകൊണ്ടാണോ അബോർഷനായി പോയതെന്നോർത്ത് ചോക്ലേറ്റ് ഒന്നും അധികം വാങ്ങി തന്നില്ല. ഇതിനിടയിൽ വിഷ്ണുവിൻ്റെ സഹോദരിയുടെ വിവാഹവും നടന്നു.

ആർട്ടിസ്റ്റായതുകൊണ്ട് മേക്കപ്പ് ചെയ്യാൻ എനിക്ക് അറിയാം. പിന്നെ എനിക്ക് അങ്ങനെ കല്യാണത്തിന് ഒരുങ്ങാൻ സാധിച്ചില്ല. മറ്റൊരാളെ ഒരുക്കാമല്ലോ എന്ന് കരുതി. രണ്ടു പ്രാവശ്യം മകൻ വയറ്റിൽ കിടന്നിട്ട് പേടിച്ചിരുന്നതായിട്ട് അനുശ്രീപറയുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നതിനുമുൻപ് കുഞ്ഞിന് അനക്കം ഇല്ലാത്തത് പോലെ തോന്നിയിരുന്നു. അങ്ങനെ പേടിച്ച് ആശുപത്രിയിൽ പോയി അഡ്മിറ്റായി. അപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലായി. ഇനിയും അനക്കം ഇല്ലെന്ന് തോന്നി വരാൻ പറഞ്ഞ് പോന്നു. ഡെയ്റ്റ് പറഞ്ഞതിന് രണ്ടു ദിവസം മുൻപ് വീണ്ടും അനക്കമില്ലാത്തത് പോലെ തോന്നി. വീണ്ടും ആശുപത്രിയിലേക്ക് ഓടി.

ഫ്ലൂയിഡ് കുറഞ്ഞത് പോലെ തോന്നിയത് കൊണ്ടാണ് സിസേറിയൻ ചെയ്യാൻ തീരുമാനിച്ചത്. കുഞ്ഞിനെ എടുക്കുന്നതു മുതൽ എല്ലാ കാര്യങ്ങളും സിസേറിയൻ സമയത്ത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു. കുഞ്ഞിനെ എന്നെ കാണിച്ചപ്പോൾ എടുക്കണം എന്നുണ്ട്. പക്ഷേ അവർ ഉമ്മവപ്പിച്ചിട്ട് കൊണ്ടുപോയി.അതിനു ശേഷം ഡോക്ടറും അസിസ്റ്റൻ്റ് ഡോക്ടറും തമ്മിൽ അടിയായി.ആ പുള്ളിക്കാരി സ് റ്റ്വിച്ചിട്ടത് തെറ്റായിപ്പോയി. ഇങ്ങനെയാണോ കത്രിക പിടിക്കേണ്ടത് എന്നൊക്കെ പറഞ്ഞ് അദ്ദേഹം വഴക്കു പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാൻ മയങ്ങിപ്പോയി. അനുശ്രീയുടെയും വിഷ്ണുവിൻ്റെയും വിവാഹം അനുശ്രീയുടെ വീട്ടുകാർക്ക് ഒട്ടും താൽപര്യം ഇല്ലാതെ നടന്ന വിവാഹമായിരുന്നു.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു ഇത്. ക്യാമറാമാൻ ആയിരുന്നു വിഷ്ണു. ഒപ്പം അനുശ്രീ സീരിയൽ ആർട്ടിസ്റ്റും. ഇരുവരുടെയും പ്രണയം മൊട്ടിട്ടപ്പോൾ തന്നെ അനുശ്രീയുടെ വീട്ടിൽ ഇതിനെ എതിർത്തിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിഷ്ണുവിനൊപ്പം ഇറങ്ങി തിരിക്കുകയായിരുന്നു അനുശ്രീ. എന്നാൽ അധികം നാൾ ഈ വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇരുവർക്കും ആയില്ല എന്നുമുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മകൻ്റെ നൂൽകെട്ട് ചടങ്ങിന് പോലും വിഷ്ണു എത്തിയില്ല എന്നത് തൻ്റെ വീഡിയോയിലൂടെ പങ്കുവെച്ച വീഡിയോയിൽ എല്ലാവരും കണ്ടതാണ്.ഇതോടെയാണ് വിവാഹമോചന വാർത്തകൾ പുറത്തുവന്നത്.

അനുശ്രീയുടെ അച്ഛനാണ് കുഞ്ഞിന് നൂൽ കെട്ടിയത്. ഈ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിഷ്ണുവിനെ സ്നേഹിച്ച് ഇറങ്ങിപ്പോയ അനുശ്രീയുടെ ജീവിതത്തിൽ സംഭവിച്ചത് ഏറെ ദുഃഖകരമായ കാര്യം ആണെന്ന് നിരവധി പേർ പറഞ്ഞു. എന്നാൽ വിവാഹമോചനം എന്നത് ഒത്ത് പോകാൻ കഴിയാത്തവർക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമാണ് എന്ന് അനുശ്രീ പറയുന്നു.

Share this on...