അപകടത്തെ അതിജീവിച്ചുകൊണ്ട് മാതൃകയായി വിനീത.

in News 46 views

തനിച്ച് ഹിമാലയൻ പർവ്വതനിരകളിലെ എവറസ്റ്റ് ബെയ്സ് ക്യാമ്പും കടന്ന് 5500 അടി ഉയരത്തിൽ ഉള്ള കാലവത്തർവരെ എത്തി. അവിടെ നിന്നും ചോല പാസ് വഴി ഗോക്വോറിവറും കടന്നാണ് ഈ മലയാളി പെൺകുട്ടി നാട്ടിൽ തിരിച്ചെത്തിയത്. എവറസ്റ്റ് ബേസ് ക്യാമ്പ് കയറിയിറങ്ങി സന്തോഷത്തോടെ നാട്ടിൽ തിരിച്ചെത്തിയ കഥ പറയുകയാണ് മലപ്പുറം താനൂർ സ്വദേശിനിയായ വിനീത. മലപ്പുറം താനൂർ ചന്ത പറമ്പിൽതാമസിക്കുന്ന സുനിൽകുമാറിൻ്റെയും ഉഷയുടെയും മകളായ വിനീതയാണ് 23 ദിവസം നീണ്ടുനിന്ന യാത്രക്ക് ശേഷം കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്. എവറസ്റ്റ് മഞ്ഞുമലകൾ കീഴടക്കണം എന്ന തൻ്റെ എക്കാലത്തെയും ആഗ്രഹം സാക്ഷാത്കരിക്കാൻ നിശ്ചയദാർഢ്യത്തോടെ തുനിഞ്ഞ് ഇറങ്ങിയപ്പോൾ അലിഞ്ഞില്ലാതായത് അപകടം നിറഞ്ഞ മലയിടുക്കുകളും പരിചയമില്ലാത്ത കാലാവസ്ഥയും ആരോഗ്യ പ്രശ്നങ്ങളും എല്ലാം തന്നെയായിരുന്നു.

ചെറുപ്പം മുതലേ സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന വിനീത എം എസ് ഡബ്ലിയു പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു വിവിധ പ്രൊജക്ടുകളും ആയി ബന്ധപ്പെട്ട ജോലി ചെയ്തു വരികയായിരുന്നു. മാർച്ച് മാസം അവസാനമാണ് തിരൂരിൽ നിന്നും ട്രെയിൻ കയറിയത്.പിറ്റേ ദിവസം ഉച്ചയോടെ ഝാൻസിയിലും അവിടെ നിന്ന് പുറപ്പെട്ട് പുലർച്ചെ മൂന്ന് മണിയോടെ ഗോരാപൂരിലും രണ്ടുദിവസം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തങ്ങി. വീണ്ടും യാത്ര തുടങ്ങി. 12 മണിക്കൂർ ബസ് യാത്രയിൽ. കാണ്ട് മണ്ഡുവിലും എത്തിയത്. പിന്നീടുള്ള കാലപത്രിലേക്കുള്ള യാത്ര സാഹസികം ആയിരുന്നു എന്ന് പറയുകയാണ്.

കുറഞ്ഞ കാലത്തെ സൈക്കിൾ പരിശീലനത്തിൽ മാത്രമാണ് ഈ സാഹസിക യാത്രയ്ക്ക് ഒരുങ്ങി പുറപ്പെട്ടതും. യാത്രക്ക് മുന്നേ ഇത്തരം യാത്രകളിൽ മുൻപരിചയമുള്ള കാസർഗോഡ്കാരനായ ദീപേഷിൻ്റെയും, പുത്താണിത്തലക്കാരനായ റസീമിൻ്റെയും ഉപദേശവും, നിർദ്ദേശങ്ങൾ സ്വീകരിക്കാനും യാത്രയുടെ റൂട്ടും, അടിസ്ഥാനവിവരങ്ങളും മനസ്സിലാക്കി എടുക്കാനും ശ്രദ്ധിച്ചിരുന്നു. ആകെ 23 ദിവസം നീണ്ടുനിന്ന യാത്രയിൽ 11 ദിവസം ട്രക്കിങ്ങിൽ തന്നെയായിരുന്നു.കാണ്ട് മണ്ഡുവിൽ വെച്ച് ഭക്ഷണം വലിയൊരു പ്രശ്നം ആയപ്പോഴേക്കും കഠിനമായ തണുപ്പും ആരോഗ്യ പ്രശ്നങ്ങളും കാരണം കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴും പിന്തിരിയാതെ ലക്ഷ്യത്തിലേക്ക് തന്നെ മുന്നേറാൻ ആയിരുന്നു തീരുമാനവും.

കാലപത്രയിൽ വച്ച് അപകടത്തിൽ പെട്ടപ്പോൾ രക്ഷപ്പെടുത്തിയ മറ്റൊരു ഗ്രൂപ്പിൽ വന്ന നേപ്പാൾ കാനായ ഗയണ്ട് ദയുവിനോടും, കഠിനമായ തണുപ്പിൽ ആവശ്യമായ വൈദ്യസഹായം നൽകിയ തായ്‌ലാൻഡ് കാരിയായ ഡോക്ടറോടുമുള്ള കടപ്പാടുകൾ ഓർമ്മയിൽ വയ്ക്കുന്ന ഈ പെൺകുട്ടിയുടെ ഇനിയുള്ള ആഗ്രഹവും അവസരം കിട്ടിയാൽ പുതിയ ഉയരങ്ങളും ദൂരങ്ങളും കാണണം എന്നുള്ളത് തന്നെയാണ്. സഹോദരൻ വിവേകാണ്.
All rights reserved News Lovers.

Share this on...