അനുശോചനം അറിയിച്ച് സിനിമാ താരങ്ങൾ – തീരാ നഷ്ടം എന്നു പ്രേക്ഷകർ

in News 20,515 views

പ്രശസ്ത സിനിമാതാരം കൃഷ്ണം രാജു അന്തരിച്ചു. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് പുലർച്ചെയായിരുന്നു അ,ന്ത്യം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിസഭയിൽ സേവനം അനുഷ്ഠിച്ച ആദ്യ നടനായിരുന്നു കൃഷ്ണംരാജു. ടോളിവുഡിലെ റിബ്ലം സ്റ്റാർ എന്ന് അറിയപ്പെടുന്ന കൃഷ്ണം രാജു നടൻ പ്രഭാസിൻ്റെ അമ്മാവൻ കൂടിയാണ്. കൃഷ്ണം രാജുവിൻ്റെ വിയോഗവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് അനുഷ്കഷെട്ടി, നിഖിൽ സിദ്ധാർത്ഥ് തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി.

ജീവനാ തരങ്കലു, മനവുരി പാണ്ഡവുലു, അന്തിമ തീർപ്പ്, അമര ദീപം, തന്ത്ര പപ്പയുടു, പൽനാട്ടി പൗരുഷം തുടങ്ങി നൂറ്റി എൺപതിലധികം സിനിമകളിൽ കൃഷ്ണം രാജു അഭിനയിച്ചു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ പ്രഭാസ് ചിത്രം രാധേശ്യാമിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മികച്ചനടനുള്ള നിരവധി പുരസ്കാരങ്ങളും കൃഷ്ണം രാജുവിന് ലഭിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയ്ക്കാരൻ കൂടിയായിരുന്ന കൃഷ്ണംരാജ് 1990കളുടെ അവസാനത്തിൽ ബിജെപി ടിക്കറ്റിൽ ആന്ധ്രപ്രദേശിലെ കാക്കിനാടാ എന്ന രസാപുരം മണ്ഡലങ്ങളിൽ നിന്ന് പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും ലോകസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പ്രതിരോധം, വിദേശകാര്യം, ഉപഭോക്ത കാര്യം, ഭക്ഷണം, പൊതു വിതരണം എന്നിവ ഉൾപ്പെടെ നിരവധി ക്യാമ്പിന്നറ്റുകളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ മ,ര,ണ വാർത്ത ആരാധകരെ ഏറെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്. നിരവധി സിനിമ പ്രവർത്തകരാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

Share this on...