Lini സിസ്റ്ററുടെ ഭർത്താവ് സജീഷ് വിവാഹിതനായി, കുഞ്ഞു മക്കളെ ചേർത്ത് പിടിച്ച് പ്രതിഭ

in News 6,179 views

മൃദുലിനും സിദ്ധാർഥിനും ഇനി ‘അമ്മ ആയി പ്രതിഭയും ചേച്ചി ആയി ദേവ പ്രിയയും.ലിനിയുടെ ഭർത്താവ് സജീഷും പ്രതിഭയും വിവാഹിതരായി.ലോകനാർ കാവിൽ അടുത്ത ബന്ധുക്കളെ സാനിധ്യത്തിൽ ആയിരുന്നു ചടങ്ങ്.മൃദുലിനും സിദ്ധാർഥിനും ഒപ്പം അതെ നിറത്തിൽ ഉള്ള വസ്ത്രം അണിഞ്ഞു കൊണ്ടാണ് പ്രതിഭയുടെ മകൾ വന്നത്.വിവാഹ പന്തലിലും പരിസരത്തും ലിനിയുടെ രണ്ടു കുഞ്ഞുങ്ങളെയും ചേർത്ത് പിടിക്കുന്ന പ്രതിഭയാണ് കണ്ടത്.തന്റെ കുഞ്ഞുങ്ങൾക്ക് പ്രതിഭ ഒരു ‘അമ്മ തന്നെ ആയിരിക്കും എന്ന സന്തോഷത്തിൽ സജീഷിന്റെ കണ്ണ് നിറഞ്ഞു.

ദിവസങ്ങൾക്ക് മുൻപാണ് തനറെ മക്കൾക്ക് ‘അമ്മ ആയി പ്രതിഭ എത്തുന്ന വിവരം സജീഷ് ഫെയ്‌സ്ബുക്ക് വഴി അറിയച്ചത്.കൊയിലാണ്ടി സ്വദേശിനിയാണ് പ്രതിഭ.2018 ൽ ലിനിയുടെ മരണ ശേഷം ബഹ്‌റൈനിലെ ജോലി കളഞ്ഞു നാട്ടിൽ എത്തിയ സജീഷ്നു സർക്കാർ ആരോഗ്യ വകുപ്പിൽ ജോലി നൽകിയിരുന്നു. ക്ലർക്കാണ് ഇപ്പോൾ ഇളയ മകൻ സിദ്ധാർഥ് പാൽ കുടിക്കുന്ന പ്രായത്തിൽ ആയിരുന്നു ലിനിയുടെ വേർപാട് ഉണ്ടായത്.ഇപ്പോൾ സിദ്ധാർഥ് ഒന്നിലും മൃദുൽ നാലിലും പടിക്കുന്നു.ആരോഗ്യ മന്ത്രി വീണ ജോർജ് വിവാഹത്തിനു ആശംസ നൽകി.സജീഷ് വിളിച്ചു വിവാഹ വിശേഷം അറിയിച്ചു എന്നും ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുക ആണെന്നും ആശംസ നേർന്നു കൊണ്ട് ആരോഗ്യ മന്ത്രി പറഞ്ഞു.

Share this on...