തെരുവിൽ വിഷമിച്ചിരുന്ന യാചകനെ കൂടെ ഇരുത്തി ഭക്ഷണം വാങ്ങി നൽകിയപ്പോൾ… കഥ തന്നെ മാറി…

in News 5,399 views

തെരുവിൽ വിഷമിച്ചിരുന്ന യാചകനെ കൂടെ ഇരുത്തി ഭക്ഷണം വാങ്ങി നൽകിയപ്പോൾ… കഥ തന്നെ മാറി…നമ്മൾ ജീവിക്കുന്ന ഈ ലോകത്തു എല്ലാവരും തുല്യരല്ല.ചിലർ പണക്കാരാണ്.ചിലർ പാവപ്പെട്ടവരാണ്.നമ്മളെ പോലെ തന്നെ നന്നായി ജീവിക്കുന്നവരും നമ്മളെ പോലെ തന്നെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരുമാണ് തെരുവിൽ ഭിക്ഷ എടുത്തു ജീവിക്കുന്നത്.അവരുടെ സാഹചര്യം അവരെ അങ്ങനെ ആക്കിയെന്നെ ഉള്ളു.ചിലർ അവരെ കാണുബോൾ അറപ്പോടെ മാറി നടക്കുന്നു.എന്നാൽ ചിലർ അവരെ സഹായിക്കാൻ വേണ്ടി മുന്നോട്ടു വരുന്നു.ക്യാസ എന്ന യുവതി ഒരു പാവപ്പെട്ട മനുഷ്യന് ഭക്ഷണം വാങ്ങി നൽകിയപ്പോൾ സംഭവിച്ച കാര്യമാണ് ഇവിടെ പറയുന്നത്.ക്യാസ നമ്മുടെ ന്യൂ ജെൻ പിള്ളേരെ പോലെ തന്നെ സോഷ്യൽ മീഡിയയും അടിച്ചു പൊളി ജീവിതവുമായി നടക്കുന്ന കുട്ടിയാണ്.അങ്ങനെയിരിക്കെ ക്യാസ ആഹാരം കഴിക്കാൻ വേണ്ടി ഒരു കഫെയിൽ ഇരിക്കുബോൾ വഴി അരികിൽ ഒരു വൃദ്ധൻ ആയ യാചകൻ വിഷമിക്കുന്നത് കണ്ടു.

അയാൾ ഒന്നും കഴിച്ചു കാണില്ല കണ്ടാൽ അറിയാം ക്യാസ മനസ്സിൽ വിചാരിച്ചു. വരാം എന്ന് പറഞ്ഞ കൂട്ടുകാരും അത് വരെ വന്നില്ല.അങ്ങനെ ക്യാസ ആ വൃദ്ധനെ വിളിച്ചു കൊണ്ട് വന്നു ആഹാരം വാങ്ങി നൽകി.എന്റെ കൂട്ടുകാർ വരാം എന്ന് പറഞ്ഞു ഞാൻ ഒറ്റയ്ക്കാണ്.തങ്ങൾക്ക് എന്നോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാമോ അവളെ അയാളോട് ചോദിച്ചു.അയാൾ അത് സമ്മതിച്ചു കഴിക്കുന്നതിനു ഇടയിൽ ക്യാസ അയാളെ കുറിച്ച് തിരക്കി.അയാൾ തന്റെ കഥ പറഞ്ഞു അച്ഛനും അമ്മയും ഉണ്ടായിരുന്നു രണ്ടു പേരും എന്നും വഴക്ക് ആയിരുന്നു അതിനാൽ എനിക്ക് പഠിക്കാൻ സാധിച്ചില്ല ബന്ധുക്കളോ സുഹ്യത്തുക്കളോ ആരും ഉണ്ടായിരുന്നില്ല ഞാൻ വീട് വിട്ടു ഇറങ്ങി പക്ഷെ ആരും ജോലി തന്നില്ല.ഇപ്പോൾ ഇതാണ് അവസ്ഥ സഹായിക്കാനോ ആശ്വസിപ്പിക്കാനോ ആരും ഉണ്ടായിരുന്നില്ല അയാൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ഇത് കേട്ട ക്യാസ അയാളെ സമാധാനിപ്പിച്ചു കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ നേരത്തു ക്യാസയോട് അയാൾ ഒന്ന് വൈറ്റ് ചെയ്യാൻ പറഞ്ഞു എന്നിട്ടു ക്യാഷറേ അടുത്ത് പോയി ഒരു പേപ്പർ വാങ്ങി എന്തോ എഴുതി അത് ക്യാസക്ക് നൽകി.

അയാൾ യാത്ര പറഞ്ഞു പോയി അയാൾ പോയതും ക്യാസ അത് വായിച്ചു ക്യാസയുടെ കണ്ണുകൾ നിറഞ്ഞു.ഇങ്ങനെയാണ് ആ പേപ്പറിൽ എഴുതിയിരുന്നത്.ഞാനിന്ന് ജീവിതം അ,വ,സാ,നി,പ്പിക്കാൻ തീരുമാനിച്ചിരുന്നതാണ്.നിങ്ങളോട് സംസാരിച്ചപ്പോൾ ആരൊക്കെയോ ഉണ്ട് എന്ന് തോന്നൽ.ഞാൻ ആ തീരുമാനത്തിൽ നിന്നും പിന്മാറുകയാണ്.ക്യാസ തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത്.നമ്മുടെ ചെറിയ പ്രവർത്തി പോലും മറ്റുള്ളവരുടെ ജീവിതത്തിൽ എത്ര മാത്രം മാറ്റം വരുത്തുന്നു എന്നതിന് ഉദാഹരണം ആണിത്.

Share this on...