അയ്യേ ഈ വീട്ടിൽ ഞാൻ കേറില്ല – ഇത്ര വൃത്തികെട്ട വീട്ടിൽ കേറാൻ ഞാനില്ല – ഇറങ്ങി ഓടി വധു

in News 4,039 views

വരൻ്റെ വീട് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ബന്ധം ഉപേക്ഷിച്ച് വധു. താലികെട്ട് കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ ശോച്യാവസ്ഥ വധു കണ്ടത്.വീട് ഇഷ്ടമല്ലാതായതോടെ തനിക്ക് വിവാഹമോചനം വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന് പെൺകുട്ടി. ഇതോടെ ഈ സംഭവം സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കേണ്ട അവസ്ഥയുണ്ടായി. കുന്നംകുളം തെക്കുപുറത്താണ് വരൻ്റെ വീടിൻ്റെ ശോചനീയാവസ്ഥ വിവാഹം മുടങ്ങാൻ കാരണമായത്.

വരൻ്റെ വീട് കണ്ടതോടെയാണ് വധു വിവാഹബന്ധം ഉപേക്ഷിക്കാൻ നിർബന്ധം പിടിച്ചത്.സംഭവം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ വഴിയൊരുക്കി. പിന്നാലെ പോലീസെത്തി വിഷയം നാളെ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് രംഗം ശാന്തമാക്കുകയായിരുന്നു. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരൻ്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങിനിടയിലാണ് വധു വീട് ശ്രദ്ധിച്ചത്.പിന്നാലെ വധു വീട്ടിലേക്ക് കയറാൻ കൂട്ടാക്കാതെ ബന്ധം വേർപ്പെടുത്താനാവശ്യപ്പെട്ട് തിരിഞ്ഞോടി. ഈ വീട്ടിലേക്ക് താൻ വരില്ല എന്ന് വിളിച്ചു പറഞ്ഞാണ് വധു പിന്തിരിഞ്ഞോടിയത്. വധു ഓടുന്നത് കണ്ട് ബന്ധുക്കൾ പരിഭ്രമിച്ചു. പിന്നാലെ വന്ന് ഇവർ വധുവിനെ ബലമായി പിടിച്ചുകൊണ്ടുവന്നു. ചടങ്ങു തീർക്കാൻ ബന്ധുക്കൾ വധുവിനോട് ആവശ്യപ്പെട്ടു.

ചടങ്ങുകൾ കഴിഞ്ഞ് വിഷയം എല്ലാവരും ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പറഞ്ഞെങ്കിലും വധു തൻ്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ദിവസ വേതനക്കാരനാണ് വരൻ. അഞ്ച് സെൻ്റ് ഭൂമിയിലാണ് വീട്. ഓടും ഓലയും കുറേ ഭാഗങ്ങൾ ഷീറ്റും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. ഒരു പെൺകുട്ടിക്ക് വേണ്ട മിനിമം സ്വകാര്യത പോലും വീട്ടിൽ ലഭ്യമല്ലെന്ന് വധു വ്യക്തമാക്കി. ഇതോടെ ബന്ധുക്കൾ ആശങ്കയിലായി. തീരുമാനത്തിൽ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാഹ മണ്ഡപത്തിൽ നിന്നും വിളിച്ചുവരുത്തി.ചടങ്ങിൽ പങ്കെടുക്കണമെന്നും അവരോടും മകളോടും ആവശ്യപ്പെട്ടു.

യുവതി സമ്മതിച്ചില്ല.അതിനിടെ വധുവും വരനും പരസ്പരം തള്ളിപ്പറയുകയും ചെയ്തതോടെ പ്രശ്നം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ വഴിവച്ചു.പ്രശ്നം കൈവിട്ടതോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പൊലീസും വീട്ടിൽ കയറാൻ വധുവിനോട് ആവശ്യപ്പെട്ടെങ്കിലും യുവതി ചെവിക്കൊണ്ടില്ല. പോലീസുകാർ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഇതുമായി ബന്ധപ്പെട്ട് നാളെ ചർച്ച നടത്താമെന്ന് പോലീസ് വ്യക്തമാക്കി. വധുവിൻ്റെ വീട്ടുകാർ നേരത്തെ തന്നെ വീട് വന്ന് കണ്ടതാണ്. എന്നാൽ അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അതേ സമയം വധുവിന് വീട് ഒട്ടും ഇഷ്ടമാകാതിരുന്നതാണ് ഈ വിവാഹബന്ധം ഇപ്പോൾ ഈ സ്ഥിതിയിൽ ആയിരിക്കുന്നത്. എന്താണ് കൂടുതൽ തീരുമാനങ്ങൾ എന്ന് പുറമേ അറിയിക്കാമെന്ന് പോലീസിനോട് അറിയിച്ചിട്ടുണ്ട്.

Share this on...