4 മാസം മുൻപ് വിവാഹിതയായ യുവതിക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും

in News 13,365 views

ചേറാനെല്ലൂരിൽ നാലുമാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത എന്ന ആരോപണവുമായി ബന്ധുക്കൾ. ഏപ്രിൽ 24-നാണ് ചേരാനല്ലൂർ സ്വദേശി ഒടുക്കത്ത് പറമ്പിൽ സാബുവിൻ്റെ മകൾ അനഘയെ ഭർത്താവായ കല്ലൂർ തറയൽ പറമ്പിൽ രാജേഷിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. നാലു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്തൃ വീട്ടിലെ പീഡനവും, ഭർത്താവിൻ്റെ വഴിവിട്ട ജീവിതവും ആണ് യുവതിയുടെ മരണത്തിന് കാരണം എന്നാണ് അവർ ആരോപിക്കുന്നത്. അനഘ ലക്ഷ്മിയും രാജേഷും തമ്മിൽ പ്രണയത്തിലായിരുന്നു.

നാലു വർഷത്തോളം ഉള്ള പ്രണയത്തെ തുടർന്നാണ് ഇരുവരും വിവാഹിതരായത്. മകളുടെ പിടിവാശിയിലാണ് വിവാഹം നടത്തിയതെന്ന് അനഘയുടെ വീട്ടുകാർ പറയുന്നു. രാകേഷ് മയക്കുമരുന്നിന് അടിമയാണെന്ന ആരോപണവും പെൺകുട്ടിയുടെ വീട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. രാകേഷിൻ്റെ മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്ന് അനഘ ലക്ഷ്മി ഭർത്താവിൻ്റെ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാകാറുണ്ടായിരുന്നു എന്നാണ് ആരോപണം. അനഘ ലക്ഷ്മിയുടെ ബന്ധുക്കൾ പോലീസിൽ പരാതിനൽകിയിട്ടുണ്ട്. രാകേഷിന് രാത്രി യാത്രകൾ പതിവായിരുന്നു. മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ടാണ് രാകേഷ് രാത്രിയാത്രകൾ ചെയ്തിരുന്നത് എന്നാണ് ആരോപണം. ഈ യാത്രകളിൽ അനഘയെയും രാകേഷ് കൂടെ കൂട്ടാറുണ്ടായിരുന്നു.

മയക്കുമരുന്ന്കാരിയറായി അനഘയെയും രാകേഷ് ഉപയോഗിച്ചു. ഇത്തരം യാത്രകൾ ചെയ്യുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും ക്രൂരമായ മർദ്ദനം ആയിരുന്നു നേരിടേണ്ടിവന്നിരുന്നതെന്ന് ബന്ധുക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അനഘയെ മയക്കുമരുന്ന് കച്ചവടത്തിന് രാകേഷ് ഉപയോഗിച്ചിരുന്നുവെന്നും ആരോപണമുണ്ട്. പീഡനങ്ങളും മാനസിക വിഷമവും സഹിക്കവയ്യാതെയാണ് അനഘ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നത്. അനഘ മരിച്ച വിവരം മറ്റ് എല്ലാവരെയും രാകേഷ് വിളിച്ച് അറിയിച്ചിരുന്നു. അനഘയുടെ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചില്ല.

വളരെ വൈകി മാത്രമാണ് അനഘയുടെ വീട്ടുകാർ പെൺകുട്ടിയുടെ മരണം അറിയുന്നത്. പെൺകുട്ടിയുടെ മരണം സംബന്ധിച്ചുള്ള തെളിവുകൾ ഈ സമയത്ത് രാകേഷ് നശിപ്പിച്ചുവെന്നാണ് ആക്ഷേപം. മകളുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് അനഘയുടെ അച്ഛൻ സാബുവും, അമ്മ സുഗന്ധിയും, പോലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം അനഘയുടെ മരണം സംബന്ധിച്ച് രാകേഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ നിസാര വകുപ്പുകൾ ചുമത്തി അന്നുതന്നെ വിട്ടയച്ചു. ഇതും വിവാദമായിട്ടുണ്ട്

Share this on...