മമ്മൂക്കയുടെ മകൾക്ക് ഇന്ന് 40 വയസ്സ് തികയുന്നു.

in News 103 views

മഹാനടൻ മമ്മൂട്ടിയുടെ മകളും ദുൽഖറിൻ്റെ സഹോദരിയും ആയിരുന്നിട്ടും ലൈംലൈറ്റിൽ നിന്നും മാറിനിൽക്കുന്ന ഒരു താരമാണ് സുറുമി. എന്നിരുന്നാലും സുറുമിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. ഒരു താരപുത്രി എന്ന നിലയിൽ മലയാളികൾ തന്നെയാണ് സുറുമിയുടെ വിശേഷങ്ങൾ വൈറലാക്കാറുള്ളത്. തിരശീലയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും വാപ്പച്ചിയുടെ പ്രിയപുത്രി തന്നെയാണ് സുറുമി. ഇന്ന് ഇവരുടെ ജീവിതത്തിൽ ഒരു വലിയ സന്തോഷ നിമിഷമാണ്. സുറുമിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധിപേർ എത്തുന്നുണ്ട്. എന്നാൽ നിരവധി പേർക്കിടയിൽ സ്വന്തം സഹോദരൻ നൽകിയിരിക്കുന്ന ആശംസകൾ തന്നെയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ സുറുമിയുടെ പിറന്നാൾ ആണ്. കുഞ്ഞിക്കയും മമ്മൂക്കയുമൊക്കെ വെട്ടിക്കുന്ന ഭംഗിയോടെ നാല്പതാം വയസ്സിലേക്ക് കടന്നിരിക്കുകയാണ് ദുൽഖറിൻ്റെ സഹോദരി മമ്മൂക്കയുടെ പൊന്നുമകൾ സുറുമി. ഇക്കയ്ക്ക് പിറന്നാളാശംസകൾ നേർന്നു ദുൽഖറിൻ്റെ പോസ്റ്റ് തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവും ദുൽഖറും സിനിമയിൽ എത്തിയെങ്കിലും മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും പെൺമക്കൾ സിനിമാരംഗത്ത് എത്താത്തത്, മലയാളികൾ എപ്പോഴും ആശങ്ക പങ്കുവയ്ക്കാറുണ്ട്. എന്നിരുന്നാലും സുറുമിക്ക് പിറന്നാൾ ആശംസിക്കാൻ ഇവൻ ആരും മറന്നിട്ടില്ല. ഇന്ന് നാല്പത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന സുറുമിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രിയ സഹോദരൻ ദുൽഖർ സൽമാൻ. ഇത്തയോടുള്ള സ്നേഹം മുഴുവനും നിറച്ചാണ് സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

എൻ്റെ ഇത്തയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. ലളിതമായ കാര്യങ്ങളേക്കാൾ മികച്ചതായി മറ്റൊന്നും ഇല്ല. എന്നാണ് ദുൽഖർ ഓർമ്മിപ്പിച്ചിരുന്നത്. നമ്മൾ ഒരുമിച്ച് പങ്കുവെച്ചു സമയമാണ് ഏറ്റവും ലളിതം,എനിക്കറിയാം. വ്യത്യസ്തമായ നഗരങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നതും, അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, ഈ വർഷമെങ്കിലും നമുക്ക് ഒരു പാട് സമയം നമുക്കൊരുമിച്ച് ചിലവിടാനും, യാത്ര പോകാനുമൊക്കെ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ദുൽഖർ പറയുന്നുണ്ട്. അങ്ങനെ നമ്മൾ ഒരുമിച്ചുണ്ടാകുന്നതിനേക്കാൾ സന്തോഷം മറ്റൊന്നുമില്ലെന്നും ദുൽഖർ കുറിക്കുന്നു. ഒപ്പം കുഞ്ഞിക്കയേക്കാൾ സ്റ്റൈലിഷായി പ്രിയ സഹോദരനോടൊപ്പം നിന്ന് പകർത്തിയ സുറുമിയുടെ സെൽഫിയും ദുൽഖർ പങ്കുവെച്ചു.

ഇതോടെ 40 വയസ്സ് ആണ് സുറുമിക്കെന്ന് പറയുകയില്ല എന്നും, കുഞ്ഞിക്കയെയും മമ്മൂക്ക യെയും പോലെ തന്നെ സുറുമി യും ഗ്ലാമറിൽ ഒട്ടും പിറകോട്ടല്ലെന്നും, നിങ്ങളുടെയൊക്കെ വയസ്സ് പിറകിലോട്ട് ആണോ പോകുന്നത് എന്നൊക്കെ ആരാധകർ നിരവധിയാണ് സംശയമായി ചോദിക്കുന്നത്. രണ്ടുവർഷം മുൻപാണ് സഹോദരി സുറുമിയ്ക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ട് ദുൽഖർ ആദ്യമായി ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. അപ്പോഴാണ് ശരിക്കും ദുൽഖർ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി മാറിത്തുടങ്ങിയത്. പിന്നീട് ഒരു സ്റ്റൈലിഷ് ഐക്കൺ ആയി തന്നെ ദുൽഖർ മാറുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ദുൽഖർ അമാലിൻ്റെയും ,മറിയത്തിൻ്റെയും പിറന്നാൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

സുറുമി മാത്രമെന്താണ് സിനിമയിലേക്ക് വരാത്തത് എന്ന് സംശയം മറുപടിയും നൽകിയിരുന്നു സുറുമി മുമ്പൊരിക്കൽ.സിനിമ ഇഷ്ടം ആണെന്നും, എന്നാൽ ബാപ്പയെപ്പോലെയോ സഹോദരനെ പോലെയും ക്യാമറയ്ക്ക് മുന്നിൽ വരാൻ താൽപര്യമില്ലെന്നും സുറുമി തുറന്നു പറഞ്ഞു. താൽപര്യമുണ്ട് പക്ഷേ ഭയമാണ്. ചെറുപ്പം മുതലേ വരയ്ക്കാൻ ഇഷ്ടമാണ്. വരയ്ക്കുകയും ചെയ്യും. എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ ആരും തന്നെ നിർബന്ധിച്ചിട്ടില്ല. എന്ത് ചെയ്യണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ബാപ്പ തന്നിട്ടുണ്ട്. സിനിമയുടെ പിന്നിൽ നിന്ന് പ്രവർത്തിക്കാമോ എന്ന ചോദ്യത്തിന്, ഫോട്ടോഗ്രാഫി തനിക്ക് ഇഷ്ടമാണെന്നും, മികച്ച രീതിയിൽ ഫോട്ടോ എടുക്കാൻ തനിക്ക് സാധിക്കുമോ ഇല്ലയോ എന്ന് അറിയില്ല എന്നും സുറുമി കൂട്ടിച്ചേർക്കുന്നു.
All rights reserved News Lovers.

Share this on...