കല്യാണി താര ജാഡ ഇല്ലാത്ത ഒരു താരപുത്രി

in News 79 views

മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താര പുതിയാണ് നടി കല്യാണി പ്രിയദർശൻ. മലയാളത്തിൽ അധികം സിനിമകളിലൊന്നും അധികം കഥാപാത്രങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിൽ കൂടിയും താരത്തിനോടുള്ള ഇഷ്ടം മലയാളികൾ അറിയിക്കാറുണ്ട് എപ്പോഴും. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിൻ്റെ വിശേഷങ്ങൾ അതിവേഗമാണ് വൈറലാകാറുള്ളത്. താരപുത്രിയെക്കുറിച്ച് വളരെയധികം വിമർശനങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ ഉയർന്ന് വരാറില്ല. എല്ലാവർക്കും വളരെയധികം പ്രിയങ്കരിയായതുകൊണ്ടുതന്നെ അധികം ഹെയ്റ്റേഴ്സില്ലാത്ത താരപുത്രി എന്നുതന്നെ കല്യാണി പ്രിയദർശനെ കുറിച്ച് പറയാം. കല്യാണി എപ്പോഴും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആണ്.ഇപ്പോൾ വൈറൽ ആകുന്ന ഒരു ചെറിയ വീഡിയോ ഉണ്ട്.

അതിലും കല്യാണിയോട് ഇഷ്ടം കൂടുകയാണ് എന്നാണ് മലയാളികൾ പറയുന്നത്.പല കാരണങ്ങളാണ് ഈ താരപുത്രിയോട് ഉള്ള ഇഷ്ടം കൂടാൻ എന്ന് ആരാധകർ തന്നെ ചൂണ്ടിക്കാട്ടി പറയുന്നുണ്ട്. ഒന്ന്, ഈ വീഡിയോയിൽ കാണുമ്പോൾ എല്ലാ മുതിർന്നവരുടെ അടുത്തേക്കും അങ്ങോട്ട് പോയി സംസാരിച്ച് അവരുടെ കാലു തൊട്ട് തന്നെ വന്ദിച്ച്ന മസ്കാരം പറയുന്ന കല്യാണിയെ കാണാം. രണ്ട്, ദേഹം മുഴുവൻ മറിച്ച് ഒരു ചുരിദാർ അണിഞ്ഞായിരുന്നു മാന്യമായ രീതിയിൽ കല്യാണി ഈ ഫങ്ങ്ഷന് എത്തിയതെന്ന് മലയാളികൾ കൂട്ടിച്ചേർക്കുന്നുണ്ട്. ഈ രണ്ട് കാരണങ്ങളാൽ തന്നെ ഈ താരപുത്രി യാതൊരു താരജാടയുമില്ലാത്ത തനി മലയാളി കുട്ടിയായാണ് വളർന്നതെന്ന് നമുക്ക് തന്നെ മനസ്സിലാക്കുന്നുണ്ടെന്ന് നിരവധി പേർ പറയുന്നു. പ്രിയദർശൻ്റെയും ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ.

ഇവരുടെ രണ്ടുമക്കളിൽ മലയാളികൾക്ക് ഏറ്റവും കൂടുതൽ പ്രിയങ്കരി കല്യാണി തന്നെയാണ്. ലിസിയോടും പ്രിയദർശ നോടു മുള്ള സ്നേഹം തന്നെയാണ് കല്യാണിയോടും ആരാധകർ കാണിക്കാറുള്ളത് എന്ന് മലയാളികൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഈ ഒരു വേദിയിൽ താരം എത്തിയത് അതീവ സുന്ദരിയായിയായിരുന്നു. ദേഹം മുഴുവൻ മറച്ച് അതീവ സുന്ദരമായ ഒരു ചുരിദാർ അണിഞ്ഞായിരുന്നു. എപ്പോഴും താരപുത്രി തൻ്റെ വസ്ത്രങ്ങളിൽ ശ്രദ്ധിക്കാറുണ്ട്. വിവാഹമായാലും ഏതുതരം ഫങ്ക്ഷൻ ആയാലും അതിൻ്റേതായ രീതിയിൽ മോഡസ്റ്റായി തന്നെയാണ് താരം എത്താറുള്ളത് എന്ന് ആരാധകർ പറയാറുണ്ട്. ഫോട്ടോ ഷൂട്ട് ആയാൽ പോലും അത്തരം രീതിയിൽ റിവീലിംഗ് ആയിട്ടുള്ള വസ്ത്രങ്ങൾ ഒന്നും തന്നെ താരം ധരിക്കാറില്ല എന്നും ആരാധകർ ഇതിൻ്റെ താഴെ കമൻറ് ചെയ്യുന്നു.

ഈ താരപുത്രിക്കാണ് യാതൊരു താര ജാടയും ഇല്ലാത്തത്. മറ്റുള്ള നടിമാരെ നോക്കൂ. ചുറ്റും ഇരിക്കുന്നവർ തന്നെക്കാൾ മുതിർന്ന വരാണെങ്കിൽ കാലിന്മേൽ കാലിട്ടാണ് അവർ ഇരിക്കാറുള്ളത്. എന്നാൽ കല്യാണിയെ നിങ്ങൾ ശ്രദ്ധിച്ചോ. എല്ലാവരുടെയും അടുത്ത് പോയി അവരുടെ കാൽതൊട്ടു വന്ദിച്ചാണ് കല്യാണി അവരെ നമസ്കാരം പറയുന്നത്. അതു തന്നെ ഒരു മാന്യതയാണ്.അത് താരത്തിനെ വളർത്തിയ ഒരു കഴിവ് തന്നെയാണ് എന്നും, പ്രിയദർശനും ലിസിക്കും തന്നെയാണ് അതിൻ്റെ കൈയ്യടിയെന്നും ആരാധകർ തന്നെ കൂട്ടിച്ചേർക്കുന്നുണ്ട്. “ഹൃദയം’ എന്ന വിനീത് ശ്രീനിവാസൻ എന്ന സിനിമയിലൂടെ തന്നെയാണ് മലയാളി പ്രേക്ഷകർ കല്യാണി എന്ന നടിയെ ഏറ്റെടുത്ത്.

കല്യാണിയോടുള്ള ഇഷ്ടം ഇപ്പോഴും ആരാധകർ അറിയിക്കുന്നതിനും ഈ സിനിമയിലൂടെ തന്നെയാണ്. ഈ സിനിമയിലെ കല്യാണിയുടെ കഥാപാത്രം മലയാളികൾ അത്രമേൽ ഏറ്റെടുത്ത ഒരു കഥാപാത്രമായിരുന്നു . നിത്യ എന്ന കഥാപാത്രമാണ് ഇതിലൂടെ കല്യാണി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വളരെ മനോഹരമായ ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ സംഭവിച്ചു പോകുന്ന കാര്യങ്ങളെ കുറിച്ച് പറയുന്ന ഈ സിനിമ അതി ഗംഭീരമായി തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകൊണ്ട് മലയാളി പ്രേക്ഷകർ കല്യാണിയെയും ഏറ്റെടുത്തു. ഇതിലൂടെ തന്നെ കല്യാണിയുടെ ഏറ്റവുമടുത്ത സുഹൃത്തായ പ്രണവിനെ കല്യാണി യഥാർത്ഥ ജീവിതത്തിലും വിവാഹം കഴിച്ചെങ്കിലെന്ന് പോലും മലയാളി പ്രേക്ഷകർ ആഗ്രഹിച്ചു എന്നാണ് ഭൂരിഭാഗം പേരും കമൻറ് ചെയ്യാറുള്ളത്.

Share this on...