പ്രണയത്തിലെ വരദയുടെയും, ശ്രീനിഷിൻ്റെയും മകളെ ഇപ്പോൾ കണ്ടോ. സുന്ദരി കുട്ടിയായി.

in News 49 views

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു സീരിയൽ തന്നെയാണ് പ്രണയം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഈ സീരിയൽ 2015-ൽ പ്രശസ്തമായ സീരിയൽ ആയിരുന്നു. 2015 മുതൽ 2017 വരെ നീണ്ടുനിന്ന വലിയ ഒരു കഥ തന്നെയായിരുന്നു ഈ സീരിയലിന് പറയാനുണ്ടായിരുന്നത്. മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള സീരിയൽ ആയിരുന്നു ഇതെന്നും, ഇപ്പോഴും ഇതിനോടുള്ള സ്നേഹം കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്ത യെ മെ മുഹബത്തേനിൻ്റെ റീമേയ്ക്ക് ആയിരുന്നു ഈ സീരിയൽ. ഈ സീരിയലിൽ വരദയും, മറ്റ് താരങ്ങളും അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വരദ ഈ സീരിയലിൽ നിന്ന് പിന്മാറിയത്. ഇത് ഈ സീരിയലിനെ ചെറുതായിട്ട് ബാധിച്ചിരുന്നു.

അന്ന് വരദയുടെയും ശ്രീനിഷിൻ്റെയും മകളായി അഭിനയിച്ച ശ്രദ്ധയെ ഇന്ന് കണ്ടുമുട്ടിയിരിക്കുകയാണ് പ്രേക്ഷകർ. പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത് ബീന ആൻ്റണിയും. അന്ന് ആ പ്രണയം എന്ന സീരിയലിൽ ശ്രീനിഷിൻ്റെ അമ്മയായി എത്തിയത് ബീന ആൻ്റണി ആണ്. ബീന ആൻ്റണിയുടെ ചെറുമകളായി അഭിനയിച്ച മാളൂട്ടി എന്ന് പറഞ്ഞു കൊണ്ടാണ് ബീന ആൻ്റണി ഇപ്പോൾ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കിടുകയാണ്. പ്രണയം എന്ന സീരിയലിൽ ശ്രീനിഷിൻ്റെ അമ്മ മാധവി ഗോവിന്ദമേനോനായി എത്തിയത് ബിനാൻറണിയായിരുന്നു. ആ സീരിയലിൽ തൻ്റെ കൊച്ചുമകളായി വന്ന കുട്ടിത്തരം ഇപ്പോൾ വളർന്ന് വലിയ കുട്ടിയായി വന്നതിൻ്റെ സന്തോഷവും താരം പങ്കുവച്ചിട്ടുണ്ട്.

ശ്രദ്ധയോടൊപ്പം അന്ന് എടുത്ത ചിത്രവും ഇന്ന് എടുത്ത ചിത്രവും കോർത്തിണക്കിക്കൊണ്ട് കൊളാഷ് ചെയ്ത് ഒരുമിച്ചാണ് താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയം സീരിയലിലെ എൻ്റെ കൊച്ചു മകൾ. അവൾ വളർന്ന് എൻ്റെ ഒപ്പമായി. മാളുക്കുട്ടി ഒരുപാട് സന്തോഷം. ഇന്നലെ നിന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് സ്നേഹം ചക്കരേ, ഉമ്മ. എന്നുള്ള കാപ്ഷനോടെയാണ് ഇപ്പോൾ ശ്രദ്ധേയുമായുള്ള ചിത്രത്തോടൊപ്പം തന്നെ ബീനാൻറണി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം കണ്ടതോടെ ആരാധകരെല്ലാം ഇവരുടെ പണ്ടത്തെ മാളൂട്ടിയെ ഓർത്തിരിക്കുന്നു.

ഇപ്പോൾ മാളൂട്ടി എവിടെയാണെന്നും, എന്ത് പഠിക്കുകയാണെന്നും ഒക്കെ നിരവധി പേരാണ് ചോദിച്ച് എത്തുന്നത്. അതുപോലെ സുഖമാണോ എന്നും, ഇപ്പോഴും അഭിനയിക്കുന്നുണ്ടോ എന്നൊക്കെ നിരവധി പേരും ചോദിക്കുന്നുണ്ട്. ഇപ്പോൾ താരം ഇവിടെ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം അറിയിച്ചും, ആശംസകൾ അറിയിച്ചും, നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴും അഭിനയിക്കുന്നുണ്ടോ എന്നാണ് ഭൂരിഭാഗം പേർക്കും അറിയേണ്ടിയിരുന്നത്.താരത്തിന് ഇപ്പോഴാണ് 15 വയസ്സ് ആയത്. 15 വയസ്സിൻ്റെ പിറന്നാൾ ആഘോഷം ചിത്രങ്ങളൊക്കെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
All rights reserved News Lovers.

Share this on...