വെറുതെ പാടിയത,ഒടുവിൽ ഗാനമേളയ്ക്ക് വേദിയിൽ കയറി പാടി നിഹാര പൊളിച്ചടുക്കി.

in News 1,499 views

ഗാനമേളകൾ ഇഷ്ടമില്ലാത്തവർ കുറവാണ്. ഇങ്ങനെ പല ഗാനമേളകളിൽ പാടി മലയാള പിന്നണി ഗാനരംഗത്ത് എത്തിയവരാണ് മലയാളത്തിലെ ചില ഗായകന്മാരൊക്കെ. ഇപ്പോൾ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുടെ കാലമാണ്. കഴിഞ്ഞ ദിവസം കൊല്ലം ശൂരനാട് മങ്ങാട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളക്കിടെ പാടിയ ഒരു കൊച്ചു മിടുക്കിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഗാനമേളയ്ക്കിടെ ഗായകൻ ‘തല്ലുമാല’ എന്ന ടോവിനോയുടെ സിനിമയിലെ ഹിറ്റ് ഗാനമായ ‘എല്ലാരും ചൊല്ലണതല്ലിവൻ ‘ എന്ന പാട്ടു പാടുന്നതിനിടെ പെട്ടെന്ന് കാണികളിൽ നിന്ന് പാടുന്നതായി കേൾക്കുകയുണ്ടായി.

അപ്പോൾ തന്നെ ഗായകൻ വന്ന് ആരാണ് പാടുന്നത് എന്ന് ചോദിച്ചപ്പോൾ കാണികളിൽ നിന്നും ഒരു കൊച്ചു മിടുക്കി മുന്നോട്ടുവന്നു. ശേഷം സ്റ്റേജിൽ കയറി ആ ഗായകനെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് കുട്ടി പാടി തുടങ്ങിയത്. കാണികളും ഗാനമേളക്കാരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു ആ കുട്ടി പാടിയത്. കേരളം ഒന്നാകെ ഈ കൊച്ചു മിടുക്കി ആരാണെന്ന് തിരയുകയാണ്. കരുനാഗപ്പള്ളി സ്വദേശിയായ സാബുവിൻ്റെ മകൾ നിഹാരയാണ് ആ കൊച്ചു മിടുക്കി. പാലാ കമ്മ്യൂണിക്കേഷൻ വേദിയിൽ ശേഷം ‘ഒരു സ്വനം’ എന്ന പാട്ട് പാടുകയുണ്ടായി.

All rights reserved News Lovers.

Share this on...