ഷംനാ കാസിമിന് കടിഞ്ഞൂല്‍ കണ്‍മണി.. പ്രസവം രാവിലെ ഒന്‍പതു മണിയ്ക്ക്..!!

in News 1,094 views

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എന്ന കാസിം. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നടി ഷംന കാസിമും ബിസിനസുകാരനായ ഷാനിദ് ആസിഫലിയും വിവാഹിതരായത്. ഇപ്പോഴിതാ 9 മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ നടി അമ്മ ആയിരിക്കുകയാണ് എന്ന സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 9:00 മണിയോടു കൂടി തൻ്റെ കടിഞ്ഞൂൺ കൺമണിയ്ക്ക് ജന്മം നൽകുകയായിരുന്നു ഷംന. ആൺകുഞ്ഞ് ആണ് ജനിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. ഡിസംബർ അവസാനത്തോടെ തൻ്റെ യൂട്യൂബ് ചാനലിടെയാണ് ആണ് അമ്മയാകുവാൻ പോകുന്ന സന്തോഷവാർത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു താരത്തിൻ്റെ വിവാഹം.

ജെബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സിഒയുമായ ഷാനിദ് ആസിഫലിയുമാണ് ഷംനയുടെ ഭർത്താവ്. ദുബായിൽ വെച്ചായിരുന്നു വിവാഹവും റിസപ്ഷനു മെല്ലാം നടന്നത്. അതിന് പിന്നാലെ അമ്മയാകാൻ പോകുന്നു എന്ന വാർത്ത യൂട്യൂബ് ചാനലിലൂടെയാണ് ഷംന ആരാധകരെ അറിയിച്ചത്. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും ഷംന പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് ഇപ്പോൾ താരത്തിനും ഭർത്താവിനും ആശംസകൾ അറിയിക്കുന്നത്. ദുബായിലെ പ്രശസ്ത ബിസിനസ് കൺസൾട്ടൻറും കോടീശ്വരനുമാണ് ഷംനയുടെ ഭർത്താവ്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഒയുമായ ഷാനിദ് ദുബായിൽ സ്ഥിരതാമസമാക്കിയതിനാൽ തന്നെയാണ് കുഞ്ഞിൻ്റെ ജനം ദുബായിൽ വച്ച് മതിയെന്ന് ഇരുവരും തീരുമാനിച്ചതിനു പിന്നിലെ കാരണവും.

ഏഴാം മാസത്തെ വളകാപ്പ് ചടങ്ങ് എല്ലാം പൂർത്തിയാക്കിയാണ് നടി ദുബായിലേക്ക് വിമാനം കയറിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിൽ ആണ് താരം ഇതര ഭാഷ സിനിമാമേഖലയിൽ അറിയപ്പെടുന്നത്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് ചുവടുവച്ചത്. പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലിഭായ്, കോളേജ് കുമാരൻ, ചട്ടക്കാരി തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നല്ലൊരു നർത്തകി കൂടിയാണ് ഷംന. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിൽ ശ്രദ്ധേയയാകുന്നത് .തുടർന്ന് ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. പൂർണ്ണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമകളിലെല്ലാം അറിയപ്പെട്ടത്. മുനിയാണ്ടി വിഴുങ്ങിയാൽ മുന്ത്ര മാണ്ടെ എന്ന ചിത്രത്തിൽ നായികയും തമിഴകത്ത് തിളങ്ങി. ജോസഫ് സിനിമയുടെ തമിഴ് റീമെയ്ക്കിലാണ് നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. എങ്കിലും സ്റ്റേജ് ഷോകളിലെല്ലാം സജീവസാന്നിധ്യമാണ് ഷംന.

Share this on...