രാധികയെ പൊന്ന് പോലെ നോക്കുന്ന സുരേഷ് ഗോപിയെ കണ്ടാൽ ആർക്കും അസൂയ തോന്നും.

in News 181 views

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ എപ്പോൾ പൊതുപരിപാടികളിലും വിശേഷണങ്ങളിലും വിവാഹ വേളകളിലും പങ്കെടുത്താലും അത് ആരാധകൻ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ എവിടെ പ്രത്യക്ഷപ്പെട്ടാലും ആരാധകർ എപ്പോഴും സ്വീകരിക്കുന്ന ഒരു കുടുംബമാണ് സുരേഷ് ഗോപിയുടേത്. നടൻ സുരേഷ് ഗോപി മാത്രമല്ല അദ്ദേഹത്തിൻ്റെ സഹധർമ്മിണി രാധിക എവിടെ പ്രത്യക്ഷപ്പെട്ടാലും ആരാധകർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. സിനിമയിൽ സജീവമല്ലെങ്കിലും രാധിക മലയാളികളുടെ മനസ്സിൽ തന്നെയുണ്ട്. എന്നും മലയാളികളുടെ ഉള്ളിലൂടെ നല്ല നല്ല മുഹൂർത്തങ്ങളിലൂടെ കടന്നുപോയ നായിക എന്നു തന്നെ രാധികയെ വിശേഷിപ്പിക്കാം. അത്രമേൽ പ്രിയങ്കരിയാണ് രാധിക.

ഒരു നല്ല ഗായികയായതുകൊണ്ടുതന്നെ രാധികയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം മലയാളികൾ വൈറൽ ആക്കാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന കിരീടം ഉണ്ണിയുടെ മകൻ്റെ വിവാഹറിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടോ എടുത്തതിന് ശേഷം താഴേക്കിറങ്ങുന്ന രാധിക മുകളിലേക്ക് നോക്കി നടക്കുമ്പോൾ അറിയാതെ സ്റ്റെപ്പിൽ തട്ടുകയും, അപ്പോൾ തന്നെ സുരേഷ് ഗോപി തട്ടല്ലേ എന്നു പറഞ്ഞ് രാധികയോട് സൂക്ഷിക്കാൻ പറയുന്നതും, ചുറ്റുമുള്ളവർ കളിയാക്കുകയും ചെയ്യുന്നതാണ് രസകരമായ ഒരു വീഡിയോ. ആ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതും. ശാലീന സൗന്ദര്യത്തിൻ്റെ ഒരു പര്യായം തന്നെയാണ് നമ്മുടെ സ്വന്തം രാധിക സുരേഷ് ഗോപി എന്ന് പറയാം. രാധികയുടെ വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇപ്പോൾ പടി ഇറങ്ങാൻ നേരം സൂക്ഷിച്ചിറങ്ങ് രാധികെ എന്നു പുറകിൽ നിന്ന് സുരേഷ് ഗോപി പറയുകയും ഫ്രൻ്റിൽ നിന്ന് താരങ്ങളൊക്കെ തന്നെയും ഈ പുറകിലേക്ക് തിരിഞ്ഞു സുരേഷ് ഗോപിയെ കളിയാക്കുകയും ചെയ്യുന്നത് കാണാം. ഇത് പറയുകയും ഭാര്യയെ ഒന്ന് കൈ പിടിച്ച് കൊടുക്കുകയും ചെയ്യുന്നു. സുരേഷ് ഗോപിയെ പൊന്ന് പോലെയാണ് രാധികയെയും മക്കളെയും നോക്കി വളർത്തുന്നത് എന്നറിയാം. ശരിക്കും പറഞ്ഞാൽ ഒരു ഫാമിലിമാൻ തന്നെയാണ് സുരേഷ് ഗോപി. അത് എപ്പോഴും ചർച്ച ചെയ്യുന്ന ഒരു വിഷയം തന്നെയാണ്. സുരേഷ് ഗോപിയും നാലുമക്കളും എപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. എന്നാൽ ഇവരൊന്നും തന്നെ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് സുരേഷ് ഗോപിക്ക് ഉള്ളത്.

അക്കൂട്ടത്തിൽ ലക്ഷ്മി എന്ന മരിച്ചുപോയ തൻ്റെ മകളെ കുറിച്ച് ഒരു ദിവസംപോലും, ഒരു അഭിമുഖത്തിൽ പോലും സുരേഷ് ഗോപി പറയാതിരുന്നിട്ടില്ല.രാധിക എപ്പോഴും വാർത്തകളിൽ ഇടം നേടുന്നത് കൊണ്ട് തന്നെ, രാധിക എവിടെയൊക്കെ പ്രത്യക്ഷപ്പെട്ടാലും അതൊക്കെ ആരാധകർ വിശേഷങ്ങളായി ഏറ്റെടുക്കാറുണ്ട്. മലയാളികൾക്കു പ്രിയങ്കരി തന്നെയാണ് രാധിക. ഇതേ ചടങ്ങിന് സുരേഷ് ഗോപിയുടെ അമ്മ വന്നപ്പോഴും, അമ്മയുടെ കൈവിടാതെ തന്നെ കൊണ്ടുനടന്ന രാധികയുടെ ചിത്രങ്ങളും ആരാധകർ ആദ്യം വൈറലാക്കിയിരുന്നു. സുരേഷ്ഗോപിയുടെ അമ്മയെ എല്ലാവരെയും പരിചയപ്പെടുത്തിക്കൊടുക്കുകയും, ആ ചടങ്ങിൽ ഉടനീളം അമ്മയെ കൊണ്ടുനടക്കുകയും ചെയ്യുകയായിരുന്നു രാധിക ചെയ്തത്,.

അതും സോഷ്യൽ മീഡിയ ശ്രദ്ധിച്ച ഒരു കാര്യം തന്നെയായിരുന്നു. എവിടെയും തൻ്റെ കുടുംബത്തെക്കുറിച്ച് സന്തോഷത്തോടെ സംസാരിക്കുന്ന ഒരു വ്യക്തി തന്നെയാണ് സുരേഷ് ഗോപി. മലയാളത്തിലെ നടന്മാരിൽ പ്രധാനിയായുള്ള ഒരു ഫാമിലി ഗൈഡ് തന്നെയാണ് നമ്മുടെ സുരേഷ് ഗോപി എന്ന് എപ്പോഴും മലയാളികൾ പറയും. ഇളയമകൻ മാധവ് മാത്രമാണ് സോഷ്യൽ മീഡിയ അത്യാവശ്യം സജീവമായിട്ടുള്ളത്. മൂത്ത ഗോകുൽ ഇപ്പോൾ സിനിമയിൽ സജീവമാണ് ആരെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ വളരെ കുറവായി തന്നെയാണ് ആരാധകറിലേക്ക് എത്താറുള്ളത്.
All rights reserved News Lovers.

Share this on...