ഒരു ഗുണന പട്ടിക ചെയ്ത പണി കണ്ടോ. പക്ഷേ കൈയടിച്ച് സോഷ്യൽ മീഡിയ.

in News 164 views

ഒരു കണക്കു പരീക്ഷ കാരണം വിവാഹം മുടങ്ങിയ വിചിത്ര സംഭവം ആണ് ഉത്തരപ്രദേശിലെ മഹോബയിൽ കഴിഞ്ഞ ദിവസം നടന്നത്. വരൻ വിവാഹം മാലയുമായി വധുവിൻ്റെ അരികിലെത്തി. വരൻ്റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ വധു അയാളോട് രണ്ടിൻ്റെ ഗുണനപ്പട്ടിക പറയാൻ ആവശ്യപ്പെട്ടു. അതിനുശേഷം വരണമാല്യം ചാർത്താമെന്ന് പറഞ്ഞു. സങ്കടമെന്ന് പറയുന്നത് വരന് ഗുണന പട്ടിക അറിയില്ലായിരുന്നു. ഇതോടെ വധു വിവാഹം വേണ്ടെന്ന് തീരുമാനിച്ചു. വിവാഹ സ്ഥലത്ത് തർക്കമായതോടെ പോലീസ് ഇവിടേക്കെത്തി. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്.

ബന്ധുക്കളും കുറിച്ച് പ്രദേശ വാസികളും ആണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം നടക്കാൻ ഒരുങ്ങുമ്പോഴേക്കും വധു മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. കണക്കിൻ്റെ ആദ്യപാഠം പോലും അറിയാത്ത ഒരാളെ എങ്ങനെ വിവാഹം ചെയ്യും എന്നാണ് വധു ചോദിച്ചത് എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. വരൻ നിരക്ഷരനാണെന്ന് അറിഞ്ഞത് ഞെട്ടിച്ചുവെന്നാണ് വധുവിൻ്റെ ബന്ധു പറയുന്നത്. വരൻ്റെ വീട്ടുകാർ ഈ കാര്യം മറച്ചുവെച്ചാണ് വിവാഹത്തിനൊരുങ്ങിയതെന്ന് പറയുന്നു. എന്തായാലും അയാളെ വേണ്ടെന്നു വച്ച പെൺകുട്ടിയെ പ്രശംസിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും സോഷ്യൽ മീഡിയയും. ഇരു വീട്ടുകാരും കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും തിരികെ നൽകി. പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് പോലീസ് പറയുന്നു.

All rights reserved News Lovers.

Share this on...