മകളെ വളര്‍ത്തുന്നത് എങ്ങനെയെന്നും അവളുടെ വസ്ത്രധാരണത്തെപ്പറ്റിയും നടി ശോഭന പറയുന്നു

in News 1,955 views

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ശോഭന ശോഭനയെ കുറിച്ചുള്ള വാർത്ത എന്നും മലയാളിക്ക് അറിയാൻ കൗതുകമാണ്.വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയ താരം അവിവാഹിത അയി തുടരുന്നു.ന്യത്തമാണ് ശോഭനക്ക് എല്ലാം.2010 ൽ ശോഭന ഒരു പെൺകുട്ടിയെ ദത്തെടുത്തത് വലിയ വാർത്ത ആയിരുന്നു.ദത്തെടുക്കുന്ന സമയത്തു കുഞ്ഞിന് ആറു മാസം ആയിരുന്നു പ്രായം.അനന്ത നാരായണി എന്നാണ് മകളുടെ പേര്.മകൾക്കും അമ്മയ്ക്കും ഒപ്പം ചെന്നൈയിലാണ് ശോഭന താമസിച്ചു വരുന്നത്.സാധാരണയായി താരങ്ങളുടെ മക്കൾക്ക് വലിയ ആരാധകനാണ് സമൂഹത്തിലുള്ളത്.

അവരുടെ എന്ത് ഫോട്ടോയും വളരെയധികം വൈറലാകാറുണ്ട്. എന്നാൽ നടി ശോഭന ഇതിൽ നിന്നെല്ലാം വ്യത്യസ്തയാണ്. മകളുടെ സാധാരണ കുട്ടിയാണെന്നും, എന്തിനാണ് മകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരേണ്ടതെന്നുമാണ് ശോഭന പറയുന്നത്. അതുകൊണ്ടുതന്നെ മകളുടെ ചിത്രങ്ങളൊന്നും തന്നെ സമൂഹ മാധ്യമങ്ങളിൽ ഇല്ല. ശോഭനയുടെ അഭിമുഖങ്ങളിലൊന്നും തന്നെ മക്കളെ കുറിച്ച് വാചാലയാകാറില്ല. എന്നാൽ ശോഭന ഇപ്പോൾതൻ്റെ മകളെക്കുറിച്ച് തുറന്നുപറയുന്നു. താരം ഒരു പ്രശസ്ത മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇതിൻ്റെ തുറന്നു പറഞ്ഞു നടത്തിയിരിക്കുന്നത്. ശോഭനയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എത്ര നാൾ കഴിഞ്ഞിട്ടും ഇപ്പോഴും ശോഭനയുടെ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാണ് എന്നാണ് ആരാധകർ ഇതിനു ശേഷം കമൻറ് ചെയ്ത് എത്തുന്നത്.

ഇത്രയുംകാലം അവൾക്ക് നൃത്തത്തോട് വലിയ ഇഷ്ടം ഒന്നുമുണ്ടായിരുന്നില്ല. ഈയടുത്താണ് നൃത്തം പഠിക്കണമെന്ന് എൻ്റെ അടുത്ത് വന്ന് പറഞ്ഞത്. മകളെ കുറിച്ച് ശോഭന പറഞ്ഞത് ഇങ്ങനെ. അത്യാവശ്യം മകളുടെ സ്കൂളിൽ നിന്ന് ഫോൺ കോൾ വന്നാൽ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാൻ. അവർ എന്തെങ്കിലും നല്ല കാര്യം പറയാൻ ആയിരിക്കും വിളിക്കുന്നത് എങ്കിലും ഞാൻ പേടിക്കും. അവളിപ്പോൾ എട്ടാം ക്ലാസിൽ ആയി.ചെന്നൈയിൽ പഠിച്ച അതേ സ്കൂളിലാണ് മകളും പഠിക്കുന്നത്. കേളേജ് പഠനം സെല്ലാമാരീസിൽ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഞാൻ പറയുന്നതിൻ്റെ എതിരെ ചെയ്യു. അതാണല്ലോ പ്രായം. അതുകൊണ്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യം ചെയ്യേണ്ട എന്ന് ഞാൻ പറയും.

അപ്പോൾ അത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത്. മകൾ അടുത്തിടെയാണ് തൻ്റെ സിനിമകൾ കണ്ടുതുടങ്ങിയത് എന്നും, മണിച്ചിത്രത്താഴ് അവൾക്ക് ഇഷ്ടപ്പെട്ടു എന്നും പറയുന്നു. അനന്തനാരായണിയെ പഠനത്തിൽ സഹായിക്കുന്ന ശോഭനയുടെ ഒരു വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു. മകളുടെ പഠന കാര്യങ്ങൾ അന്വേഷിക്കുന്ന ശേഭനയെയാണ് വീഡിയോയിലൂടെ കണ്ടത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ താരം എത്രമാത്രം ശ്രദ്ധാലുവാണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാകും. മക്കളുടെ പഠന കാര്യത്തിൽ രക്ഷിതാക്കൾക്ക് ശോഭന ചില ഉപദേശങ്ങൾ പങ്കുവയ്ക്കുന്നു. മുമ്പ് കടൽതീരത്ത് മകൾക്കൊപ്പം അവധിക്കാലം ചെലവഴിക്കുന്ന ചിത്രവും ശോഭന പോസ്റ്റ് ചെയ്തിരുന്നു.

സിനിമയിലിപ്പോൾ സജീവമല്ലെങ്കിലും ശോഭന ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. ശോഭനയുടെ വ്യക്തി ജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല. 1970 മാർച്ച് 21ന് ശോഭന ജനിച്ചു. താരത്തിനിപ്പോൾ 52 വയസ്സ് പ്രായമുണ്ട്. വിവാഹത്തോട് താല്പര്യമില്ലാത്തതിനാൽ ഇപ്പോഴും അവിവാഹിതയായി തുടരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ആരെങ്കിലും കൂട്ട് വേണം എന്ന് കരുതിയ ശോഭന ഒരു പെൺകുട്ടിയെ ദത്തെടുത്തത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. നല്ല തീരുമാനം എന്നും, അതാണ് ഏറ്റവും വലുതെന്നും, എല്ലാ സ്ത്രീകളുടെ ഉള്ളിലും കല്യാണം കഴിക്കാതെ തന്നെ വരുന്ന ഒരു അനുഭവമാണ് അമ്മ എന്നതും, അത് ശരിക്കും അനുഭവിക്കണം എന്നൊക്കെ പല രീതിയിലും പലരും ഇതിനെ അനുകൂലിച്ച് വന്നിരുന്നു. എന്നാൽ ശോഭനയ്ക്ക് പ്രതികൂലമായി പലരും തന്നെ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. 2011-ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകൾ എത്തുന്നത്.

നാരായണി എന്നാണ് ശോഭനയുടെ ദത്ത് പുത്രിയുടെ പേര്. തൻ്റെ സിനിമകളിൽ മണിച്ചിത്രത്താഴാണ് മകൾക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് ശോഭന ഈ ഇടയ്ക്ക് പറഞ്ഞിരുന്നു അങ്ങനെ അധികം സിനിമകളൊന്നും അവൾ കണ്ടിട്ടില്ലെങ്കിലും, കുറച്ചു സിനിമകൾ മാത്രമാണ് ഇപ്പോൾ കാണാൻ തുടങ്ങിയത്. വാശിക്കാരിയാണ് എന്നും, അതങ്ങനെ തന്നെ തുടരട്ടെ എന്നാകട്ടെ എന്നും, അതൊക്കെ ഒരു അമ്മ മകൾ രസത്തിൽ അങ്ങ് പോവുകയാണെന്നും, വഴക്കും തല്ലും ഒക്കെ എല്ലാവരെ പോലെയും ഉണ്ടാകുന്നുണ്ടെന്നും ശോഭന തന്നെ കൂട്ടിച്ചേർക്കുന്നു. തൻ്റെ കാര്യത്തിൽ മകൾ വളരെ പോസസീവ് നെസാണെന്ന് ശോഭന പറയുന്നു.

മകൾക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് ശോഭന തിര എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയത്. ഇപ്പോൾ മകൾ എട്ടാം ക്ലാസിലാണ്.ചെന്നൈയിൽ താൻ പഠിച്ച അതേ സ്കൂളിൽ ആണ് മകളുടെ വിദ്യാഭ്യാസമെന്നും ശോഭന അഭിമാനപൂർവ്വം ആണ് പറയുന്നത്.ഏപ്രിൽ 18 എന്ന ചിത്രത്തിൽ ബാലചന്ദ്രമേനോൻ്റെ ഭാര്യയുടെ വേഷം ചെയ്താണ് ശോഭന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശോഭനക്ക് വെറും 14 വയസായിരുന്നു പ്രായം.

Share this on...