ഉത്തരയ്ക്ക് ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹ സമ്മാനം.. എന്താണെന്ന് മനസിലായോ

in News 5,832 views

ഇനി വിവാഹം കഴിക്കാതെ കഴിയുന്ന നടിമാരിലൊരാളാണ് ലക്ഷ്മി ഗോപാലസ്വാമി. നടിയും നർത്തകിയും എല്ലാമായി തിളങ്ങിനിൽക്കുന്ന നടിക്ക് സിനിമാ മേഖലയിൽ നിന്നും ചുരുക്കം സുഹൃത്തുക്കൾ മാത്രമേ ഉള്ളൂ. അതിൽ ഒരാളാണ് ആശാശരത്. ഇപ്പോഴിതാ ആശാ ശരത്തിൻ്റെ മകളുടെ വിവാഹത്തിന് ലക്ഷ്മി ഗോപാലസ്വാമി എത്തിയ ദൃശ്യങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഉത്തരയ്ക്ക് ഒരു സമ്മാനവുയാണ് ലക്ഷ്മി ഗോപാലസ്വാമി വിവാഹവേദിയിലേക്ക് എത്തിയത്.

ആശയുടെയും ലക്ഷ്മി ഗോപാലസ്വാമി യുടെയും അടുത്ത സുഹൃത്തും നടനും നർത്തകനുമായ വിനീതും ഇതേസമയം വിവാഹവേദിയിലേക്ക് എത്തിയിരുന്നു. ഉത്തരയ്ക്ക് ഒരു വിവാഹ സമ്മാനവും ലക്ഷ്മി ഗോപാലസ്വാമി കയ്യിൽ കരുതിയിരുന്നു. മെറൂൺ സിൽക്ക് തുണി കവറിൽ ഒരു സ്വർണ്ണ ചെയ്നാണ് ലക്ഷ്മി ഗോപാലസ്വാമി ഉത്തരയ്ക്ക് സമ്മാനിച്ചത്. സർപ്രൈസ് ആയി കിട്ടിയ സമ്മാനം അതിശയത്തോടെയാണ് ഉത്തരയും ആശ ശരതും സ്വീകരിച്ചത്.ഒപ്പം ലക്ഷ്മി ഗോപാല സ്വാമിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുവാനും ഉത്തരമറന്നില്ല. ക്യാമറകൾ കാണാതെ പിന്നിലേക്ക് ഒളിപ്പിച്ച് രഹസ്യമായാണ് നടി ഉത്തരയ്ക്ക് തൻ്റെ സമ്മാനം കൈമാറിയത്. എന്നാൽ ചുറ്റോടു ചുറ്റും അണിനിരന്ന ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുവാൻ അധികനേരമൊന്നും വേണ്ടിവന്നില്ല. നടിയുടെ സമ്മാനം ഇരുകൈയും നീട്ടി സ്വീകരിച്ച വധു വരന്മാർക്ക് ആശംസകൾ നേരുകയാണ് ആരാധകർ ഇപ്പോൾ.

ഈ താരവിവാഹത്തിൻ്റെ വിശേഷങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിന്നതും. അങ്കമാലിയിലെ അറ്റ്ലസ് ഇൻറർനാഷണൽ കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ചുവന്ന പട്ട് സാരിയിൽ വിലകൂടിയ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ ധരിച്ചാണ് ഉത്തര വിവാഹപന്തലിലേക്ക് എത്തിയത്. പ്രത്യേകം ഡിസൈൻ ചെയ്ത സാരിയും ആഭരണങ്ങളും ആണ് ആശാശരത് മകൾക്കായി തയ്യാറാക്കിയതും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മെഹന്തി ചടങ്ങിൻ്റെയും സംഗീതറ്റിൻ്റെയും വീഡിയോ ദൃശ്യങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. മുംബൈ സ്വദേശിയായ ആദിത്യനെയാണ് ഉത്തര വിവാഹം കഴിച്ചത്.

അതുകൊണ്ടുതന്നെ മുംബൈയിലെ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ ആണ് ഇവരുടെ വിവാഹ റിസപ്ഷൻ നടക്കുക. ആശാ ശരത് കുടുംബം എന്ന യൂട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിങ് ചെയ്തിരുന്നു. മെക്കാനിക്കൽ എൻജിനീയർ ആയ ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ വളരെയധികം സജീവമാണ്. മോഡലിംഗ് രംഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തര 2021-ലെ മിസ് കേരള മത്സരത്തിൽ റണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഗദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു നടി എന്ന നിലയിൽ ഉത്തര ശരത്തിൻ്റെ അരങ്ങേറ്റം. ആശ ശരതും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അവതരിപ്പിച്ചിരുന്നു.

Share this on...