മിഥുന് സംഭവിച്ചത് കണ്ടോ – കണ്ണീരോടെ ലക്ഷ്മി – ആശുപത്രിയിൽ പ്രവേശിപ്പിച്ചു

in News 86,183 views

നടൻ, അവതാരകൻ,ഡബ്ബിംങ്ങ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് മിഥുൻ രമേഷ്. നിരവധി ആരാധകരെയായിരുന്നു മിഥുൻ സ്വന്തമാക്കിയത്. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ വലിയൊരു ആരാധകരെ സ്വന്തമാക്കാൻ മിഥുൻ രമേഷിന് സാധിച്ചു എന്നതാണ് സത്യം. ഒരുപക്ഷേ സിനിമകളിൽ നിന്നും ലഭിച്ചതിനേക്കാൾ കൂടുതൽ പ്രിവിലേജ് ലഭിച്ചത് ഈ പരിപാടിയിലൂടെയായിക്കുമെന്നത് ഉറപ്പാണ്. അത്രത്തോളം സ്വീകാര്യതയായിരുന്നു ഒറ്റ പരിപാടിയിലൂടെ മിഥുൻ നേടിയത്.

മിഥുനെ സംബന്ധിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.മിഥുൻ്റെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും സന്തോഷകരമായ ഒരു വാർത്ത അല്ല എന്നതാണ് സത്യം. മിഥുൻ രമേശ്ആശുപത്രിയിലാണ് എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മിഥുൻ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. ഉണ്ണി മുകുന്ദൻ പ്രധാനവേഷത്തിലെത്തിയ ഉണ്ണിയുടെ കരിയറിൽ തന്നെ മാറ്റം കൊണ്ടുവന്ന മല്ലുസിംഗ് എന്ന ചിത്രത്തിൽ ഉണ്ണിക്ക് വേണ്ടി ഡബ്ബ് ചെയ്തത് മിഥുൻ ആയിരുന്നു. അതുപോലെ നിരവധി താരങ്ങൾക്ക് വേണ്ടി മിഥുൻ രമേശ് ശബ്ദം നൽകിയിട്ടുണ്ട്.ചെറുതും വലുതുമായ വേഷത്തിലും താരം സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഇപ്പോൾ മിഥുൻ തനിക്ക് ബാധിച്ച അസുഖത്തെ

പറ്റിയാണ് തുറന്നു പറയുന്നത്. ഒരു പ്രത്യേകമായ രോഗാവസ്ഥയിലൂടെയാണ് താനിപ്പോൾ കടന്നുപോകുന്നതെന്ന് മിഥുൻ പറയുന്നു. മുഖം ഒരു വശത്തേക്ക് കോടിപ്പോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. പാർശ്വൽ പരാലിസിസ് എന്നാണ് ഈ രോഗമെന്നും ഇപ്പോൾ ബാധിച്ചിരിക്കുന്നതെന്നും മിഥുൻ വ്യക്തമാക്കുന്നുണ്ട്. ഇതിനുമുൻപ് സീരിയൽ താരമായ മനോജും ഇത്തരത്തിൽ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. ഇതിനെ കുറിച്ച് മനോജും തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോൾ മിഥുൻ പറയുന്നത് താൻ തിരുവനന്തപുരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആണ് എന്നാണ്. രോഗം മാറുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്ന് വ്യക്തമായി പറയുന്നു. ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മിഥുൻ പറയുന്നു. കണ്ണടക്കാനും, ചിരിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ടാണ് ഇപ്പോൾ നിലവിലുള്ളത്. ലക്ഷ്മിയുംൻ്റെ പ്രേക്ഷകരോട് പ്രാർത്ഥന ആവശ്യപ്പെട്ടിട്ടുണ്ട്.

Share this on...