‘എന്റെ മോനെ.. നീ അമ്മയെ വിട്ട് അച്ഛനൊപ്പം പോയോ!’ നിലവിളിച്ച് അര്‍ജ്ജുന്റെ അമ്മ.. കണ്ണീരോടെ ഒരു നാട്‌

in News 16,424 views

അച്ഛൻ്റെ മ,ര,ണ,ത്തി,ൽ തകർന്നിരുന്ന മകന് ആശ്വാസം ലഭിക്കാനായാണ് അമ്മയും ബന്ധുക്കളും അവനെ വിനോദയാത്രക്ക് അയച്ചത്. എന്നാൽ അത് തൻ്റെ പൊന്നുമോൻ്റെ ജീ,വ,നെ,ടു,ത്തു എന്നറിഞ്ഞ് അലമുറയിടുകയാണ് അമ്മ. ഇന്നലെ മഞ്ഞപ്ര ജ്യോതിസ് സ്കൂളിൽ നിന്ന് മാങ്കുളത്തേക്ക് വിനോദയാത്രയ്ക്ക് പോകുന്നതിനിടെ മു,ങ്ങിമ,രി,ച്ച വിദ്യാർത്ഥികളിലൊരാൾ ആണ് ഒമ്പതാം ക്ലാസുകാരനായ അർജുൻ ഷിബു. പിതാവിൻ്റെ വിയോഗത്തിന് പിന്നാലെ അർജ്ജു ന്യം യാത്രയായത് നാട്ടുകാർക്ക് നൊമ്പരമായി. ഇടുക്കി സ്വദേശികളാണ് ഷിബുവും കുടുംബവും. ആലുവയ്ക്കടുത്ത് ശ്രീമൂലനഗരത്തെ അരിമില്ലിൽ തൊഴിലാളിയായി എത്തിയ ഷിബു 15 വർഷം മുൻപാണ് തൻ്റെ കുടുംബത്തെ ജോലി സ്ഥലത്തിന് അടുത്തേക്ക് കൊണ്ടുവന്നത്.

അരിമില്ലിലെ ജോലിയിൽ നിന്നുള്ള വരുമാനം കൂട്ടിവെച്ച് രണ്ടുവർഷം മുമ്പ് മാണിക്യമംഗലത്ത് 5 സെൻറ് സ്ഥലവും വീടും വാങ്ങി താമസമാക്കി. എന്നാൽ കഴിഞ്ഞ ജനുവരി 21 ന് അരിമില്ലിലെ ആസ്ബറ്റോസ് ഷീറ്റ് മാറ്റുന്നതിനിടെ ഷിബു താഴെവീണു. ചികിത്സയിൽ കഴിയുന്നതിനിടെ 29 -ന് മ,രി,ച്ചു. ഇപ്പോഴിതാ അച്ഛൻ മരിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും മകനും ജീവൻ നഷ്ടമായി. അച്ഛന് മ,രി,ച്ച,തി,നു തൊട്ടുപിന്നാലെ അർജുന് അവസാന വർഷ പരീക്ഷ എത്തിയിരുന്നു. പഠനത്തിൽ മിടുക്കനായ അർജുൻ പിതാവിൻ്റെ വേർപാടിൻ്റെ നൊമ്പരം ഉള്ളിലൊതുക്കി പഠിച്ചു. പരീക്ഷകൾ പൂർത്തീകരിച്ചു. എന്നാൽ പരീക്ഷയ്ക്കു ശേഷം സഹപാഠികൾക്കൊപ്പം നടത്തിയ വിനോദയാത്ര അർജുൻ്റെ അവസാന യാത്രയായി.

മാങ്കുളത്തേക്കുള്ള വിനോദയാത്രയ്ക്കിടെ കുട്ടികൾ കുളിക്കാനായി ആറ്റിൽ ഇറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. അർജുനൊപ്പം മറ്റു രണ്ടു സഹപാഠികൾക്ക് കൂടി ജീവൻ നഷ്ടമായി. ഷിബുവിൻ്റെ ഭാര്യ ജിഷ കുടുംബം പുലർത്താൻ കാലടിയിലെ പലചരക്ക് കടയിൽ ജോലിക്ക് പോകുകയായിരുന്നു. ഭർത്താവിൻ്റെ മ,ര,ണ,ത്തി,ൻ്റെ വേദന മടങ്ങുന്നതിനു മുൻപ് മകനും പോയത് ജിഷയ്ക്കു താങ്ങാവുന്നതിലും അധികമായി. എൻ്റെ മോനെ തിരിച്ചു താ എന്ന് പറഞ്ഞു കരയുന്ന ജിഷയെ ആശ്വസിപ്പിക്കാൻ ആർക്കും ആകുന്നില്ല. ഇനി ജിഷയ്ക്ക് കൂടെയുള്ളത് യുകെജി വിദ്യാർഥിനിയായ മകൾ അപർണ മാത്രമാണ്.

Share this on...