ഈ പ്രായമുള്ള സ്ത്രീ ആരാണെന്നു അറിഞ്ഞ ഞെട്ടലിൽ അധികൃതർ – ഒടുവിൽ അവർ പറഞ്ഞത് കേട്ടോ

in News 7,086 views

നരച്ച മുടി ഉള്ള മങ്ങിയ നീല നൈറ്റ് ഗൗൺ ധരിച്ച ഒരു സ്ത്രീ പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാബസാർ പ്രദേശത്തുള്ള ഡൺലോപ്പിൻ്റെ തെരുവുകളിൽ അലഞ്ഞു നടക്കുകയാണ്. ഫുഡ് പാത്തിൽ ഉറങ്ങുകയും, തെരുവ് കച്ചവടക്കാരിൽ നിന്നും ആഹാരവും,പണവും സ്വീകരിക്കുകയും ചെയ്യണം. എന്നാൽ അവർ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ സഹോദര ഭാര്യയാണെന്നത് പുറംലോകം അറിഞ്ഞതോടെ ഏവരും അങ്കലാപ്പിലായി.

10 വർഷത്തിലേറെ ബംഗാൾ സർക്കാർ ഭരിച്ച നേതാവായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ.ഭട്ടാചാര്യയുടെ സഹോദര ഭാര്യ ഇറാബസു വൈറോളജിയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. കൂടാതെഇംഗ്ലീഷും ബംഗാളിയും നന്നായി സംസാരിക്കും. അവർ ഒരു സംസ്ഥാനതല അറ്റ്ലറ്റായിരുന്നു. ടേബിൾ ടെന്നീസും, ക്രിക്കറ്റും കളിച്ചിരുന്നു. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ പ്രിയ നാഥ് ഗേൾസ് ഹൈസ്കൂളിലെ ലൈഫ് സയൻസസ് അധ്യാപികയായിരുന്ന ഇറാബസു ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ മെറയുടെ സഹോദരിയാണ്. രണ്ടു വർഷമായി ഇവർ ഫുഡ് പാത്തിൽ താമസിക്കുന്നു. 1976-ൽ ലൈഫ് സയൻസസ് അധ്യാപികയായി ഇറാബസു പ്രിയനാഥ് ഗേൾസ് ഹൈസ്കൂളിൽ ചേർന്നു.

2009 ജൂൺ 24-ന് അവർ ജോലിയിൽ നിന്ന് വിരമിച്ചു. ബുദ്ധദേവ് ഭട്ടാചാര്യ അപ്പോഴും പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്നു. ആ സമയത്ത് അവർ ബാരാ നഗറിൽ താമസിച്ചു. പിന്നീട് പശ്ചിമ ബംഗാളിലെ കത്തയിലെ ബിച്ചോ ലഗാമ പ്രദേശത്തേക്ക് മാറി. എന്നാൽ താമസിയാതെ ഇറ ഈ വിലാസത്തിൽ നിന്നും അപ്രത്യക്ഷയായി. അന്നുമുതൽ കൊൽക്കത്തയിൽനിന്ന് വളരെ അകലെയല്ലാത്ത ഡൺലോപ്പിൻ്റെ റോഡുകളിൽ അവരെ കണ്ടു തുടങ്ങി. ഇറാബസു പ്രിയനാഥ് സ്കൂളിൽ പഠിപ്പിച്ചിരുന്നതായി ഹെഡ്മിസ്ട്രസ് കൃഷ്ണ കാളി ചന്ദ പറഞ്ഞു. അവരുടെ വിരമിക്കലിനു ശേഷം ഞങ്ങൾ അവരുടെ പെൻഷൻ നേടാൻ മുൻകൈ എടുക്കുകയും,എല്ലാ പേപ്പറുകളും സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പക്ഷേ അവർ ചെയ്തില്ല. അതു കൊണ്ടാണ് പെൻഷൻ ലഭിക്കാത്തതെന്നും ഹെഡ്മിസ്ട്രസ് വ്യക്തമാക്കി. ഇറാബസുവിന് മറ്റ് സ്കൂളുകളിൽ ചേരാൻ അവസരം ഉണ്ടായിരുന്നെങ്കിലും പ്രിയ നാഥ് ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായി 34 വർഷം ചെലവഴിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടെ കുടുംബവുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് ഇറ പറഞ്ഞു. ഞാൻ ഒരു സ്കൂൾ അധ്യാപികയായി എൻ്റെ കരിയർ ആരംഭിച്ചപ്പോൾ അവരിൽ നിന്ന് എന്തെങ്കിലും നേട്ടങ്ങൾ നേടാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ എൻ്റെ സ്വന്തം കഴിവിൽ ചെയ്തു.

ഞങ്ങളുടെ കുടുംബ ബന്ധത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കൊരു വി ഐ പി ഐഡൻ്റിറ്റി ആവശ്യമില്ല. ഇറാബസുവിന് ഇന്നും അധ്യാപനത്തിലും വിദ്യാഭ്യാസത്തിലും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. എനിക്ക് ഓൺലൈൻ ക്ലാസുകളെ പിന്തുണയ്ക്കാൻ കഴിയില്ല. വിദ്യാർത്ഥികൾ പ്രശ്നങ്ങൾ നേരിടുന്നു. പ്രായോഗികമായി ഒന്നും പഠിക്കാൻ കഴിയില്ല എന്നും അവർ പറഞ്ഞു. അധ്യാപക ദിനത്തിൽ അതായത് ഈ വർഷം സെപ്തംബർ 5 ഡൺലോപ്പിലെ ആദ്യാജൂൺ എന്ന സംഘടനയിലെ അംഗങ്ങൾ ഇറാബസുവിനെ ആദരിച്ചിരുന്നു.

Share this on...