‘ഞാൻ മ,രി,ക്കു,മ്പോ,ൾ എന്നെ എന്റെ വീട്ടിൽ കൊറേ നേരം വയ്ക്കണേ’.. സുബിയുടെ ആഗ്രഹം സാധിച്ചു…

in News 22,583 views

ഇന്നലെ ആശുപത്രിയിലും ഇന്ന് വീട്ടിലുമായി സുബിയുടെ മൃ,ത,ദേ,ഹം കാണാനായി നിരവധി പേരാണ് എത്തിയത്. ഇന്നലെ ആശുപത്രിയിൽ മകളെ ഒരുക്കിയത് കാണാനെത്തിയ അമ്മ ചങ്ക് പൊട്ടുന്ന രീതിയിലാണ് കരഞ്ഞത്. ഒപ്പം നിരവധി താരങ്ങളും ആരാധകരും എല്ലാവരും ഇന്നലെ ആശുപത്രിയിൽ വച്ച് തന്നെ സുബിയെ കാണാനെത്തിയിരുന്നു. പിന്നാലെ അമ്മയെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പോലും തളർന്ന് ഒന്ന് ഇറങ്ങാനോ ഒന്ന് കണ്ണടയ്ക്കാനോ പോലും പറ്റാതെ ഇരിക്കുന്ന അവസ്ഥയിൽ ഇന്നലെ വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ വൈറലായതാണ്. ഇപ്പോൾ ആ വീട്ടിലേക്ക് സുബിയെ കൊണ്ടെത്തിച്ചിരിക്കുന്നു.

എൻ്റെ വീട് എന്ന് പേരിട്ടിരിക്കുന്നതുകൊണ്ടുതന്നെ നമുക്കറിയാം അത്രമാത്രം ആത്മാർത്ഥമായി ജോലി ചെയ്താണ് കഷ്ടപ്പെട്ടാണ് ആ വീട് വച്ചത്. അനിയൻ കോൺട്രാക്ടർ ആണെങ്കിൽ കൂടിയും അത്രയേറെ കഷ്ടപ്പാട് ഉണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് സ്വന്തം വീട് വച്ചത് എന്ന് പലപ്പോഴും പല അഭിമുഖങ്ങളിലും സുബി പറഞ്ഞിട്ടുണ്ട്. ഒരുപാട് വർഷത്തോളം അമ്മയുമായി വാടക വീടുകളിൽ കയറിയിറങ്ങി. ആറു വർഷങ്ങൾക്ക് മുൻപാണ് ഇവിടെ ഈ വീട് വച്ചത്. താരത്തിൻ്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലാകുന്നത്. അതോടൊപ്പം തന്നെ തൻ്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിൻ്റെ സന്തോഷത്തിൽ തന്നെയാണ് സുബി.

ചേർത്ത് വെച്ച് ഒരുപാട് നാളു കൊണ്ട് ആശ കൊണ്ട് ഉണ്ടാക്കിയ വീടാണ്. അമ്മയ്ക്ക് വേണ്ടിയാണ് താരം ഇത്രയുംനാൾ ജീവിച്ചത്. 41 വയസ്സുവരെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കഷ്ടപ്പെട്ട് പണിത വീട്ടിൽ അവസാനരാത്രിയാണ് സുബി എത്തിയിരിക്കുന്നത്. ഇനി ഒരു രാത്രി ആ വീട്ടിൽ ചിലവഴിക്കാൻ സുബിയില്ല. ആ വലിയ വീട്ടിൽ അമ്മ ഒറ്റയ്ക്കാകും. എത്രമാത്രം ആ ഏകാന്തത സഹിക്കാൻ ആ അമ്മയ്ക്ക് ആകും എന്ന് അറിയില്ല. എന്തായാലും സുബിയുടെ ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ആകുന്ന അമ്മയുടെ അവസ്ഥ തന്നെയാണ് ഇപ്പോൾ മലയാളികളെ കണ്ണ് നനയ്ക്കുന്നത്. വർഷങ്ങളോളം വാടകവീട്ടിൽ താമസിച്ചതിനുശേഷം ഇപ്പോൾ ഒരു പുത്തൻ സ്വപ്നമാണ് സ്വന്തമാക്കിയിരിക്കുന്നത്.

വാരാപ്പുഴയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്. അവിടെയാണ് ഇപ്പോൾ സ്വന്തമായൊരു വീടും. വരാപ്പുഴയിലേക്ക് എത്തിയപ്പോൾ സുബിയെ അവസാന നോക്ക് കാണാൻ നിരവധി പേരാണ് എത്തിയത്. കണ്ണ് നനയ്ക്കുന്ന കാഴ്ച തന്നെയാണ് ഇപ്പോൾ സുബിയുടെ വീട്ടിൽ നടക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം തന്നെ സുബിയുടെ അമ്മയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ല എന്ന് ആരാധകർ തന്നെ കമൻറ് ചെയ്യുന്നു. സ്വന്തമായൊരു വീട് വെച്ച് അതിൽ താമസിച്ച് കൊതിതീരും മുൻപ് ഈ മടക്കം എന്നത് വേദനയാണ്. വേദനകളില്ലാത്ത ലോകത്തേക്ക് മറഞ്ഞ സുബിയെ ഹൃദയത്തോട് ചേർക്കുമ്പോൾ വീടിനെ കുറിച്ച് സുബി പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുന്നു.

വരാപ്പുഴയിൽ ആണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. വർഷങ്ങളോളം വാടകവീട്ടിൽ താമസിച്ചതിന് ശേഷം ആറു വർഷങ്ങൾക്ക് മുൻപാണ് ഞാൻ സ്വന്തമായി ഒരു വീട് വാങ്ങിയത്. എൻ്റെ വീട് എന്നാണ് അതിന് പേര്.ആ പേര് നിർദ്ദേശിച്ചത് എൻ്റെ പ്രിയ സുഹൃത്ത് രമേശ് പിഷാരടി ആണ്. എൻ്റെ വീടി നോടൊപ്പം തന്നെ കയ്യിൽ ദീപം കൂപ്പി നിൽക്കുന്ന ഒരു കൈ കൂടെ വച്ചിട്ടുണ്ട്. അതെല്ലാം തന്നെ എൻ്റെ ആത്മാർത്ഥതയും കഷ്ടപ്പാടും സൂചിപ്പിക്കുന്നു. ഒരു ചെറിയ വീട് വയ്ക്കാം എന്നായിരുന്നു ആഗ്രഹം.

പക്ഷേ എല്ലാവരുടെയും സഹായത്തോടെ തന്നെ ഞാൻ വലിയ വീട് ഉണ്ടാക്കാൻ സാധിച്ചു. എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട്. ഇരുനില വീട്. ആദ്യം ഒരു കൂര കെട്ടണം എന്ന് മാത്രമാണ് വിചാരിച്ചത്. പക്ഷേ അതിന് പിന്നാലെ എൻ്റെ സ്വപ്നം വലിയ രീതിയിൽ തന്നെ സാക്ഷാത്കരിച്ചു. എൻ്റെ ആഗ്രഹത്തിന് അപ്പുറമുള്ള ഒരു അത്ഭുത വീട് തന്നെയാണ് എൻ്റെ വീട് എന്നുംതിന് വല്ലാത്തൊരു മാന്ത്രികത ഉണ്ടെന്നും, എപ്പോഴൊക്കെ എനിക്ക് ക്ഷീണം വന്നാലും ഞാൻ തളർന്നു പോകുന്നു എന്ന് തോന്നിയാലും, എനിക്ക് എൻ്റെ വീട് ഒരുപാട് പോസിറ്റീവിറ്റി തരുന്നുവെന്ന് പലപ്പോഴായി സുബി പറഞ്ഞിട്ടുണ്ട്. അവളുടെ ആഗ്രഹമായിരുന്നു അവളുടെ മൃതദേഹം അവൾ മരിച്ചുകഴിഞ്ഞാൽ ഒരുപാട് നേരം അവളുടെ വീട്ടിൽ വയ്ക്കണമെന്നത്. അത് തന്നെയാണ് എല്ലാവരും ഇപ്പോൾ സാധിച്ചുകൊടുത്തതും.

Share this on...