ഷഹാനയുടെയും പ്രണവിന്റെയും ജീവിതം ഇങ്ങനെയായിരുന്നു.! ഭാഗ്യദേവതയായി അവള്‍.

in News 330 views

കേരളക്കരയെ ആകെ കണ്ണീരണിയിക്കുകയാണ് തൃശൂർകാരൻ പ്രണവിൻ്റെ മരണം. ഷഹാനയുടെയും പ്രണവിൻ്റെയും അനശ്വര പ്രണയം ഏറെ വൈറലായിരുന്നു. അരയ്ക്കുതാഴെ തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു ഷഹാന. പ്രായത്തിൻ്റെ എടുത്തുചാട്ടം, രണ്ടിൻ്റെ അന്ന് അടിച്ചു പിരിയും, മതം മാറ്റാനുള്ള അടവ് എന്നൊക്കെയാണ് അന്ന് പലരും പറഞ്ഞത്. പല കോലാഹലം ഉണ്ടായെങ്കിലും തങ്ങളുടെ പ്രണയത്തിൽ വിശ്വസിച്ചാണ് ഇവർ കഴിഞ്ഞ രണ്ടുവർഷം കഴിഞ്ഞത്. പ്രണയം സത്യമാണ്, ആ സത്യമാണ് ഇന്ന് എൻ്റെ ചേട്ടൻ്റെയൊപ്പം ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് എന്നാണ് ഷഹാന പറഞ്ഞത്. ഹിന്ദുവായ പ്രണവ് എന്നെ മതം മാറ്റും. അതിനു വേണ്ടിയാണ് ഈ വിവാഹം എന്നൊക്കെ പലരും പറഞ്ഞു.

എന്നാൽ എനിക്ക് അറിയാമായിരുന്നു എൻ്റെ ചേട്ടനെ. ശരീരം മാത്രമേ തളർന്നിട്ടrള്ളൂ, മനസ്സ് തളർന്നിട്ടില്ല. അത് മനസ്സിലാക്കിയാണ് ഞാൻ സ്നേഹിച്ചതും ഒപ്പം പോകുന്നതും. ഞങ്ങൾക്കിടയിൽ മതം ഇല്ല. എൻ്റെ വിശ്വാസമനുസരിച്ച് ആണ് ഞാൻ ജീവിക്കുന്നത്. വിമർശിക്കുന്നവർ എന്തു പറയട്ടെ, എല്ലാം പോസിറ്റീവ് ആയാണ് കാണുന്നത്. എന്നാണ് ഷഹാന വ്യക്തമാക്കിയത്. ഷഹാന പ്രണവിനെ സ്നേഹിച്ചതിലും ഇരട്ടി പ്രണവ് ഷഹാനയെ സ്നേഹിച്ചു എന്നതാണ്ട് സത്യം. എന്നാൽ പ്രണയിച്ച് കൊതി തീരാതെ പ്രണവിന് ഷഹാനയെ തനിച്ചാക്കി പോകേണ്ടിവന്നു. ദൈവത്തിനുപോലും ഒരു പക്ഷേ ഇവരുടെ പ്രണയത്തിൽ അസൂയ തോന്നി കാണുമെന്നാണ് കണ്ണീരോടെ കൂട്ടുകാർ പറയുന്നത്. ജീവിതത്തിൽ കൈവിട്ടുപോയ ഓരോന്നും ഷഹാനയ്ക്കൊപ്പം തിരിച്ചുപിടിക്കുകയായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രണവ്.

ലക്ഷക്കണക്കിന് രൂപയാണ് പ്രണവിൻ്റെ ചികിത്സയ്ക്കായി വീട്ടുകാർ ചെലവഴിച്ചത്. എന്നിട്ടും പ്രണവിന് എണീറ്റ് നിൽക്കാനായില്ല. എന്നേക്കുമായി കിടപ്പിലായതും, ആറുവർഷം സ്നേഹിച്ച കാമുകി ഉപേക്ഷിച്ചുപോയ സങ്കടവും പ്രണവിനെ തകർത്തിരുന്നു.ഇതിനിടെ പ്രാരാബ്ദങ്ങൾ ഏറെ ഉള്ളപ്പോഴാണ് ഷഹാന പ്രണവിൻ്റെ ജീവിതത്തിലേക്ക് എത്തിയത്. ഷഹാന കൂട്ടായി വന്നതോടെ വീട്ടിലെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ പ്രണവ് ഭാര്യയുമൊത്ത് യാത്രകൾ നടത്തി. ജീവിത ചെലവുകൾക്കായി ലോട്ടറി വിൽപന തുടങ്ങി. വരുമാനം കിട്ടിയതോടെ ജീവിതം പച്ചപിടിച്ചു.അനിയത്തിയുടെ വിവാഹം പ്രണവ് നടത്തി.

ട്യൂബിലൂടെ ഭക്ഷണം കഴിച്ചിരുന്ന പ്രണവിന് സർജറിയിലൂടെ വായിലൂടെ ഭക്ഷണം കഴിക്കാൻ സാധിച്ചു. സർജറികൾക്കെല്ലാം ഷഹാനയാണ് പ്രണവിന് ധൈര്യം പകർന്നത്.അടുത്തിടെയാണ് യാത്രകൾക്കായി ഒരു കാർ പ്രണവ് വാങ്ങിയത്. കാലിന് ബലം ഇല്ലാത്ത പ്രണവിൻ്റെ കാലുകൾ ആയിരുന്നു ഷഹാന. അതിനാൽ തന്നെയാണ് തൻ്റെ 31-ാം പിറന്നാളിന് പ്രിയപ്പെട്ടവളുടെ ചിത്രം നെഞ്ചിൽ പച്ചകുത്തി പ്രണവ് സർപ്രൈസ് നൽകിയത്. ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകവെയാണ് ഇപ്പോൾ മരണം പ്രണവിനെ തട്ടിയെടുത്തത്. ഇത് ഷഹാന എങ്ങനെ സഹിക്കുമെന്ന് മാത്രമാണ് കൂട്ടുകാരുടെ ഇപ്പോഴുള്ള വേദന.

Share this on...