നടന്‍ ഗിന്നസ് പക്രുവിന്റെ മകളെ ഇപ്പോള്‍ കണ്ടോ.. സുന്ദരിക്കുട്ടിയായല്ലോ..

in News 1,566 views

മൂന്നു തവണ ഗിന്നസിൽ ഇടം നേടിയിട്ടുള്ള നടനാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമേ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവാണെന്ന നേട്ടവും അടുത്തിടെ പക്രുവിനെ തേടി എത്തുകയുണ്ടായി. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. 2006 -ലാണ് പക്രുവിൻ്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി എന്ന പെൺകുട്ടി കടന്നുവന്നത്. ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ടു വർഷം പോലും തങ്കളുടെ ദാമ്പത്യം നിലനിൽക്കില്ലെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് സന്തോഷകരമായ ആ ദാമ്പത്യം 17 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇരുവരുടെയും ദാമ്പത്യജീവിതത്തിന് ഇരട്ടിമധുരം നൽകിയാണ് ദീപ്ത കീർത്തി എന്ന മകൾ ഗിന്നസ്പക്രുവിന് ജനിച്ചത്.

ഭാര്യയുടെയും മകളുടെയും വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഗിന്നസ് പക്രു ഇപ്പോൾ മകളുടെ ഒരു നൃത്ത വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. കുട്ടിത്തമുള്ള ദീപ്തകീർത്തിയിൽ നിന്നും ഒരു പെൺകുട്ടിയിലേക്ക് വളർന്നിരിക്കുകയാണ് നടൻ്റെ മകൾ ഇപ്പോൾ. മകളുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അച്ഛൻ്റെ പാത പിന്തുടർന്ന് എപ്പോഴാണ് മകൾ സിനിമയിലേക്ക് എത്തുന്നത് എന്ന ചോദ്യം സജീവമായിരിക്കുകയാണ് ഇപ്പോൾ. എങ്കിലും പഠനത്തിൽ ശ്രദ്ധ നൽകി മുന്നോട്ടുപോകാനാണ് കുടുംബത്തിൻ്റെ തീരുമാനം. പക്രുവിൻ്റെയും ഗായത്രിയുടെയും രണ്ടാമത്തെ മകളാണ് ദീപ്ത കീർത്തി. കല്യാണം കഴിഞ്ഞതിനു ശേഷം ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ ഗായത്രി ഗർഭിണിയായിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെ അപ്രതീക്ഷിതമായുണ്ടായ കുഞ്ഞിൻ്റെ വരവിൽ ഇരുവരും സന്തോഷിച്ചിരിക്കെയാണ്, ജനിച്ച് 15 ദിവസം കഴിഞ്ഞപ്പോൾ ആ കുഞ്ഞ് മരിച്ചു പോയത്. കണ്ണീരൊഴുക്കിയ ദിവസങ്ങളായിരുന്നു അത്. അതിനുശേഷമാണ് ഗായത്രി വീണ്ടും ഗർഭിണിയായതും, ദീപ്ത കീർത്തി ജനിച്ചതും. സോഷ്യൽ മീഡിയയിൽ ഹിറ്റാണ് ഗിന്നസ് പക്രുവും മകളും ഒന്നിച്ചുള്ള വീഡിയോകൾ എല്ലാം. ഒരിക്കൽ അന്ന് അച്ഛനോളം ഇന്ന് അമ്മയോളം എന്ന അടിക്കുറിപ്പിൽ നടൻ പോസ്റ്റ് ചെയ്ത ചിത്രം ഏറെ വൈറലായിരുന്നു. ചെറിയ കുട്ടിയായിരുന്ന സമയത്ത് മകൾ ഗിന്നസ് പക്രുവിനൊപ്പവും,

പിന്നീട് ഭാര്യയ്ക്കൊപ്പവും നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. യൂട്യൂബ് ചാനലിലൂടെയും ഇവർ വിശേഷങ്ങളുമായി എത്താറുണ്ട്. ഫാൻസിഡ്രസ് എന്ന സിനിമയാണ് പക്രുവിനെ ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവാണെന്ന ഗിന്നസ് നേട്ടത്തിന് അർഹനാക്കിയത്. 76 സെൻറ്റി മീറ്റർ മാത്രം ഉയരമുള്ള ഇദ്ദേഹം, ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും,

സംവിധായകനായുമാണ് മുൻപ് ഗിന്നസ്സിൽ ഇടം നേടിയിട്ടുള്ളത്. അത്ഭുതദ്വീപ്, കുട്ടിയും കോലും എന്നീ സിനിമകളിലൂടെയായിരുന്നു ഇത്. അത്ഭുതദ്വീപിലൂടെ അജയകുമാർ ആദ്യമായി നായകനാകുന്നത്. 2005ലായിരുന്നു ഇത്. ഇതിലെ അഭിനയത്തിലൂടെ 2008 ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിൻ്റെ പ്രത്യേക പുരസ്കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. ശേഷം ‘ഇളയരാജ ‘ എന്ന സിനിമയിലും ഇദ്ദേഹം നായകനായിട്ടുണ്ട്.

Share this on...