പ്രശസ്ത സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു …

in News 27 views

സൗത്തിന്ത്യൻ സിനിമാപ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ഒരു വാർത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. എല്ലാ താരങ്ങളും ഇപ്പോൾ ഈ സങ്കടം അറിയിച്ചുകഴിഞ്ഞു. ശങ്കരാഭരണം, സാഗരസംഗമം, സ്വാതി മുധ്യം, സ്വർണ്ണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരൻ കെ.വിശ്വനാഥ് അന്തരിച്ചു എന്ന വാർത്തയാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ പുറത്തുവരുന്നത്. പ്രശസ്ത സിനിമാ സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചത് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്നെയാണ്. 92 വയസ്സായിരുന്നു അദ്ദേഹത്തിന്.

ഭൂരിഭാഗം അന്യഭാഷാ സിനിമകളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും മലയാളികൾക്കും വളരെയധികം സുപരിചിതനാണ് അദ്ദേഹം. ഹൈദരാബാദിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം നടന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മരണം സംഭവിച്ചത്. എല്ലാവർക്കും വളരെയധികം ഞാൻ ഉണ്ടാക്കിയ ഒരു വാർത്ത തന്നെയായിരുന്നു ഇത്. താരങ്ങളും മറ്റ് ആരാധകരും എല്ലാം ആദരാഞ്ജലികൾ നേർന്നു കൊണ്ട് എത്തി.ഏറെ പ്രശസ്തി നേടിയ ചിത്രം ശങ്കരാഭരണം തന്നെയാണ്. ശങ്കരാഭരണത്തിൻ്റെ സംവിധായകൻ എന്ന നിലയിൽ തന്നെയാണ് ഇദ്ദേഹത്തിനെ മറ്റ് ഭാഷയിലും എല്ലാവർക്കും അറിയാവുന്നത്.1951-ൽ തെലുങ്ക് ചിത്രമായ പാതാള ഭൈരവി യിൽ സഹസംവിധായകനായി.

1965-ൽ പുറത്തിറങ്ങിയ ആത്മഗൗരവത്തിലൂടെ സ്വതന്ത്രസംവിധായകനായി. സംസ്ഥാന നാനി അവാർഡ് ആദ്യ സിനിമയിലൂടെ തന്നെ ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. അതിലൂടെ തന്നെ അവാർഡിലൂടെ തന്നെ അദ്ദേഹം സിനിമകൾ കെട്ടി പടുത്തുയർത്തി. സിനിമകൾക്ക് അവാർഡ് ലഭിച്ചതോടെ തന്നെ അംഗീകാരങ്ങൾ ഒക്കെ തന്നെ അദ്ദേഹത്തിൻ്റെ പിന്നാലെ തന്നെ വന്നു. 1980-ൽ ശങ്കരാഭരണത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമാ സംവിധായകനായി അദ്ദേഹം മാറി എന്ന് തന്നെ പറയാം. അവിശ്വസനീമായ വിജയമായിരുന്നു ആ ചിത്രം നേടിയത്. ആരും അത്രയും മാത്രം നേടുമെന്ന് പ്രതീക്ഷിക്കാതെ തന്നെയായിരുന്നു ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുന്നത്. കർണാടക സംഗീതവും പശ്ചാത്തല സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് രണ്ട് വ്യത്യസ്ത തലമുറകളുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.

തികച്ചും ഒരു ഡോക്യുമെൻററി രീതിയിൽ പോകുന്ന ഈ ചിത്രത്തിന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല എന്ന് ഇതിൻ്റെ എല്ലാവരും പറയുമ്പോഴും, സംവിധായകൻ അദ്ദേഹത്തെക്കുറിച്ച് തന്നെയായിരുന്നു എല്ലാവരും ചർച്ച ചെയ്ത്. നാലു ദേശീയ പുരസ്കാരങ്ങളാണ് ശങ്കരാഭരണം നേടിയത്. സുർസംഗം എന്ന പേരിൽ സിനിമ ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോഴും സംവിധായകന് മാറ്റമുണ്ടായില്ല.

ശങ്കരാഭരണത്തിൻ്റെ വൻ വിജയത്തിന് പിന്നാലെ സംഗീത പശ്ചാത്തലമാക്കിയ നിരവധി സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. സാഗരസംഗമം സ്വാതികിരണം സ്വർണ്ണകമലം, ശ്രുതിലയം, സ്വരാഭിഷേകം എന്നിവ അതിൽ ചിലതു മാത്രം. 1 979-ൽ സർഗം എന്ന സിനിമയിലൂയുടെ വിശ്വനാഥ് ബോളിവുഡിലെത്തി. സിലി സിറ്റി മുവ എന്ന തൻ്റെ തെലുങ്ക് സിനിമ റീമേക്കായിരുന്നു. പിന്നാലെ ഹിന്ദി ചിത്രങ്ങളിലും എത്തിയതോടെ ഇദ്ദേഹത്തിൻ്റെ ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

വോളിവുഡ് രാഘേഷ് റോഷനുമായി സഹകരിച്ച് പ്രവർത്തിച്ചു. 2010 – ൽ പുറത്തിറങ്ങിയ ശുഭപ്രദം ആയിരുന്നു സംവിധാനം ചെയ്ത അവസാന സിനിമ. 2017-ൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 40 വർഷക്കാലം നീണ്ടു നിന്ന സിനിമ ജീവിതത്തിനിടെ 8 തവണ ലിം ഫെയർ പുരസ്കാരം ലഭിച്ചു. പുരസ്കാരങ്ങളും നേട്ടങ്ങളും വാരിക്കൂട്ടി അദ്ദേഹമിന്ന് സിനിമാ ലോകത്ത് നിന്ന് യാത്രയായിരിക്കുന്നു. വലിയ കലാകാരന് സംവിധായകന് ആദരാഞ്ജലികൾ.

Share this on...