അപർണ ബാലമുരളിയുടെ ദേഹത്ത് കൈവച്ച യുവാവിനെ സംഭവിച്ചത്

in News 85 views

ഈ വർഷത്തെ നാഷണൽ അവാർഡ് നേടി ഇപ്പോൾ മലയാള സിനിമയെ തന്നെ ഉയർത്തിക്കാണിച്ച ഒരു നടിയാണ് അപർണ്ണ ബാലമുരളി. സിനിമകളിൽ തിളങ്ങിനിൽക്കുന്ന താരം തന്നെയാണ് അപർണ്ണ.കാപ്പ എന്ന സിനിമ റിലീസായി ഇപ്പോൾ തങ്കം എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് എറണാകുളം ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷൻ സന്ദർശനത്തിനിടെ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശ പെരുമാറ്റം വാർത്തയായത്. അപർണ്ണ മുരളിയോട് ഒരു യുവാവ് പെരുമാറിയത് തീരെ ശരിയായില്ല എന്ന് സോഷ്യൽ മീഡിയ അടക്കം എല്ലാവരും പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ അപർണ ഒന്നിനെക്കുറിച്ചും പ്രതികരിച്ച് എത്തിയിരുന്നില്ല. പക്ഷേ ഇപ്പോൾ അപർണ്ണയുടെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

തങ്കം സിനിമയുടെ വാർത്താ പ്രസ് മീറ്റിനിടയിൽ വെച്ചാണ് ഒരു അവതാരകൻ്റെ ചോദ്യത്തിന് താരം മറുപടി നൽകിയിരിക്കുന്നത്. നിയമപരമായി ഒന്നും മുന്നോട്ട് പോവില്ല എന്നും, കോളേജ് ആ വിദ്യാർത്ഥിയെ സസ്പെൻറ് ചെയ്തതിൽ നല്ല തീരുമാനം ആയി തോന്നുന്നുവെന്നും, അത് യോജിക്കുന്നുവെന്നും, കോളേജിൻ്റെ ഇടപെടൽ വളരെ നല്ലതായി തോന്നി എന്നും കൂട്ടിച്ചേർക്കുന്നു. അത് അപർണ്ണ നേരിട്ട രീതിയും, സോഷ്യൽ മീഡിയ അഭിനന്ദിച്ചിരുന്നു. അപ്പോൾ ചിത്രത്തിൻ്റെ പ്രസ് മീറ്റിലുമായി ഇതുമായി ബന്ധപ്പെട്ട അപർണയുടെ ചോദ്യം ചോദിച്ചതിൽ ആദ്യ പ്രതികരണവുമായി താരം എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി. കോളേജ് അധികൃതരുടെ നടപടിയിൽ തൃപ്തിയാണെന്നും, എന്താണ് ചെയ്യേണ്ടതെന്ന് കോളേജിന് അറിയാമെന്നും, അതു തന്നെയാണ് അവർ ചെയ്തതെന്നും കൂട്ടിച്ചേർത്തു.

അതുപോലെ അവർ ചെയ്തിട്ടുള്ള സംഭവത്തിൽ എനിക്ക് വിശ്വാസമുണ്ടെന്നും, അവിടുത്തെ സംഭവത്തിൽ അവിടെ കൂടി നിന്നവരെല്ലാവരും തന്നെ മാപ്പ് പറഞ്ഞുവെന്നും, കോളേജ് യൂണിയനും കുട്ടികളുമെല്ലാം എന്നോട് മാപ്പു പറഞ്ഞുവെന്നും, അത് കോളേജിനെ താൻ ബഹുമാനിക്കുന്നുവെന്നും അപർണ തന്നെ കൂട്ടിച്ചേർത്തു. ഞാൻ ഇതിനായിട്ടൊന്നും ചെയ്യാനില്ല എന്നും, അന്ന് എനിക്ക് അങ്ങനെ പറയാൻ തോന്നി, പിന്നീട് അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല എന്നും അപർണ്ണ തന്നെ പറയുന്നു. പക്ഷേ ഇതിനെ ഇനി മറ്റൊരു രീതിയിലേക്ക് കൊണ്ടുപോയി നിയമപരമായി നേരിടാൻ ഒന്നും താനില്ലകാണില്ല എന്നും, അത്ര മാത്രമായി പ്രശ്നമാക്കേണ്ട വലിയ കാര്യമില്ല എന്നും കോളേജ് അധികൃതർ അതിൽ ഇടപെട്ടിട്ടുണ്ട് എന്നും അപർണ്ണ കൂട്ടിച്ചേർത്തു.

രണ്ടാമത് വിദ്യാർഥി കെ കാണിക്കാൻ വന്നപ്പോഴും കൈ കൊടുക്കാത്തതിൻ്റെ കാരണവും അപർണ്ണ വ്യക്തമാക്കി. ആദ്യ ഒരു ചെറിയ പ്രശ്നം അതിൻ്റെ പേരിൽ ഉണ്ടായതുകൊണ്ട് മനസ്സിൽ വീണ്ടും പേടിയുണ്ടായിരുന്നുവെന്നും, അതുകൊണ്ടാണ് കൈകൊടുക്കാൻ പോലും വിസമ്മതിച്ചതെന്ന് അപർണ്ണ പറഞ്ഞു.ആ വേദിയിൽ വച്ച് എനിക്ക് ചെറിയ ദേഷ്യം ഉണ്ടായിരുന്നുവെന്നും, പിന്നാലെ ആ കോളേജിലെ എല്ലാവരുടെയും ഇടപെടൽ കൊണ്ട് ആ ദേഷ്യം മാറ്റുകയായിരുന്നുവെന്ന്, ഒരു വിദ്യാർത്ഥി കാരണം മുഴുവൻ കോളേജിനെ പഴിക്കാൻ പാടില്ലല്ലോ എന്നാണ് അപർണ തന്നെ ഇവിടെ കാണിക്കുന്നത്. വിനീത് ശ്രീനിവാസൻ, തങ്കം സംവിധായകൻ സംഗീത് അറഫാത്ത്, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവരും പ്രസ് മീറ്റിൽ പങ്കെടുത്തിരുന്നു. ലോകോളേജിലെ മീറ്റിംഗിൽ ഇതിൽ ചിലർ മാത്രമാണ് എത്തിയത്.

വിനീത് ശ്രീനിവാസനും അപർണയും ഇരിക്കുന്ന വേദിയിലേക്ക് അപർണ്ണയുടെ പേര് പറഞ്ഞ ഉടനെ തന്നെ കൂട്ടം കൂടി നിന്ന വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് ഒരു യുവാവ് കയറി വരികയും, അപർണ്ണയ്ക്ക് പൂ കൊടുക്കുകയും ചെയ്തു. അപർണ്ണ പൂ സ്വീകരിച്ചതും പിടിച്ച് എഴുന്നേല്പിക്കുന്നതും ബലമായി ഫോട്ടോ എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഫോട്ടോ എടുക്കുന്ന സമയം വിദ്യാർത്ഥി അപർണയുടെ പെർമിഷൻ ഇല്ലാതെ തോളിൽ കൈ ഇടുകയും, അത് അപർണയ്ക്ക് ഇഷ്ടപ്പെടാതെ വരികയും, അപർണ്ണ ഒഴിഞ്ഞു മാറുകയും ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു അനുവാദമില്ലാതെ മറ്റൊരാളുടെ ദേഹത്ത് കൈ വയ്ക്കാൻ ആർക്കും അർഹതയില്ല എന്നും, താരം ആയാലും മറ്റ് ഏത് വ്യക്തിയായാലും എന്നുള്ള കാര്യമാണ് അടിസ്ഥാനപരമായി ഇവിടെ കാണുന്നത്.

Share this on...