വയ്യാത്ത മകന് വേണ്ടി 500 രൂപ സഹായം ചോദിച്ച് അമ്മ പക്ഷെ കിട്ടിയത് 51 ലക്ഷം – സംഭവം കേരളത്തിൽ

in News 235 views

ഒരു അമ്മയെ സംബന്ധിച്ചിടത്തോളം തൻ്റെ കുഞ്ഞുങ്ങൾക്ക് വിശപ്പു മാറാൻ ഉള്ള ഭക്ഷണം കൊടുക്കുക എന്നതാണ് ഏറ്റവും വലിയ ടാസ്ക്. അത്തരത്തിൽ അഞ്ചുമാസം മുൻപ് ഭർത്താവ് മ,രി,ച്ച,തോടെ ജീവിതം ദുരിതത്തിലായ ഒരു അമ്മയുടെ കഥയാണ് ശ്രദ്ധനേടുന്നത്. മൂന്ന് മക്കളാണ് സുഭദ്ര എന്ന ഈ അമ്മയ്ക്ക് ഉള്ളത്.അതിൽ മൂത്തമകനായ 17 വയസ്സുകാരൻ കിടപ്പിലാണ്. കിടപ്പുരോഗി ആയതിനാൽ രണ്ടു മക്കളെയും കാവലിരുത്തിയാണ് സുഭദ്ര എന്ന അമ്മ കൂലിപ്പണിക്ക് പോകുന്നത്. പണിക്ക് പോകാൻ പറ്റാത്ത ആയതോടെ കുടുംബം മുഴുവൻ പട്ടിണിയിലായി. പാലക്കാടാണ് ഈ സംഭവം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് മകൻ്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ചത്.

എന്നാൽ ഇവർക്ക് ലഭിച്ചതാകട്ടെ 51 ലക്ഷം രൂപ.ഇത് നൽകിയത് അധ്യാപികയല്ല. പക്ഷേ അധ്യാപികയുടെ നല്ല മനസ്സ് മൂലമാണ് ഇത് ലഭിച്ചത്. പാലക്കാട് കുറ്റനാട് സ്വദേശി സുഭദ്രയ്ക്ക് ആണ് നന്മ വറ്റാത്ത മനസുകളുടെ സഹായം എത്തിയത്.ഇവരുടെ ദുരിതത്തെക്കുറിച്ച് അധ്യാപിക ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. അതുകണ്ടാണ് ആളുകൾ സഹായവുമായി എത്തിയത്.17 വയസുകാരൻ മകനുൾപ്പെടെ മൂന്ന് മക്കളാണ് സുഭദ്രയുടെ വരുമാനത്തിൽ ജീവിക്കുന്നത്. വളരെയധികം ചെറിയൊരു വീട്ടിലാണ് ഇവരുടെ താമസം. പാളകൊണ്ട് ചോർച്ച അടച്ച ഒരു പഴയ വീട്. അഞ്ചുമാസം മുൻപ് ആണ് ഭർത്താവ് മരിക്കുന്നത്. അതോടെ ജീവിതം കുറച്ചുകൂടി ബുദ്ധിമുട്ടിലായി. രോഗിയായ മകൻ, മറ്റു രണ്ടുമക്കളെ കൂടി കാവൽ ഇരുത്തിയാണ് സുഭദ്ര കൂലിപണിക്കായി പോവുക.

പണ്ടിക്ക് പോകാൻ പറ്റാതെ ആയതോടെ മുഴു പട്ടിണിയിലാണ്. മുൻപിൽ മറ്റു മാർഗമൊന്നും ഇല്ലാതെ വന്നപ്പോഴാണ് മകൻ്റെ അധ്യാപികയോട് 500 രൂപ കടം ചോദിക്കുന്നത്. ആ സമയത്ത് സുഭദ്രയ്ക്ക് ആവശ്യമായ പണം ടീച്ചർ നൽകുകയും ഇതോടൊപ്പം സോഷ്യൽ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ചെയ്യുകയും ചെയ്തു. 48 മണിക്കൂർ കൊണ്ട് സുഭദ്രയുടെ അക്കൗണ്ടിലേക്ക് വന്നത് 51 ലക്ഷം രൂപയാണ്. വലിയ സന്തോഷത്തോടെയാണ് പിന്നീട് ഈ പോസ്റ്റ് ടീച്ചർ പങ്കുവെച്ചത്. മകൻ്റെ തുടർ ചികിത്സയ്ക്ക് വേണ്ടി ഈ പണം ഉപയോഗിക്കും. അതോടൊപ്പം തന്നെ നല്ലൊരു വീടിനും. പിന്നീട് എപ്പോഴും പോയി എടുക്കാൻ പറ്റാതെ ഒരു നിശ്ചിതമായ സമയത്ത് എല്ലാ മാസവും ലഭിക്കുന്ന തരത്തിൽ തുക ക്രമീകരിക്കണം.

ഇങ്ങനെയൊക്കെയാണ് ടീച്ചറും സുഭദ്രയും തീരുമാനിച്ചിരിക്കുന്നത്. ഗിരിജ എന്ന ടീച്ചർ ആണ് ഈയൊരു കാര്യത്തിന് മുന്നിൽ നിന്നത്. ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നതും ഗിരിജ ടീച്ചറുടെ നല്ല മനസ്സ് തന്നെയാണ്. പുറംലോകത്തിന് മുൻപിലേക്ക് ഇവരുടെ അവസ്ഥകൾ അറിയിച്ചത് ഈ ടീച്ചറാണ്. ടീച്ചറുടെ നല്ല മനസ്സ് കൊണ്ടാണ് ഇന്ന് സുഭദ്രയ്ക്ക് നല്ലൊരു ജീവിതം ഉണ്ടായതെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. നന്മ വറ്റാത്ത ഇപ്പോഴും ഈ ലോകത്ത് ഉണ്ട് എന്നതിന് ഉദാഹരണം തന്നെയാണ് ഗിരിജ ടീച്ചറും അതുപോലെതന്നെ സുഭദ്രയെ സഹായിച്ച നിരവധി ആളുകളും.

Share this on...