പഴയ ടയറുകൾ വെച്ച് കോടികൾ വരുമാനമുണ്ടാക്കി 12 വയസ്സുക്കാരൻ; ഈ കുട്ടിയുടെ ജീവിതം കേട്ടാൽ ഞെട്ടി പോകും

in News 1,020 views

പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ ടയറുകൾ ശേഖരിച്ച് സമ്പന്നമായി മാറിയ ഒരു കുട്ടിയുടെ ജീവിതകഥയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാനുദ്ദേശിക്കുന്നത്. ആഫ്രിക്കയിലെ കെനിയയിലുള്ള 12 വയസ്സ് മാത്രം പ്രായമുള്ള മാൽക്കം എന്ന കൗമാരക്കാരൻ്റെ കഥയാണിത്. ഓരോ നിമിഷവും സാമ്പത്തികമായി ജീവിതത്തോട് മല്ലിട്ടു കൊണ്ടിരിക്കുകയായിരുന്നു അവനും അവൻ്റെ കുടുംബവും. ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു. പലദിവസവും കുടുംബത്തോടൊപ്പം അവൻ പട്ടിണി കിടന്നിട്ടുണ്ട്. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി അവൻ്റെ അച്ഛൻ കഷ്ടപ്പെടുന്നത് കണ്ടു അവനിക്ക് അത് ഒരിക്കലും സഹിക്കാൻ കഴിഞ്ഞില്ല. എങ്ങനെയെങ്കിലും തൻ്റെ ഈ കുടുംബത്തെ പ്രാരാബ്ദങ്ങളിൽ നിന്ന് രക്ഷിക്കണം എന്ന് അവൻ ചിന്തിച്ചു.

എന്നാൽ തന്നെ കൊണ്ട് എന്താണ് ചെയ്യാൻ സാധിക്കുക എന്നായിരുന്നു അവനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം. പക്ഷേ അവൻ പ്രതീക്ഷ കൈവെടിയാതെ ഓരോ ദിവസവും ഓരോ സംരംഭങ്ങളെ കുറിച്ച് ആലോചിച്ചു തുടങ്ങി. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം കിടക്കുന്നതിനു മുമ്പ് അവൻ്റെ മനസ്സിൽ ഒരു ആശയം ഉദിച്ചു. പിറ്റേദിവസം തന്നെ അവൻ്റെ ഈ ഒരു ആശയം അവൻ അച്ഛനുമായി ചർച്ച ചെയ്യുകയുണ്ടായി. ഈ ഒരൊറ്റ ആശയത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കിയും അവൻ്റെ ആത്മവി ശ്വാസം കണ്ട് സംരംഭത്തിന് ആവശ്യമായ മൂലധനം അവൻ്റെ അച്ഛൻ തന്നെ സംഘടിപ്പിച്ച് അവനു നൽകി. തനിക്ക് കിട്ടിയ ചുരുങ്ങിയ പണം കൊണ്ട് അവൻ ഉപേക്ഷിക്കപ്പെട്ടതും, പഴയതും ആയിട്ടുള്ള ഒരുപാട് sയറുകൾ വാങ്ങി.

അവയെല്ലാം അവൻ്റെ വീടിൻ്റെ പുറകു വശത്ത് കൊണ്ടുവന്ന് അതിൽ നിന്നും ഭംഗിയുള്ള ചെരുപ്പുകൾ ഉണ്ടാക്കാൻ തുടങ്ങി. വിവിധ ഡിസൈനുകളിലും ആകർഷിക്കപ്പെട്ടതുമായ രൂപത്തിലായിരുന്നു അവൻ്റെ ചെരുപ്പ് നിർമ്മാണം. അങ്ങനെ ആദ്യ പ്രാവശ്യം വാങ്ങിയ ടയറുകളിൽ നിന്ന് നല്ല ഗുണമേന്മയുള്ള ചെരുപ്പുകൾ ഉണ്ടാക്കി അവൻ വിപണിയിലിറക്കി. നല്ലൊരു വരുമാനം തന്നെ അതിൽ നിന്ന് അവന് നേടാൻ സാധിച്ചു. പിന്നീട് കിട്ടിയ പണം ഉപയോഗിച്ച് വീണ്ടും അവൻ ടയറുകൾ വാങ്ങി.

അതിൽ നിന്നും ഇരട്ടിയിലധികം ചെരുപ്പുകൾ അവൻ ഉണ്ടാക്കിയെടുത്തു. പിന്നീട് അവൻ്റെ ഈ ചെരുപ്പുകൾ കെനിയയിലും ആഫ്രിക്കയിലും തന്നെ പ്രസിദ്ധമായിത്തീർന്നു. ചെരുപ്പ് നിർമ്മാണത്തിലുള്ള അവൻ്റെ വൈദഗ്ദ്ധ്യവും ആകർഷിക്കുന്നതുമായ രൂപത്തിലുള്ള വിവിധ ഡിസൈനുകളും ആണ് അതിൻ്റെ പ്രസിദ്ധി വർധിപ്പിക്കാൻ കാരണമായത്. പിന്നീടുള്ള കാലം കേവലം 13 വയസ്സ് പ്രായമുള്ള ഈയൊരു കൗമാരക്കാരനിലൂടെ അവരുടെ കുടുംബം സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.

Share this on...