കണ്ണുനീരിനും വേദനകള്‍ക്കും അവസാനം.. സന്തോഷ വാര്‍ത്ത അറിയിച്ച് നടി ഭാമയും ഭര്‍ത്താവും.

in News 282 views

നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ യുവനായികയാണ് ഭാമ. ശാലീന സൗന്ദര്യം നിറഞ്ഞ ആ നായികയ്ക്ക് പിൽ കാലത്ത് ഒട്ടേറെ ആരാധകരുണ്ടായി. കൈ നിറയെ സിനിമകളും ഉണ്ടായിരുന്നു. 2020-ൽ ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്. ഇടയ്ക്കിടയ്ക്കിടെ സകുടുംബം ക്യാമറയ്ക്ക് മുമ്പിൽ എത്താറുണ്ട്.ഗൗരി എന്നാണ് മകൾക്ക് ഭാമ പേരിട്ടിരിക്കുന്നത്. ഒന്നാം പിറന്നാളിന് ശേഷമാണ് കുഞ്ഞിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഭാമ പങ്കുവയ്ക്കുന്നത്. സ്വകാര്യ വിശേഷങ്ങൾ വളരെക്കുറച്ചുമാത്രം ആരാധകരെ അറിയിക്കുന്ന ഭാമ ഇപ്പോൾ ഇതാ തൻ്റെ കുടുംബജീവിതത്തിലെ ഒരു പുതിയ വാർത്ത കൂടി അറിയിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഈ വാർത്ത അറിയിച്ചത്.

സ്വകാര്യ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിൽ സെലിബ്രിറ്റികൾക്കിടയിൽ തീർത്തും വ്യത്യസ്തമായ താരമാണ് നടി ഭാമ. കുഞ്ഞിൻ്റെ പിറന്നശേഷമോ അതിന് മുൻപോ കുഞ്ഞിൻ്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നില്ല. അതുപോലെ തന്നെയായിരുന്നു നടി മിയ ജോർജും.ഇരുവരെയും ആ കാര്യത്തിൽ ആരാധകർ പ്രശംസിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ പുതിയ ബിസിനസ് സംരംഭത്തിനു ഭാമ തുടക്കം ഇട്ടിരിക്കുകയാണ്. സിൽക്ക് സാരികളുടെ മാത്രം വലിയ ശേഖരവുമായി ബാസുകി എന്ന പേരിൽ ഒരു ക്ലോത്തിങ് ബ്രാൻഡ്സ് ഒരുക്കിയിരിക്കുകയാണ് ഭാമ. ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പൂർണ പിന്തുണയോടെയാണ് ഭാമ പുതിയ ബിസിനസ് സംരംഭത്തിനു തുടക്കം ഇട്ടിരിയ്ക്കുന്നത്. എന്തായാലും പുതിയ തുടക്കത്തിൽ ആശംസകൾ അറിയിക്കുകയാണ് ആരാധകർ.

2007-ൽ ആണ് ഭാമയുടെ ആദ്യ സിനിമയായ നിവേദ്യം പുറത്തിറങ്ങിയത്. ചിത്രത്തിൽ വിനുമോഹനും ഭാമയും നായികാനായകൻമാരായി അഭിനയിച്ചു. 2016ൽ മറുപടി എന്ന സിനിമയിൽ അഭിനയിച്ചു. എന്നാൽ പിന്നീട് ഭാമ ആഗ്രഹിച്ചത് പോലെ ഉള്ള നല്ല പ്രൊജക്ടുകൾ ഒന്നും തന്നെ വന്നിരുന്നില്ല.ആ സമയത്തായിരുന്നു ഭാമ തൻ്റെ ഇഷ്ടങ്ങൾ പൊടിതട്ടിയെടുത്തത്. ഒറ്റയ്ക്കും കുടുംബത്തിനുമൊപ്പം അപ്പോൾ നിരവധി യാത്രകൾ നടത്തി. യാത്ര ചെയ്യാൻ ഇഷ്ടമാണെന്ന് ഭാമയ്ക്കെന്ന് അങ്ങനെയാണ് മലയാളികൾ അറിഞ്ഞത്. കുടുംബസമേതം പോകുന്ന യാത്രകളും ഒറ്റയ്ക്ക് ഭർത്താവിനൊപ്പം പോവുന്ന യാത്രകളും ഒക്കെ അക്കാലത്തെ മികച്ചത് തന്നെയായിരുന്നു. ആളുകൾ വൈറലാക്കിയ ഒരു തീരുമാനം തന്നെയായിരുന്നു.

സ്ഥലങ്ങൾ കാണുന്നതിനപ്പുറം ആ നാടിൻ്റെ സ്വഭാവവും സംസ്കാരവും ആളുകളെയുമൊക്കെ അറിയുകയും, എന്തൊക്കെയാണ് മനോഹരമായ അനുഭവം എന്ന് അറിയുകയും ചെയ്തു. യാത്രയിലൂടെ നേടുന്ന അറിവ് വളരെ വലുതാണ്. വീട്ടുകാർ വിവാഹാലോചന തുടങ്ങി. 2019-ൽ നിശ്ചയം കഴിഞ്ഞു. 2020-ൽ വിവാഹവും. പിന്നാലെ അടുത്ത അതോറിറ്റി എത്തി. പിന്നാലെ ഗർഭിണി ആവുകയും ചെയ്തു. മകളുടെ വരവോടെ ജീവിതം പിന്നെയും ട്രാക്ക് മാറി .മുന്നോട്ടുള്ള നിമിഷങ്ങൾ അവൾക്ക് മാത്രമുള്ളതായിരുന്നു. കുഞ്ഞിൻ്റെ കാര്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ അങ്ങനെ തിരക്കിൻ്റെ ലോകത്തായിരുന്നു.

മക്കൾക്കിപ്പോൾ ഒരു വയസും ഒൻപത് മാസവുമാണ് പ്രായം. അവളെന്നെ അഡ്ജസ്റ്റ് ആക്കുന്നുണ്ട്. എന്തായാലും പതിയെ സ്ക്രീനിലേക്കും മറ്റും സ്വപ്നങ്ങളിലേക്കും മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് ഭാമ. അങ്ങനെയാണ് ഈ ഓണക്കാലത്ത് തൻ്റെ ഏറ്റവും വലിയ സ്വപ്നമായ വാസുകി ബൈ ഭാമ എന്ന ടൈറ്റിലോടെ കാഞ്ചിപുരം സാരി കളക്ഷൻ സ്റ്റാർട്ട് ചെയ്തിരിക്കുന്നത്.വാസുകി എന്ന പേര് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. മുന്നോട്ട് എങ്ങനെയാണ് എന്നൊന്നും എനിക്കറിയില്ല. ഇതിപ്പോൾ എനിക്ക് തുടങ്ങണം എന്ന് തോന്നി.

ഞാൻ തുടങ്ങി. പക്ഷേ എൻ്റെ വലിയൊരു ഡ്രീം നടത്താൻ സാധിച്ചതിൽ എനിക്ക് അഭിമാനവും, അതിലേറെ സന്തോഷവുമുണ്ട്. വിമർശനം നടത്തുന്നവരും വിമർശന വിധേയമാക്കാത്തവരുമൊക്കെ ആരും ഉണ്ടാകില്ല. ജോലിയിലും, വ്യക്തിജീവിതത്തിലും നമ്മുടെ പ്രവൃത്തികളെ പറ്റി മറ്റുള്ളവർ നടത്തുന്ന വിലയിരുത്തൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമാകുന്നു.എന്നു കൂടി നടി തുറന്നു പറയുന്നുണ്ട്.

Share this on...