ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാ സംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു…തട്ടു കടയിൽ നിന്നും വീട്ടിലേക്ക് ബീഫ് ഫ്രെ വാങ്ങി പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി കൊണ്ട് മർദിച്ചു ബീഫ് ഫ്രെയ് തട്ടിയെടുത്തു.മർദനമേറ്റു കാർത്തികപ്പള്ളി പുതുകുണ്ഡം എരുമപുറത്തു കിഴക്കേതിൽ വിഷ്ണു ഹരിപ്പാട് താലൂക് ആശുപത്രിയിൽ ചികിത്സ തേടി.ദേശിയ പാതക്ക് സമീപം ഉള്ള തട്ടുകടയിൽ നിന്നും ബീഫ് ഫ്രെ വാങ്ങി പോയ വിഷ്ണുവിനെ കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു പിലാപള്ള വലിയ തെക്കേതിൽ ആദർശ് എന്നിവർ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു.
പണം ഇല്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ബൈക്കിൽ ഇരുന്ന ബീഫ് തട്ടിയെടുക്കുകയായിരുന്നു.തുടർന്നു ഇവർ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വിഷ്ണു എതിർത്തു.തുടർന്നാണ് മർദിച്ചത്.വിഷ്ണു ഹരിപ്പാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ പോലീസ് പിടികൂടി.ഇവർ ഒട്ടേറെ ക്രിമിനൽ കേസ് പ്രതികൾ ആണെന്ന് പോലീസ് പറഞ്ഞു.ഹരിപ്പാട് എസ് എച് ഓ ശ്യം കുമാർ എസ് എ ഗിരി നൗഷാദ് നിഷാദ് എന്നിവരുടെ നേത്യത്വത്തിലാണ് പ്രതികളെ പിടികൂടിയത്.