വീഡിയോ പുറത്തുവിട്ട് കുടുംബം! മിൻസ മോളുടെ പാട്ട്; ഒടുവില്‍ അച്ഛന്റെ കൈയില്‍ തൂങ്ങി സ്‌കൂള്‍ബസിലേക്ക്

in News 10,044 views

പിറന്നാൾ ദിനത്തിൽ ഖത്തറിൽ മരിച്ച മലയാളി വിദ്യാർത്ഥി മിൻസ മറിയം എന്ന നാലുവയസ്സുള്ള വിയോഗം എല്ലാ മലയാളികളെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. സ്കൂൾ ബസ് ജീവനക്കാരുടെ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിൻ്റെ പൊന്നോമനയാണ്. കുട്ടി ബസിനുള്ളിൽ ഉറങ്ങിയത് അറിയാതെ ബസ് ജീവനക്കാർ പൂട്ടി പോവുകയായിരുന്നു. നാല് മണിക്കൂർ കഴിഞ്ഞ് കണ്ടെത്തുമ്പോൾ കടുത്തചൂടിൽലോക്ക് ചെയ്ത ബസിനുള്ളിൽ കുട്ടി ജീവൻവെടിഞ്ഞിരുന്നു. പിറന്നാൾ ദിനത്തിൽ തന്നെ ഈ ലോകത്തുനിന്നും വിടപറഞ്ഞ മിൻസ മോളുടെ അവസാന വീഡിയോയാണ് ഇപ്പോൾ കുടുംബം പുറത്തുവിട്ടിരിക്കുന്നത്.

ജന്മദിനത്തിൽ മിൻസ സ്കൂൾ ബസ്സിലേക്ക് പോകുന്ന ദിവസത്തെ വീഡിയോ തൻ്റെ മകളുടെ അവസാന വീഡിയോ ആണെന്ന് അറിയാതെ അമ്മ പകർത്തുകയായിരുന്നു. പിതാവ് അഭിലാഷ് ചാക്കോ നാലുവയസ്സുകാരി മിൻസയെ സ്കൂൾ ബസ്സിൽ കയറ്റുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആ ബസിൽ നിന്നും ആ പിഞ്ചുമകൾ പിന്നീട് ഒരിക്കലും പുറത്തിറങ്ങിയില്ല എന്നോർക്കുമ്പോൾ കണ്ണീരോടെ മാത്രമേ ആർക്കും ആ വീഡിയോ കാണാനാകും. മിൻസ മോളുടെ ചേതനയറ്റ ശരീരത്തിന് പകരം അവൾ ചിരിച്ചുല്ലസിച്ച് പോകുന്ന വീഡിയോയും, മിന് സമോൾ പാട്ടുപാടുന്ന വീഡിയോയും ആണ് പുറത്ത് വന്നിരിക്കുന്നത്. അവൾ ഞങ്ങളുടെ കിലുക്കാംപെട്ടിയായിരുന്നു. എന്നും ഇനി അവൾ ഇങ്ങനെ തന്നെ ആകും എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും, സൗമ്യ ചാക്കോയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മിൻസ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാൾ. തലേദിനം രാത്രി തന്നെ പിറന്നാൾ ആഘോഷിച്ച അവൾ ഇരട്ടി സന്തോഷത്തിലായിരുന്നു അൽവക്രയിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് പുറപ്പെട്ടത്. സന്തോഷത്തോടെ തുള്ളിച്ചാടി പിതാവിനൊപ്പം നടക്കുന്ന മിൻസയെ വീഡിയോയിൽ കാണാം.

Share this on...