കരഞ്ഞു കൊണ്ട് പോലീസുകാരിയോടെ വിഷമം പറഞ്ഞ അമ്മൂമ്മ; ഈ പൊലീസുകാരി ചെയ്തത് കണ്ടു കയ്യടിച്ചു കേരളം

in News 340 views

ഇന്നത്തെ കാലത്തു നമുക്ക് അറിയാം ചില കുടുംബത്തിൽ എല്ലാം ഭാര്യയും മക്കളും ആയി കഴിഞ്ഞാൽ മാതാ പിതാക്കളെ വേണ്ടാത്ത അവസ്ഥയാണ്.മാതാപിതാക്കളെ വൃദ്ധ സദനത്തിൽ മറ്റും കൊണ്ട് ചെന്നാക്കുന്ന മക്കളുടെ വാർത്ത നിരന്തരം നാം ഇപ്പോൾ കേട്ട് വരികയാണ്.എന്നാൽ ഇതരത്തിൽ ദുരിതം അനുഭവിക്കുന്ന മാതാപിതാക്കളെ സംരക്ഷിക്കാൻ വേണ്ടി നമ്മുടെ നാട്ടിലെ പോലീസിന്റെ സംവിധാനം ഉണ്ട് ഇത്തരത്തിൽ നാം ഇന്ന് പങ്കു വെക്കുന്നത് ഗുരുവായുർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ സർവീസ് പോലീസ് ഓഫീസർ ആയി ജോലി ചെയ്യുന്ന ജാൻസി എന്ന പോലീസുകാരിയുടെ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ്.പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

ഞാൻ ജാൻസി, ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തുവരുന്നു. കുന്നംകുളം പോലീസ് കോട്ടേഴ്സിൽ സകുടുംബം താമസിക്കുന്ന ഞാൻ വല്ലപ്പോഴും മാത്രമേ മലപ്പുറം ജില്ലയിലെ എൻറെ സ്വന്തം വീട്ടിലേക്ക് പോകാറുള്ളൂ. അവിടെ ചെല്ലുമ്പോൾ വീടും പരിസരവും വൃത്തിയാക്കുന്നതിനും എന്നെ സഹായിക്കുന്നതിനും അയൽവാസിയായ ഒരു അമ്മൂമ്മ വരാറുണ്ട്. അമ്മൂമ്മയ്ക്ക് നല്ല പ്രായം ഉണ്ട്.

അവർ വന്ന് മുറ്റമടിക്കുമ്പോഴും എന്നെ സഹായിക്കുകയും ചെയ്യുമ്പോഴും അവരുടെ പ്രായത്തെ മാനിച്ച് ഞാൻ പലതവണ വിലക്കിയിട്ടുണ്ട്. ഞാൻ തന്നെ വൃത്തിയാക്കി കൊള്ളാം എന്ന് പറഞ്ഞാലും അവർ അത് കേൾക്കില്ലായിരുന്നു.ഞങ്ങൾ വീട്ടിൽ എത്തിയിട്ടുണ്ട് എന്ന് അറിഞ്ഞാൽ അവർ ഓടിയെത്തി വീടും പരിസരവും വൃത്തിയാക്കും ആയിരുന്നു. രാവിലെ മുറ്റം വൃത്തിയാക്കി കഴിഞ്ഞാൽ അവർ എൻറെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കും. പിന്നെ നന്നായി വെറ്റിലമുറുക്കും.

അതിനുശേഷം എന്നോട് നാട്ടുവർത്താനം പറഞ്ഞിരിക്കും. ചായയ്ക്കും കാപ്പിക്കും വേണ്ടി മാത്രമല്ല അത്യാവശ്യം ചെലവിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഈ പ്രായത്തിലും അവർ ഇത്രയും ജോലികൾ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായി. അധ്വാനിക്കാതെ പടം വാങ്ങരുത് എന്നാണ് അമ്മയുടെ നിലപാട്. ഞാൻ അതെല്ലാം കണ്ടറിഞ്ഞ് അമ്മൂമ്മയ്ക്ക് പണമായും സാധനങ്ങളും നൽകിയിരുന്നു. അപ്പോഴൊക്കെയും മനസ്സുനിറഞ്ഞ് അവർ ചിരിക്കും.പതിവുപോലെ മുറ്റം വൃത്തിയാക്കി കഴിഞ്ഞ ചായയും കുടിച്ച് പോവാൻ ഇറങ്ങി. “ഇങ്ങൾ പോലീസ് ആണോ? ശരിക്കും പോലീസ്? എന്നാൽ എനിക്കൊരു കുറ്റം പറയാൻ ഉണ്ട് ഉണ്ട്.

കേൾക്കാൻ സമയം ഉണ്ടാകുമോ?” എനിക്ക് അത് കേട്ടപ്പോൾ കൗതുകമായി. കിഴക്കു കൾ ഉണ്ടായിരുന്നിട്ടും വിശേഷങ്ങൾ അറിയാൻ ഞാനും സമയം കണ്ടെത്തി. “11 വർഷമായി ഞാൻ എൻറെ കുടിയിൽ നിന്ന് ചോറ് കഴിച്ചിട്ട്. മരുമകളുമായി ഒരു പൊരുത്തവുമില്ല. പകലൊക്കെ ഞാൻ ഇങ്ങനെ അയൽക്കാരുടെ ചെലവിൽ കഴിയും. രാത്രിയിൽ മരുമകൾ ഭക്ഷണം കഴിക്കാൻ അച്ഛനെയും മകനെയും വിളിക്കും, എന്നെ വിളിക്കാറില്ല.എന്നാൽ മകൻ എന്നെ വിളിക്കും എന്നിട്ട് അച്ഛനും മകനും കൂടി അവരുടെ ഭക്ഷണത്തിൽ നിന്ന് കുറച്ചു ഭക്ഷണം എനിക്ക് നൽകും.

” ഇത്രയും പറഞ്ഞപ്പോൾ തന്നെ അമ്മയുടെ ശബ്ദമിടറി, അവരുടെ കണ്ണുകൾ നിറഞ്ഞു. അമ്മൂമ്മ പൊയ്ക്കോളൂ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ഞാൻ അവരെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു. ഇക്കാര്യം എൻറെ മനസ്സിൽ ഒരു നീറ്റലായി കടന്നുകൂടി. ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി ഞാൻ എത്രയോ വീടുകളിൽ സഞ്ചരിച്ചു, പലരുടെയും പ്രശ്നങ്ങൾ ഞങ്ങൾ അടുത്തറിയുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എത്രയോ പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി, എന്തുകൊണ്ട് വയോധികയായ ഇവരുടെ പ്രശ്നത്തിൽ ഒരു പരിഹാരം കണ്ടുകൂടാ എന്ന് മനസ്സ് എന്നോട് ചോദിച്ചു കൊണ്ടേയിരുന്നു.വീട്ടിൽ നിന്ന് തിരിച്ചു പോകുന്നതിനു മുമ്പ് അവരുടെ പ്രശ്നത്തിന് ഒരു പരിഹാരം കാണണം എന്ന് ഞാൻ ഉറപ്പിച്ചു. എൻറെ വീട്ടിൽ തെങ്ങിൽ കയറി തേങ്ങ ഇടുന്നത് അമ്മയുടെ മകനാണ്.

അടുത്ത ദിവസം അയാൾ വീട്ടിൽ വന്നപ്പോൾ ഞാൻ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അമ്മ പറഞ്ഞത് ശരി തന്നെയാണെന്നും, അമ്മയ്ക്ക് അയാളുടെ ഭാര്യയുമായി ഏറെനാളത്തെ പിണക്കം ആണെന്നും, ആരു പറഞ്ഞാലും അനുസരിക്കാത്ത പ്രകൃതമാണ് ഭാര്യയുടെതെന്നും അയാൾ എന്നോട് പറഞ്ഞു.അയാൾ തൻ്റെ നിസ്സഹായത എന്നോട് വിവരിച്ചു. അയാൾ ഇത് എന്നോട് പറഞ്ഞതോടെ മരുമകളെ കണ്ടു സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. അന്ന് വൈകുന്നേരം ഞാൻ അവരുടെ വീട്ടിലേക്ക് പോയി.

മരുമകളെ കണ്ടു, അവർക്കും എന്നോട് കുറെ പറയുവാനുണ്ടായിരുന്നു. അവർ പറയുന്നതെല്ലാം ഞാൻ നല്ലവണ്ണം കേട്ടു. മികച്ച കുടുംബബന്ധങ്ങൾ നിലനിർത്തേണ്ടതിനെക്കുറിച്ചും, മാറ്റേണ്ട കാഴ്ചപ്പാടുകളെ കുറിച്ചും ഞാൻ അവരോട് സംസാരിച്ചു. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങളെക്കുറിച്ചും, അതെ ലംഘിക്കുന്നവർക്കുള്ള ശിക്ഷ കളെക്കുറിച്ച് ഇതിനിടയ്ക്ക് ഞാൻ അവരെ പറഞ്ഞു മനസിലാക്കി കൊടുത്തു. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ഞാൻ നേരിട്ടറിഞ്ഞ പല അനുഭവങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കി.ഇനിയും ഇത്തരം സംഭവം തുടരുകയാണെങ്കിൽ സമീപത്തെ പോലീസ് സ്റ്റേഷനില് എനിക്ക് ഈ കാര്യം അവതരിപ്പിക്കേണ്ടി വരുമെന്നും ഞാൻ അവരോട് താക്കീത് സ്വരത്തിൽ പറഞ്ഞു.

വീട്ടിൽ ഭക്ഷണം വെച്ചാൽ ഇനി മരുമകൾ വിളമ്പി തരുമെന്നും, തന്നില്ലെങ്കിൽ സ്വയം എടുത്തു കഴിക്കണമെന്നും, വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മരുമകളുടെ ഭാഗത്തുനിന്നും തെറ്റായി എന്തെങ്കിലും ഉണ്ടായാൽ തീർച്ചയായും എന്നെ വിളിക്കണം എന്നു ഞാൻ അമ്മയോട് പറഞ്ഞു. കൂടാതെ എൻറെ ഫോൺ നമ്പർ നൽകിയാണ് ഞാനവിടെ നിന്നും പോന്നത്. അടുത്ത ദിവസം രാവിലെ അമ്മൂമ്മ കിതച്ചുകൊണ്ട് എൻറെ വീട്ടിൽ വന്നു.അവരുടെ കണ്ണുകളിൽ ഇതിൽ വിടർന്ന സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. ആ മുഖത്തെ തെളിച്ചവും പുഞ്ചിരിയും ഉണ്ടായിരുന്നു.

“മോളെ, എനിക്കിനി മരിച്ചാൽ മതി” കിതച്ചുകൊണ്ട് അവരെൻ്റെ കൈകളിൽ പിടിച്ചു. “എൻറെ മരുമകൾ ഇന്നലെ രാത്രി എനിക്ക് ചോറ് വിളമ്പിയിട്ട്, അമ്മേ ഇതാ ചോറ് കഴിച്ചോളു” എന്നു പറഞ്ഞു. എനിക്കിനി മരിച്ചാൽ മതി അത്രയ്ക്ക് സന്തോഷമായി.11 വർഷം കഴിഞ്ഞു അവൾ എനിക്ക് ഭക്ഷണം വിളമ്പി തന്നിട്ട്. അവർ തേങ്ങുകയായിരുന്നു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ട് അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ വാർന്നു വീഴുന്നുണ്ടായിരുന്നു.

അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ അവരെ ആശ്വസിപ്പിച്ചു. ആ സമയം ഞാൻ അറിയാതെ എൻറെ കണ്ണുകളും നിറഞ്ഞിരുന്നു. ഈ കാര്യം പറയുന്നതിനായി ഈ വയോജകദിനംതന്നെ ഞാൻ തിരഞ്ഞെടുത്തത് ഇത് എല്ലാവർക്കും പ്രചോദനമാകട്ടെ എന്ന് കരുതിയാണ്.പോലീസിൻറെ ഈ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ബയോ ജനങ്ങൾക്ക് പോലീസിൻ്റെ സഹായം ആവശ്യമാണെങ്കിൽ “പ്രശാന്തി”ഹെൽപ് ലൈനിൽ വിളിക്കാവുന്നതാണ്.വിളിക്കേണ്ട നമ്പർ: 9497900035,9497900045

Share this on...