ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി… ഇവരുടെ ജീവിതം…

in News 190,280 views

ഫിനിക്സ് കപ്പിൾ എന്നറിയപ്പെട്ടിരുന്ന ദമ്പതികളായ ഗോകുലും, ദേവുവും കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നു ഇവർ ഉൾപ്പെട്ട ആറംഗസംഘം. ഇരിങ്ങാലക്കുടക്കാരനായ വ്യവസായിയെ ചാറ്റ് ചെയ്ത് വശീകരിച്ച് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചത് ദേവുവാണ്. ഭർത്താവ് ഗോകുലിൻ്റെ ഒത്താശയോടെയായിരുന്നു ഇതൊക്കെ. അവിടെ കാത്തിരുന്ന സംഘം വ്യവസായിയെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. സോഷ്യൽ മീഡിയയിൽ മാതൃക ഭാര്യഭർത്താക്കന്മാർ ആയിരുന്നു ഇവർ.

ഇങ്ങനെ ഒരു കേസിൽ കുടുങ്ങിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എപ്പോഴും പതിനൊന്നര പവൻ്റെ മാലയും താലിയും കോർത്ത് ഭർത്താവിനെ ദൈവതുല്യം കണ്ട് സീമന്തരേഖയിൽ നീട്ടിവലിച്ച് സിന്ദൂരം ഇട്ടാണ് ദേവു സോഷ്യൽ മീഡിയ കീഴടക്കിയത്. ഇങ്ങനെ സ്നേഹിക്കുന്ന ഭാര്യയും ഭർത്താവും ഉണ്ടോയെന്ന് ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രകടങ്ങൾ. ഇങ്ങനെ നോക്കുന്ന ഗോകുലിനെ പോലെയൊരു ഭർത്താവ് ദേവുവിനെ ഇത്തരമൊരു പ്രവൃത്തിക്ക് തള്ളിവിട്ടത് ഇനിയും വിശ്വസിക്കാനായിട്ടില്ല. അതേസമയം സാമ്പത്തികമായി നല്ല നിലയിൽ ജീവിച്ചിരുന്ന കുടുംബമായിരുന്നു ഇവരുടേത്. കഴിഞ്ഞ സെപ്റ്റംബർ 12ന് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.

അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ആഡംബരമായി ആണ് വിവാഹം നടത്തിയത്. പതിനൊന്നരപവൻ്റെ മാലയാണ് അണിയിച്ചത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. വിവാഹശേഷമാണ് തൻ്റെ ജീവിതം ഏറെ മാറ്റങ്ങൾ ഉണ്ടായതെന്നും, സ്ലീവ് ലെസ്സ് ഉൾപ്പെടെ ആഗ്രഹിച്ച മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും, യാത്രകളൊക്കെ നടത്താനും സാധിച്ചത് എന്നും പറഞ്ഞിട്ടുണ്ട്. അടുത്ത മാസം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇരിക്കവെയാണ് ഇവർ തട്ടിപ്പ് കേസിൽ അകത്താകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നതിൽ കവിഞ്ഞ് ഇവർക്ക് മറ്റു ജോലികൾ ഒന്നും ഇല്ല എന്നാണ് അറിയുന്നത്.ദേവു ഏവിയേഷൻ മേഖലയിൽ ജോലി ചെയ്തിരുന്നതായി അറിയുന്നുണ്ട്.

എന്നാൽ ഗോകുലിന് റിയൽ എസ്സ്റ്റേറ്റ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ നിരവധി സ്റ്റോറികളും ബ്രാൻഡുകളും ആയി ഇവർ കൊളാപ്പ് നടത്തി നല്ല വരുമാനം ആയിരുന്നു നേടിയിരുന്നത്. പണത്തിന് ഉണ്ടായ ആവശ്യം ആകാം ഇവരെ ഹണി ട്രാപ്പിന് നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. വലിയ ബിസിനസ് പ്ലാൻ ഉള്ളതായി രണ്ടുപേരും യൂട്യൂബിൽ ലൈവിൽ പറഞ്ഞിരുന്നു. ദുബായിൽ ഫ്ലാറ്റ് ലീ സി ന് എടുത്ത് ഭാഗിച്ച് വാടകയ്ക്ക് നൽകുക എന്നതായിരുന്നു ഇവരുടെ ബിസിനസ് പ്ലാൻ.ദേവുവിൻ്റെ അമ്മ വർഷങ്ങളായി മെസ് നടത്തുകയാണെന്നാണ് തങ്ങളുടെ ഫോളോവേഴ്സിനോട് പങ്കുവെച്ചത്. ഇതേ കുറിച്ച് വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

Share this on...