വർഷങ്ങൾക്ക് ഇവൻ ആരായെന്നു കണ്ടു അന്തം വിട്ടു കളിയാക്കിയവർ; കൈയടിച്ചു കണ്ണീരോടെ കേരളം

in News 1,686 views

തേനി കമ്പത്തുള്ള നാലു സെന്റിലെ കൊച്ചു പുരക്കകത്തിരുന്ന് ആരും കാണാതെ അമർനാഥ് ഒരു കത്ത് എഴുതാൻ തുടങ്ങി: എന്റെ പ്രിയപ്പെട്ട അച്ഛാ…ആ കത്ത് വായിച്ചുകഴിഞ്ഞപ്പോൾ ഇങ്ങ് ഇരിങ്ങാലക്കുടയിലെ വാടക മുറിയിലിരുന്ന് മുരുകേശൻ എന്ന അച്ഛൻ പൊട്ടിക്കരഞ്ഞു. കണ്ണീർത്തുള്ളികൾ കനലെരിയുന്ന ഇസ്തിരിപ്പെട്ടിയുടെ മുകളിൽ വീണ് നീരാവിയായി.ഇസ്തിരിപ്പണിക്കായി 21വർഷം മുമ്പ് കമ്പത്തുനിന്ന് ഇരിങ്ങാലക്കുടയിൽ എത്തിയതാണ് മുരുകേശൻ. പത്താം ക്ലാസ് ജയിച്ചെങ്കിലും ഉപരിപഠനത്തിന് വകയില്ലാത്തതിനാൽ ഉപജീവനമാർഗ്ഗ൦ തേടി മുരുകേശൻ ഇരിങ്ങാലക്കുടയിൽ എത്തിയതാണ്… അമർനാഥും അനിയത്തിയും അമ്മയും എത്തിയിട്ട് ഏഴുവർഷവും.

അമർനാഥിനെ പഠിപ്പിക്കാൻ മാതാപിതാക്കൾ ആദ്യം കൊണ്ടുപോയത് ഇരിങ്ങാലക്കുടയിലെ ലിറ്റിൽ ഫ്ലവർ സ്കൂളിൽ ആയിരുന്നു. അവിടെയെത്തിയ മാതാപിതാക്കളെ പ്രിൻസിപ്പലായ സിസ്റ്റർ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ലിസ്യൂ സ്കൂളിലേക്ക് പറഞ്ഞയച്ചു.സ്കൂളിന് അകത്തും പുറത്തും അമർനാഥിന് തുണയായത് സ്മിനി, സുബി തുടങ്ങിയ അധ്യാപികമാരായിരുന്നു.

അവരുടെ ഉപദേശങ്ങളും പ്രോത്സാഹനങ്ങളും അവനിൽ ആത്മവിശ്വാസമുയർത്തി. പഠനത്തിൽ ഒന്നാമനായ സഹപാഠി ജോർജ്ജുമായുള്ള ചങ്ങാത്തമാണ് മികച്ച വിജയങ്ങളിലേക്ക് അമർനാഥിന് തുടക്കം നൽകിയത്. പത്താ൦ ക്ലാസ് പരീക്ഷയിൽ അമർനാഥ് 96 ശതമാനം മാർക്ക് നേടി.

സഹപാഠി ജോർജ്ജ് രാജ്യാന്തര സർവകലാശാലകളിലേക്ക് പ്രവേശനത്തിനായി എസ്.എ.ടി. പരീക്ഷ എഴുതി ജയിച്ച് അമേരിക്കയിലെ സർവകലാശാലയിൽ 2.75 കോടിയുടെ സ്കോളർഷിപ്പിന് അർഹത നേടി. തന്റെ പഠന സാമിഗ്രികൾ ഒക്കെ അമർനാഥിനു സൗജന്യമായ് നൽകി. പരീക്ഷ ജയിക്കുവാനുള്ള പ്രായോഗിക ഉപദേശങ്ങളും നൽകി ജോർജ്ജ് അമേരിക്കയിലേയ്ക്ക് പറന്നു.
അന്നുമുതൽ രാപ്പകലില്ലാതെ അമർനാഥ് നടത്തിയ കഠിനപരിശ്രമ൦ ആ കൊച്ചു വാടകവീട്ടിലേക്ക് ഒത്തിരി സന്തോഷമെത്തിച്ചു.

തേപ്പുകാരന്റെ മകനെന്നും പാണ്ടിത്തമിഴനെന്നും കളിയാക്കിയിരുന്നവരെ അമർനാഥ് തന്റെ വലിയ നേട്ടത്തിലൂടെ ഞെട്ടിച്ചു. അമർനാഥിലൊരു പ്രതിഭയുണ്ടെന്ന് കണ്ടെത്തി പ്രോത്സാഹിപ്പിച്ച അധ്യാപകർ സ്വപ്നം കണ്ടിരുന്ന ആ നേട്ടം. മാതാപിതാക്കളുടെ പ്രാർഥനയ്ക്ക് കിട്ടിയ പ്രതിഫലം-

അമേരിക്കയിൽ നാലുവർഷത്തെ എൻജിനീയറിങ് പഠനത്തിന് സർവകലാശാലയുെട ഒന്നരക്കോടി രൂപയുടെ (2.09 ലക്ഷം ഡോളർ) സ്കോളർഷിപ്പാണ് അമർനാഥ് നേടിയെടുത്തത്. വെമോണ്ടിലെ നോർവിച്ച് സർവകലാശാലയിൽ നാലുവർഷത്തെ കംപ്യൂട്ടർ സയൻസ് പഠനത്തിനുള്ള സ്കോളർഷിപ്പാണ് അമർനാഥ് നേടിയത്.

അമേരിക്കയിലെ ഏഴ് സർവകലാശാലകളിലും ഇറ്റലിയിലെ ഒരു സർവകലാശാലയിലും അമർനാഥിന് സ്കോളർഷിപ്പ് കിട്ടിയിരുന്നു.

സ്കോളർഷിപ്പ്തുക രണ്ടാം വർഷം മുതലാണ് കിട്ടുക ആദ്യവർഷത്തേക്കുള്ള പണവും യാത്രയ്ക്കുള്ള തുകയും കണ്ടെത്തണം. ഒട്ടും ചെറുതല്ലാത്ത തുക. അമർനാഥിനും കുടുംബത്തിനും ചിന്തിക്കാൻ ആകുന്നതിലും വലുതായിരുന്നു.

പല സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും വലുതും ചെറുതുമായ സഹായ൦ ലഭിച്ചു. എന്നിരുന്നാലു൦ അത് ആദ്യവർഷ പഠനത്തിന് മാത്രമേ തികയുമായിരുന്നുള്ളു. യാത്രക്കൂലിക്ക് പണമില്ല. അതാണ് വലിയ പ്രതിസന്ധിയായി നിന്നത്.

അതിനിടെ വീട്ടിലേക്ക് യാദൃശ്ചികമായി ഒരു അപരിചിതനെത്തി. അമർനാഥ് എന്ന മിടുക്കനെ കാണാനും പരിചയപ്പെടുവാനും വേണ്ടി എത്തിയതാണ് അദ്ദേഹ൦. അമേരിക്കയിലേക്കുള്ള യാത്രാ ഒരുക്കം എവിടെവരെയെത്തിയെന്ന് അദ്ദേഹം ചോദിച്ചു. യാത്രക്കൂലി ഇനിയും കണ്ടെത്താൻ ആയിട്ടില്ല എന്ന് അമർനാഥ് പറഞ്ഞു.

ഇത് കേട്ട ആ മനുഷ്യൻ അമർനാഥിനെ ചേർത്തുപിടിച്ച്, നിന്റെ യാത്രയും സ്വപ്നവും മുടങ്ങില്ല എന്ന ഉറപ്പും നൽകിയാണ് അദ്ദേഹം പോയത്. മൂന്നാം ദിനം രാവിലെ അമർനാഥിന് അമേരിക്കയിലേക്കുള്ള വിമാനയാത്രാ ടിക്കറ്റുമായി അദ്ദേഹം എത്തി. മടങ്ങു൦ മുൻപ് അമർനാഥ് പേര് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇത്ര മാത്രമായിരുന്നു-

“എന്റെ പേരിൽ എന്തിരിക്കുന്നു… നിന്റെ പേരാണ് എല്ലാവരും കേൾക്കേണ്ടത് ” എന്ന്
അദ്ദേഹം… ആ വലിയ മനുഷ്യൻ അതോ ദൈവമോ… അത് ആരെന്ന് ഇന്നും അമർനാഥിനു൦ കുടു൦ബത്തിനു൦ അജ്ഞാതമാണ്.

അങ്ങനെ അമർനാഥ്‌ അമേരിക്കയിൽ എത്തി. പഠനത്തോടൊപ്പം പാർട്ട്‌ ടൈം ജോലിയും തുടങ്ങി.സർവകലാശാലയിലെ റസിഡൻഷ്യൽ അഡൈ്വസർ ജോലിയാണ് ആദ്യം കിട്ടിയത്. അഭിമുഖം, ചർച്ച തുടങ്ങിയ കടമ്പകൾ കടന്നാണ് ഈ ജോലി നേടിയത്. സർവകലാശാലയിൽ വിദ്യാർഥികൾ തങ്ങുന്ന കെട്ടിടങ്ങളിലെ സുരക്ഷാ പ്രോട്ടോകോൾ സംരക്ഷണമാണ് ജോലി. ഗവേഷണം നടത്തുന്ന അധ്യാപകരെ സഹായിക്കുന്ന അപ്രന്റീസ്ഷിപ് ജോലിയായിരുന്നു പിന്നാലെ. ഒരേസമയം രണ്ട് പാർട്ട് ടൈം ജോലിയാണ് ഇവിടെ ചെയ്യാനാകുക.

അപ്രന്റീസ്ഷിപ് ഓഗസ്റ്റ് പകുതിയോടെ തീരും. അപ്പോൾ തുടരാനായുള്ള അടുത്ത ജോലിയും കിട്ടി. പുതിയതായി എത്തുന്ന വിദ്യാർഥികളെ കംപ്യൂട്ടർ കോഡിങ് പഠിപ്പിക്കുന്ന ജോലിയായിരുന്നു. സർവകലാശാലയിൽ രണ്ടുപേർക്ക് മാത്രമാണ് ഈ കോഡിങ് പഠിപ്പിക്കാനുള്ള അനുമതിയുള്ളത്. അതിലൊന്ന് അമർനാഥിനാണ്. ഓഗസ്റ്റിൽ തുടങ്ങാവുന്ന മറ്റൊരു ജോലിയും കിട്ടിയിട്ടുണ്ട്. സർവകലാശാലയിൽ റിസർച്ച് ലീഡ് അംബാസഡറായി ആണത്.

എട്ടുവർഷം മുമ്പ് തേനിയിലെ കമ്പത്തുനിന്ന് അമർനാഥ് അച്ഛനെഴുതിയ കത്ത് അർഥപൂർണമാകുകയാണ്.-‘

“അച്ഛാ, എനിക്ക് പഠിക്കണം…. ഞാൻ അവിടെ വന്ന് നന്നായി പഠിക്കും. അച്ഛന്റെ കഷ്ടപ്പാടുകൾ തീർക്കും. നമുക്ക് നല്ലൊരു ജീവിതം ഉണ്ടാവും തീർച്ച…” “ഒന്നിനെയും ആരെയും വിലകുറച്ചു കാണാതിരിക്കുക.. ഏതൊന്നിനും അതിന്റേതായ മൂല്യം ഉണ്ട്.. അർഹിക്കുന്ന ബഹുമാനം കൊടുക്കുക…

ഒരുപക്ഷെ മുരുകേശന് അന്ന് പഠിക്കുവാനുള്ള സാഹചര്യം ആരെങ്കിലും ഒരുക്കുയിരുന്നു എങ്കിൽ അദ്ദേഹം ഇസ്തിരിപ്പണി ചെയ്യേണ്ടി വരില്ലായിരുന്നു. ഒന്നോർക്കുക… AC വാഹനത്തിൽ നമ്മൾ യാത്ര ചെയ്യുമ്പോൾ വഴിയോരത്തു കാണുന്ന ഓരോ ജന്മങ്ങളും ഓരോ കഥകളാണ്.. കണ്ണീരിന്റെ ചൂടിൽ കരിഞ്ഞു പോയ സ്വപ്‌നങ്ങളുടെ കഥകൾ…”

Share this on...