മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ കുതിരവട്ടത്ത് കൊണ്ടുവന്നപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ

in News 37 views

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. കുപ്രസിദ്ധമായ പെരിന്തൽമണ്ണ ദൃശ്യ കേസിലെ പ്രതി വിനീഷാണ് രക്ഷഷെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. ഇന്നലെ രാത്രി ഇയാൾക്കൊപ്പം സെല്ലിൽ ഉണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയിരുന്നു.തുടർന്ന് അത് അഴിച്ചുമാറ്റാൻ അഗ്നിരക്ഷാസേന സെല്ലിൽ എത്തിയിരുന്നു.

അഗ്നിരക്ഷാസേനക്ക് വേണ്ടി സെൽ തുറന്ന സമയത്ത് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കാം എന്നാണ് സൂചന. റിമാൻറിലിരിക്കെ ഈ പ്രതി നേരത്തെ ആ,ത്മ,ഹ,ത്യാ,ശ്രമവും നടത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 17നാണ് പ്രണയം നിരസിച്ചതിൻ്റെ പേരിൽ വീട്ടിൽ കയറി ഏലംകുളം പഞ്ചായത്തിൽ എലാട് ചെമ്പാട്ടെ വീട്ടിൽ ബാലചന്ദ്രൻ്റെ മകളും, ഒറ്റപ്പാലം നെഹ്റു കോളേജിൽ എൽഎൽബി മൂന്നാം വർഷ വിദ്യാർഥിനിയുമായ ദൃശ്യ എന്ന 21 വയസ്സുകാരിയെ പ്രതിയായ വിനീഷ് വിനോദ് എന്ന 21 വയസ്സുകാരൻ കു,ത്തി,ക്കൊ,ന്ന,ത്. പ്രതിയുടെ ആ,ക്ര,മ,ണ,ത്തി,ൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവ ശ്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൊ,ല്ല,പ്പെ,ട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ്ടുവിൽ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്.

വിവാഹം ചെയ്തു നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ വിനീഷ് ദൃശ്യയുടെ പിതാവ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. കൂടാതെ നിരന്തരം ഫോൺ ചെയ്യൽ ഉൾപ്പെടെയുള്ള ദുരിതങ്ങൾ ദൃശ്യ പ്രതിയിൽ നിന്നും നേരിട്ടിരുന്നു. ദൃശ്യയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച് പിതാവിൻ്റെ പരാതിയിൽ നേരത്തെ വിനീഷിനെ പോലീസ് താക്കീത് ചെയ്തതുമാണ്. വീടിൻ്റെ കിടപ്പുമുറിയിൽ ഇട്ടാണ് ദൃശ്യയെ പ്രതി കുത്തികൊലപ്പെടുത്തിയത്.

ദേഹത്ത് ഇരുപതിലേറെ മു,റി,വു,ക,ളു,ണ്ടായിരുന്നു. ബഹളം കേട്ട് മുകൾനിലയിൽ നിന്നെത്തി തടയുന്നതിനിടെ ഇളയ സഹോദരി ദേവ ശ്രീയ്ക്ക് കു,ത്തേ,റ്റ,ത്. കൃത്യം നടത്തിയ ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രൈവർ തന്ത്രപരമായി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അങ്ങനെയാണ് പ്രതി പിടിയിലായത്. ഈ പ്രതിയാണ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടി പോയിരിക്കുന്നത്.

Share this on...