അയാളോട് സഹതാപം മാത്രം, ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്തു; മണിക്കുട്ടനെക്കുറിച്ച് ഡിംപല്‍

in News 115 views

ജനപ്രിയ പരിപാടിയാണ് ബിഗ്ബോസ് മലയാളം. മലയാളത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള പരിപാടിയാണ് ബിഗ്ബോസ്. ഓരോ സീസണിനെയും ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. താരങ്ങൾ തമ്മിലുള്ള മത്സരവും വാശിയുമൊക്കെ ആരാധകർക്ക് ഇഷ്ടം ഉള്ളതാണ്. ഓരോ സീസണിലും വഴക്കുകളും പിണക്കങ്ങളും ഒക്കെ ഷോയെ നാടകീയമാക്കുന്നതും ആരാധകരെ ആകർഷിക്കുന്നതും ആണ്. എന്നാൽ വഴക്കുകൾ പോലെ തന്നെ ആരാധകരുടെ കയ്യടി നേടുന്നതാണ് താരങ്ങൾക്കിടയിലെ സൗഹൃദവും.ഈയിടെ അവസാനിച്ച സീസൺ ഫോറിലെ താരങ്ങളായ ജാസ്മിനും, നിമിഷയും, റിയാസും ,റോൺസണും തമ്മിലുള്ള സൗഹൃദം ഒക്കെ വലിയ ആരാധ ശ്രദ്ധനേടിയിരുന്നു.

ഷോയ്ക്ക് ശേഷം ഈ സൗഹൃദം നിലനിർത്തുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട് ഇവർ. ഷോയ്ക്ക് ശേഷം താരങ്ങൾ നടത്തിയ ട്രിപ്പുകളുടെയും മറ്റും ചിത്രങ്ങൾ വൈറൽ ആയി മാറുകയും ചെയ്തു. സമാനരീതിയിൽ ബിഗ്ബോസ് മലയാളം സീസൺ ത്രീ യിൽ ശ്രദ്ധനേടിയ സൗഹൃദമായിരുന്നു മണിക്കുട്ടനും ഡിംപിളും തമ്മിലുള്ളത്. പുറത്തുപോയ മണി കുട്ടൻ്റെ തിരിച്ചു വരവും, ഡിംപിളൻ്റെ വികാരഭരിതമായ പ്രതികരണവും ഒക്കെ സീസൺ ത്രീയിലെ ഏറ്റവും വലിയ ഹിറ്റ് നിമിഷങ്ങൾ ആയിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്തുവന്നശേഷം ഈ സൗഹൃദം സഞ്ചരിച്ചത് നിർഭാഗ്യവഴികളിലൂടെയായിരുന്നു.പുറത്ത് വന്നശേഷം ഡിംപിളും മണിക്കുട്ടിയും പിരിയുകയായിരുന്നു.

തങ്ങൾക്കിടയിൽ ഈ സൗഹൃദത്തിനു സംഭവിച്ചതിനെക്കുറിച്ച് ഡിംപിൾ മനസ്സ് തുറക്കുകയാണ്. തൻ്റെ ജീവിതത്തിൽ നിന്നും ഡിലീറ്റ് ചെയ്ത് ഒഴിവാക്കിയ ബന്ധമാണ് മണിക്കുട്ടൻ എന്ന വ്യക്തിയുമായിട്ടുള്ളത് എന്ന് ഡിംപിൾ പറയുന്നു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഡിംപിൾ ആദ്യമായി മനസ്സുതുറന്ന് പറഞ്ഞത്. നമുക്ക് എല്ലാം ജീവിതത്തിൽ ഒരു റോൾ ഉണ്ടാവും. പക്ഷേ അഭിനയിക്കാൻ എനിക്ക് അറിയില്ല. എന്നാൽ ജീവിതത്തിലും അഭിനയിക്കുന്ന ആളാണ് മണിക്കുട്ടൻ. ജീവിതം സിനിമയല്ല, ഭായി എന്ന് മാത്രമേ എനിക്ക് അയാളോട് പറയാനുള്ളൂ എന്നാണ് മണിക്കുട്ടൻ്റെ ചിത്രം കാണിച്ചപ്പോൾ ഡിംപിൾ പ്രതികരിച്ചത്. ചിലത് നമ്മൾ ഡിലീറ്റ് ചെയ്താലും റീസൈക്കിൾ ബിന്നിൽ പോയി കിടക്കും. അവിടെ നിന്നും ഡിലീറ്റ് ചെയ്ത ആളാണ് ഇതൊന്നും ഡിംപിൾ പറയുന്നുണ്ട്.

അതേസമയം എനിക്ക് ശരിക്കും സഹതാപമാണ് തോന്നുന്നത്. നമ്മൾ നമ്മളെ ഫൂളാക്കി ജീവിക്കുന്നത് കുഴപ്പമില്ല, പക്ഷേ മറ്റുള്ളവരെയും ഫൂളാക്കി ജീവിക്കരുത്. എന്നെ സംബന്ധിച്ച് എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും ആർക്കും പറയാം. പക്ഷേ എൻ്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് പറഞ്ഞാൽ അയാൾക്ക് പിന്നെ നിലനിൽപ്പില്ല. മണിക്കുട്ടൻ അങ്ങനെയുള്ള ഒരാൾ ആണെന്ന് ഡിംപിൾ പറയുന്നു.ബിഗ്ബോസ് വീട്ടിലുണ്ടായിരുന്ന മറ്റു താരങ്ങളെ കുറിച്ചും ഡിംപിൾ മനസ് തുറക്കുന്നുണ്ട്. കിടിലൻ ഫിറോസിൻ്റെ ചിത്രം കാണിച്ചപ്പോൾ ഇങ്ങനെ ഒരാൾ എക്സിസ് ചെയ്യുന്നതായി താൻ കണക്കാക്കുന്നില്ല എന്നാണ് ഡിംപിൾ പറഞ്ഞത്.

ബിഗ് ബോസ് വീട്ടിൽ താനുമായി സ്ഥിരം വഴക്കിട്ടിരുന്ന ഭാഗ്യലക്ഷ്മിയുമായി പുറത്ത് താൻ സൗഹൃദത്തിലായിരുന്നുവെന്നും ഡിംപിൾ പറയുന്നു. തന്നെ ഭാഗ്യലക്ഷ്മി സാമ്പാർ ഉണ്ടാക്കാൻ പഠിപ്പിച്ചെന്നും, ഭാഗ്യ ലക്ഷ്മിയുടെ ജീവിതം തനിക്കൊരു പ്രചോദനമാണെന്നും ഡിംപിൾ പറയുന്നുണ്ട്. ഡിംപിൾ ബാലും, മണി കുട്ടനും തമ്മിലുള്ള സൗഹൃദം അച്ഛൻ്റെ മരണത്തെത്തുടർന്ന് ഡിംപിൾ പുറത്തുപോയപ്പോൾ തെളിവായിരുന്നു. ഡിംപിളിൻ്റെ മടങ്ങി വരവിന് വേണ്ടി ക്യാമറയ്ക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന മണിക്കുട്ടനെ ആണ് കാണാൻ സാധിച്ചത്.തൊട്ട് മുൻപ് മണികുട്ടൻ പുറത്തു പോയപ്പോൾ തിരിച്ച് വന്ന് താരത്തെ സ്വീകരിക്കാനായി കാത്തിരിക്കുന്ന ഡിംപിളും മറക്കാനാവാത്ത കാഴ്ചകളായിരുന്നു ഇതെല്ലാം വെറും നാടകമായിരുന്നോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്.

Share this on...