കുബേരൻ എന്ന ചിത്രത്തിലെ ഹിറ്റ് നായിക ഇപ്പോൾ ഉമയുടെ ജീവിതം ഇങ്ങനെ

in News 102 views

അന്യഭാഷകളിൽ നിന്ന് നിരവധി നായികമാർ എത്താറുള്ള ഇൻഡസ്ട്രിയാണ് മലയാളം സിനിമ മേഖല. ബോളിവുഡിൽ നിന്ന് കത്രീന കൈഫ് മുതലുള്ള താരങ്ങൾ മലയാള സിനിമയിൽ നായികയായി തിളങ്ങിയിട്ടുണ്ട്. രണ്ടായിരത്തിൽ സൗത്ത് ഇന്ത്യയിൽ തിളങ്ങി നിന്ന നായികമാരിൽ ഒരാളാണ് ഉമശങ്കരി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ഉമ ഒരുകാലത്ത് ശോഭിച്ചു നിന്നിരുന്നു. ഇപ്പോൾ സിനിമ ഉപേക്ഷിച്ച് സീരിയലിൽ ആണ് ഉമ സജീവമായിട്ടുള്ളത്. ഉമാശങ്കരിയെ മലയാളത്തിൽ പ്രേക്ഷകർ ആദ്യമായി കാണുന്നത് രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ മലയാള സിനിമ കുബേരനിൽ ദിലീപിൻ്റെ നായികയായിട്ടാണ്.

സുന്ദർ ദാസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയിൽ ദിലീപ്, കലാഭവൻമണി, സംയുക്ത വർമ്മ എന്നിവരും ഉമാശങ്കരിക്ക് പുറമെ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. രേവതി കലാമന്ദിറിൻ്റെ ബാനറിൽ മേനക സുരേഷ് കുമാർ നിർമ്മിച്ച ചിത്രം സുദേവ് റിലീസ്, ഷേണായി സിനിമാസ് എന്നിവർ ചേർന്നാണ് വിതരണത്തിന് എത്തിച്ചത്, കഥ ,തിരക്കഥ ,സംഭാഷണം എന്നിവ നിർവ്വഹിച്ചത് വിസി അശോകനായിരുന്നു. മികച്ച ബോക്സോഫീസ് വിജയം സ്വന്തമാക്കിയ ദിലീപ് ചിത്രങ്ങളിൽ ഒന്നുകൂടിയാണ് കുബേരൻ. ചിരി മധുരം തരുന്ന സിനിമയിലെ ഗാനങ്ങളും, ഏറെ പ്രേക്ഷക പ്രീതി ഉള്ളതാണ് .ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാരയാണ്. ഉമാശങ്കരി അഭിനയിച്ച ആദ്യത്തെ മലയാള ചലച്ചിത്രം കൂടിയാണ് ഇത്.

കുബേരനിൽ കുടകത്തെ പെൺകുട്ടിയായാണ് ഉമ ശങ്കരി അഭിനയിച്ചിരിക്കുന്നത്.കുടകും, കർണാടകയും എല്ലാം ജന്മം കൊണ്ട് തന്നെ ഉമയ്ക്ക് ബന്ധവുമുണ്ട്. കന്നട സിനിമാ വ്യവസായത്തിലെ സംവിധായകനായ ഡി.രാജേന്ദ്ര ബാബുവിൻ്റെയും നടി സുമിത്രയുടെയും മകളാണ് ഉമ. താരത്തി ഇളയ സഹോദരി നക്ഷത്രയും അഭിനേത്രിയാണ്. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട് ഉമ. 2006 ജൂൺ 15 ന് ബാംഗ്ലൂരിൽ വച്ച് സോഫ്റ്റ്‌വെയർ എൻജിനീയറായ എച്ച് ദുഷ്യന്തനെ ഉമ വിവാഹം ചെയ്തു.ശേഷം സിനിമകളിൽ വളരെ വിരളമായി മാത്രമേ ഉമയെ കണ്ടിട്ടുള്ളൂ. ഏകദേശം മുപ്പതോളം സിനിമയിൽ മാത്രമേ ഉമ അഭിനയിച്ചിട്ടുള്ളൂ.

ഉമയുടെ അമ്മ മലയാള സിനിമാ നിർമ്മാണത്തിലും, നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുമുണ്ട്. ഉമയുടെ അമ്മ മലയാളിയുമാണ്. രണ്ടായിരത്തിൽ വീരനാടായി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉമ അഭിനയത്തിലേക്ക് അരങ്ങേറിയത്. അതേ വർഷം തന്നെ മറ്റൊരു തമിഴ് ചിത്രമായ വാനവില്ലേയിൽ അഭിനയിച്ചു. തൊട്ടടുത്തവർഷം 2 തമിഴ് സിനിമകളും, 2 തെലുങ്ക് സിനിമകളും ഉമ ചെയ്തു. പിന്നീട് 2002-ൽ കുബേരനിലൂടെ മലയാളത്തിലേക്ക് എത്തി. തുടർന്ന് അതേ വർഷം 2 മലയാള സിനിമകളിൽ കൂടി അഭിനയിച്ചു.അങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ നിറസാന്നിധ്യമായി. 2006-ൽ ശക്തി ചിദംബരൻ്റെ കോവായി ബ്രദേഴ്‌സിൽ സിബി രാജിനൊപ്പം അഭിനയിച്ചു.

സത്യരാജിൻ്റെ ചിത്രത്തിൽ മരുമകളായും അഭിനയിക്കാൻ ഈ ചിത്രത്തിലൂടെ ഉമയ്ക്ക് സാധിച്ചു. കുബേരന് ശേഷം വസന്തമാളിക എന്ന മലയാള ചലചിത്രത്തിലാണ് ഉമാശങ്കരി അഭിനയിച്ചത്. മുകേഷായിരുന്നു നായക്. പിന്നീട് മനോജ് കെ ജയൻ നായകനായ സഫലത്തിലും ഉമ അഭിനയിച്ചു. 2004-ൽ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത് ‘ എന്ന സിനിമയാണ് ഉമ അഭിനയിച്ച അവസാന മലയാള സിനിമ. 2007 വരെ മാത്രമേ ഉമ സിനിമയിൽ സജീവമായിരുന്നുള്ളൂ. വിവാഹത്തിന് കുറച്ച് വർഷങ്ങൾ ബ്രെയ്ക്കെടുത്തു.

ശേഷം 2012-ൽ തിരികെ അഭിനയത്തിലേക്ക് വന്നു. പക്ഷേ സിനിമയിലൂടെ അല്ല, സീരിയലിലൂടെ. ഇപ്പോൾ 40 കളിൽ എത്തി നിൽക്കുന്ന ഉമയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും, പഴയ ഓർമ്മകളും ഉമ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഉമയുടെ പുതിയ ഫോട്ടോ കണ്ടാൽ പഴയ സൗന്ദര്യം കാണാൻ സാധിക്കും എന്നാണ് ആരാധകർ കുറിക്കുന്നത്. ഇപ്പോഴും കണ്ടാൽ പഴയ പോലെ തന്നെയാണ് .പ്രായം അധികം ഒന്നും പറയില്ല എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Share this on...