മലയാളികളുടെ സ്വന്തം കവിയൂർ പൊന്നമ്മ ഇപ്പോൾ ഇങ്ങനെ – ചിത്രങ്ങൾ വൈറൽ

in News 1,236 views

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിൽ തിളങ്ങിയ നടി മലയാളി ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞിരുന്നു. കവിയൂർ പൊന്നമ്മ അഭിനയിക്കാത്ത സിനിമകൾ തന്നെ ചുരുക്കമാണ്. എല്ലാ സിനിമയിലും അമ്മ വേഷത്തിലാണ് കവിയൂർ പൊന്നമ്മ പ്രത്യക്ഷപ്പെടാറുള്ളത്. എപ്പോഴും ഒരു പുഞ്ചിരിയോടെ, എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന ഒരു അമ്മ. അങ്ങനെ യി ന് എല്ലാവർക്കും കവിയൂർ പൊന്നമ്മയെ കാണാൻ കഴിയുകയുള്ളൂ. ഒരിക്കലും ദേഷ്യത്തോടെ ഉള്ള ഒരു കഥാപാത്രം കവിയൂർ പൊന്നമ്മയ്ക്ക് നൽകിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ നടി ഊർമ്മിള ഉണ്ണി കവിയൂർ പൊന്നമ്മയെ കാണാൻ പോയപ്പോൾ എടുത്ത ചിത്രങ്ങളും, പങ്കുവെച്ച കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഏറെ നാളുകൾക്ക് ശേഷമാണ് കവിയൂർ പൊന്നമ്മയെ മലയാളികൾ കാണുന്നത്. പ്രിയപ്പെട്ട പൊന്നമ്മച്ചിയെ കാണാൻ പോയി. പഴയ ചിരിയും, സ്നേഹവുമൊക്കെയുണ്ട്. കവിയൂർ പൊന്നമ്മയോട് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഊർമ്മിള ഉണ്ണി കുറിച്ചത് ഇങ്ങനെയാണ്. മാമാങ്കം, ആണും പെണ്ണും തുടങ്ങിയവയാണ് കവിയൂർ പൊന്നമ്മ അടുത്തിടെ അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാലിൻ്റെ ആറാട്ടിലും ശബ്ദ സാന്നിധ്യമായി കവിയൂർ പൊന്നമ്മ ഉണ്ടായിരുന്നു.അമ്മ എന്ന ഒരു വാക്ക് കേൾക്കുമ്പോൾ ഏറ്റവുമധികം മലയാളികൾക്കും ഓർമ്മവരുന്നത് കവിയൂർ പൊന്നമ്മയുടെ മുഖമാണ്.

മോഹൻലാലിൻ്റെ അമ്മയായി ഏറ്റവും കൂടുതൽ തവണ അഭിനയിച്ചിട്ടുള്ള നടിയാണ് കവിയൂർ പൊന്നമ്മ. മോഹൻലാലിൻ്റെ അമ്മ എന്നാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് പോലും.മോഹൻലാൽ പലപ്പോഴും ഇൻറർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. എൻ്റെ അമ്മയെ കാണിച്ചാൽ പലർക്കുമറിയില്ല. കവിയൂർ പൊന്നമ്മയാണ് തൻ്റെ അമ്മ എന്ന് കരുതിയവർ നിരവധിപേരാണ് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെതന്നെ കവിയൂർ പൊന്നമ്മയും പറഞ്ഞിട്ടുണ്ട്. അത്രത്തോളം മലയാളി മനസ്സിൽ ഇടം നേടിയ നടിയായി കവിയൂർ പൊന്നമ്മയ്ക്ക് മാറാൻ സാധിച്ചിരുന്നു.

ഇപ്പോൾ വാർദ്ധക്യസഹജമായ പ്രയാസങ്ങൾ കൊണ്ട് വീടിനുള്ളിൽ കഴിയുകയാണ് കവിയൂർപൊന്നമ്മ. എങ്കിലും ഡബ്ബിംങിലൂടെ ഒക്കെ മലയാള സിനിമയിൽ തൻ്റെ സാന്നിധ്യം അറിയിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. ദീർഘ നാളുകൾക്കുശേഷം നടിയെ കാണാനായതിൻ്റെ സന്തോഷം മലയാളികളും പങ്കുവെക്കുന്നു.

Share this on...