ഏതാനും വർഷങ്ങൾക്ക് മുൻപായി മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഹിറ്റ് സീരിയലുകളിൽ ഒന്നാണ് ‘മഞ്ഞുരുകും കാലം’. ഇന്നും ഹിറ്റ് സീരിയലുകളുടെ പട്ടികയെടുത്താൽ അതിൽ മഞ്ഞുരുകും കാലവും ഉണ്ടാകും. ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ടമാണ് ഈ സീരിയൽ. ഗോവിന്ദൻകുട്ടി എന്ന ആളുടെ മകളായി ജനിച്ച ജാനകികുട്ടിയുടെ പിന്നീടുള്ള ദുരന്ത അനുഭവങ്ങളും,അതിൽ നിന്നെല്ലാം പോരാടി ജീവിതത്തിൽ വിജയം കൈവരിച്ച പെൺകുട്ടിയുടെ കഥയുമാണ് മഞ്ഞുരുകും കാലത്തിൽ പറയുന്നത്. വ്യത്യസ്ത പ്രായത്തിൽ ഉണ്ടായ 6 ജാനിമാരാണ് പരമ്പരയിൽ മാറി മാറി ഉണ്ടായിരുന്നത്. ജാനിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആണ് ഇത്തരത്തിൽ ഒരു മാറ്റം പ്രകടിപ്പിക്കുന്നതായി അങ്ങനെ കഥാപാത്രങ്ങളെ സെറ്റ് ചെയ്തിരുന്നത്. ആറ് വ്യക്തികൾ ജാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അവരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ജാനിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ബേബി നിരഞ്ജന യായിരുന്നു.
അതുമാത്രമല്ല മഞ്ഞുരുകും കാലത്തിലെ നിരഞ്ജനയുടെ അഭിനയ മികവിന് നിരവധി അംഗീകാരം ആ പെൺകുട്ടിയെ തേടി എത്തുകയും ചെയ്തു. മഞ്ഞുരുകും കാലത്തിലെ മികച്ച അഭിനയത്തെ പരിഗണിച്ച്, നിരഞ്ജനയ്ക്ക് സിനിമകളിലും മറ്റും സീരിയലുകളിലും ഉൾപ്പെടെ അവസരം ലഭിക്കുകയുണ്ടായി. അഭിനയത്തിൽ സജീവമായ നിരഞ്ജന ഇപ്പോൾ പഠന തിരക്കിലാണ്.ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നിരഞ്ജന. അധ്യാപക ദമ്പതിമാരായ പ്രേംജിയുടെയും മോനിഷയുടെയും ഏകമകളാണ് നിരഞ്ജന. അഭിനയത്തിൽ മാത്രമല്ല, പഠനത്തിലും മിടുക്കിയാണ് നിരഞ്ജന. ഇപ്പോഴിതാ നിരഞ്ജന സംബന്ധിച്ചുള്ള ഒരു പുതിയ വിശേഷമാണ് ശ്രദ്ധനേടുന്നത്. സമൂഹമാധ്യമങ്ങളിൽ നിരഞ്ജന പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. കാൽമുട്ടിനു താഴെ വരുന്ന ഇടതൂർന്ന നീളൻ കറുത്ത മുടിയുള്ള നിരഞ്ജന തൻ്റെ മുടി കട്ട് ചെയ്തിരിക്കുകയാണ്.
മുടി മുഴുവനായി മുറിച്ചുകളയാതെ അറ്റം മാത്രം സ്പാ ചെയ്തുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരഞ്ജന വളർന്ന് വലിയ കുട്ടിയായെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും അവൾ കുഞ്ഞുകുട്ടി തന്നെയാണ്. ദയനീയ ഭാവത്തോടുകൂടിയ മുഖവും, പാവം തോന്നിപ്പിക്കുന്ന കണ്ണുകളും ആയിരുന്നു നിരഞ്ജനയുടേത്. മഞ്ഞുരുകും കാലം പരമ്പരയിൽ ജാനികുട്ടിയെ മാത്രം സ്നേഹിച്ചിരുന്ന ഒരു പറ്റം ആളുകളുണ്ടായിരുന്നു. പുത്തൻ മെയ്ക്കോവറിൽ ജാനിക്കുട്ടിയെ വീണ്ടും കാണാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി ആളുകളാണ് നിരഞ്ജ പങ്കുവെച്ച് വീഡിയോക്ക് താഴെ കമൻ്റുകളുമായി രംഗത്തെത്തിയത്.
സുന്ദരിയായിരിക്കുന്നു എന്നും, ഞങ്ങൾക്കിഷ്ടം പഴയ ജാനിക്കുട്ടിയെ ആണെന്നും, പുതിയ ലുക്ക് കൊള്ളാം എന്നും ,അങ്ങനെ നിരവധി കമൻ്റുകളാണ് എത്തിയിരിക്കുന്നത്. പിങ്ക് കളർ സോക്കിൽ മുടിയെല്ലാം ഒതുക്കിവെച്ച് പുറകിലേക്ക് ആയി പിന്നിയിട്ട് ചെറിയ രീതിയിൽ നൃത്തം വയ്ക്കുകയാണ് നിരഞ്ജന. വളർന്നു വലിയ കുട്ടിയായെങ്കിലും, തൻ്റെ ശരിക്കും പേരും നിരഞ്ജന എന്ന് പലർക്കും അറിയില്ല എന്നും, പുറത്തു നിന്നും ആളുകൾ തന്നെ കാണുമ്പോൾ ഇപ്പോഴും ജാനിക്കുട്ടി എന്നാണ് വിളിക്കുന്നത് എന്നും നിരഞ്ജന മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. പുതിയ ലുക്കിൽ എത്തിയ നിരഞ്ജനയുടെ വീഡിയോ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.