ആദ്യ സ്കാനിംങ്ങിനു ശേഷം പൊട്ടിക്കരഞ്ഞു മഷു, കാരണം വ്യക്തമാക്കി ബഷീറും സുഹാനയും.

in News 568 views

ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടവർ തന്നെയാണ്. യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ ചാനലിലൂടെയും സജീവമായ താരങ്ങൾ, ഇവരുടെ വിശേഷങ്ങൾ എല്ലാം ഓരോ ദിവസവും ആരാധകരുമായി പങ്കുവച്ച് എത്താറുണ്ട് വളരെ തുറന്നടിച്ച് തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം തുറന്നു പറയുന്ന ഒരു കുടുംബം തന്നെയാണ് ബഷീറിൻ്റെത്. ബഷീറും ഭാര്യയായ മഷൂറയും അതുപോലെതന്നെ സുഹാനയും ഒക്കെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ മക്കളും, ഇവരുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്. യൂട്യൂബ് ചാനലുമായി സജീവമാണ് ബഷീറിൻ്റെ ഭാര്യമാർ രണ്ടുപേരും തന്നെ.

ബിഗ് ബോസിൽ എത്തിയതോട് കൂടിയാണ് ബഷീറും കുടുംബവും ആരാധകർക്ക് കൂടുതൽ പ്രിയപ്പെട്ടവരായി മാറുന്നത്. ബിഗ് ബോസിൽ തൻ്റെ കടുത്ത നിലപാടുകൾ എല്ലാം വളരെ ശക്തമായ രീതിയിൽ തുറന്നു പറയുന്ന ഏറ്റവും മികച്ച കണ്ടസ്റ്റൻ്റിൽ ഒരാൾ തന്നെയായിരുന്നു ബഷീറും. യുട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ എന്നും നല്ല മനസ്സോടുകൂടി തന്നെയാണ് ഏറ്റെടുക്കുന്നത്. ഇവർക്ക് വിമർശകരും നിരവധിയുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മഷൂറ ഗർഭിണിയാണെന്ന വിവരം ബഷീറിൻ്റെ കുടുംബം പുറത്തുവിട്ടത്. പിന്നാലെ മഷൂറയുടെ വിശേഷങ്ങൾ പങ്കുവെച്ച് ബഷീറും സുഹാനയും ഒക്കെ തന്നെ രംഗത്തെത്തിയിരുന്നു.

ഇവരുടെ ഈ ഒരു വിശേഷം അറിഞ്ഞതോടുകൂടി ഇവരുടെ ആരാധകരും വളരെ സന്തോഷത്തിൽ തന്നെയാണ്. മഷൂറയുടെ വിശേഷങ്ങൾ അറിയാൻ ആണ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത്. ഇപ്പോഴിതാ അതിനൊരു വിരാമമായി മഷൂറയുടെ പുതിയ ഒരു വീഡിയോയാണ് വീണ്ടും വൈറൽ ആയി മാറിയിരിക്കുന്നത്. ഗർഭിണിയായ ശേഷം ആദ്യ സ്കാനിങ്ങിന് പോയ മഷൂറ ഈ ഒരു വീഡിയോ എല്ലാവരും വളരെ സന്തോഷത്തോടുകൂടി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. സ്കാനിംങ്ങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രമായിരുന്നു പ്രവേശനം. സ്കാനിങ് കഴിഞ്ഞ മഷൂറ ഇറങ്ങി വരുന്നതും കാത്തിരിക്കുകയായിരുന്നു ബഷീറിൻ്റെ കുടുംബം. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മഷൂറ സ്കാനിംങ് റൂമിൽ നിന്നും കരഞ്ഞുകൊണ്ടാണ് പുറത്തേക്കിറങ്ങി വന്നത്.

എന്താണ് സംഭവിച്ചതെന്നറിയാതെ ബഷീറും അതുപോലെതന്നെ സുഹാനയും വളരെ ഞെട്ടിത്തെറിച്ച് ഇരിക്കുകയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് താൻ കരഞ്ഞതിൻ്റെ കാരണം പറഞ്ഞ് മഷൂറ രംഗത്തെത്തിയിരിക്കുന്നത്. കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിൻ്റെയും സ്കാനിങ്ങിൽ കണ്ടതിൻ്റെയും സന്തോഷം ആണ് മഷൂറയെ കരയിപ്പിച്ചത്. സന്തോഷത്തിൻ്റെ കണ്ണുനീർ ആയിരുന്നു മഷൂറയിൽ നിന്നും വന്നത്. ഈ ഒരു വീഡിയോ കണ്ടപ്പോൾ ചിരിച്ചുകൊണ്ടാണ് ആരാധകർ ഇതിനു താഴെ കമൻറ് ചെയ്ത് എത്തിയിരിക്കുന്നത്.

വളരെ സന്തോഷകരമായ ഒരു നിമിഷം ആണ് ഇതെന്നും ആരാധകർ പറയുന്നുണ്ട്. താരത്തിനെ വീഡിയോ ഇതിനോടകം തന്നെ മാറിയിരിക്കുകയാണ്. ഇതിനു മുൻപേ തന്നെ മഷൂറ ഗർഭിണിയാണെന്നുള്ള രീതിയിൽ പല ഗോസിപ്പുകളും വന്നിരുന്നു. അന്ന് ഇതിന് മറുപടിയുമായി ചുട്ടമറുപടിയുമായി തന്നെ ബഷീറും കുടുംബവും രംഗത്തെത്തിയിരുന്നു. എന്തിനാണ് ഈ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് റീച് നേരിടുന്നതെന്നും, എന്തെങ്കിലുമുണ്ടെങ്കിൽ സത്യാവസ്ഥ തങ്ങൾ തന്നെ തുറന്നു പറയുമെന്നും അന്ന് തന്നെ ബഷീറും കുടുംബവും പറഞ്ഞിരുന്നു. ഇപ്പോൾ മഷൂറ ഗർഭിണിയാണെന്ന് വാർത്തയും ഇവർ തന്നെയാണ് ഒഫീഷ്യലായിട്ട് അനൗൺസ് ചെയ്തത് . ഇപ്പോൾ ആരാധകർ ഈ കുടുംബത്തിൻ്റെ സന്തോഷത്തോടൊപ്പം ചേർന്നിരിക്കുകയാണ്.
All rights reserved News Lovers.

Share this on...