പേർളിയും നില ബേബിയും ഒരുപോലെ മടിയിൽ കിടത്തി.. ശ്രീനിഷിൻ്റെ ഭാഗ്യമെന്ന് ആരാധകർ.

in News 104 views

അവതാരക അഭിനയത്രി വ്ലോഗർ എന്നിങ്ങനെ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന താരമാണ് പേർളി മാണി.ഏതു മേഖലയിലും തന്റെ മികച്ചത് കൊടുക്കാൻ താരം ശ്രമിക്കാറുണ്ട്.ബിഗ് ബോസിൽ വന്ന ശേഷമാണു താരം പ്രേക്ഷകരോട് കൂടുതൽ അടുത്തത്.സീസൺ ഒന്നിലെ ഫസ്റ്റ് റണ്ണർ അപ് ആയിരുന്നു പേർളി മാണി.അവരെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ് ഭർത്താവ് ശ്രീനിഷ്.

മിനി സ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയങ്കരൻ ആയ താരം ബിഗ് ബോസ് വീട്ടിൽ വെച്ച് കൊണ്ടാണ് പേർളി മാണിയുമായി പ്രണയത്തിൽ ആകുന്നത്.മലയാളി പ്രേക്ഷകർ ആഘോഷം ആക്കിയ പ്രണയം ആയിരുന്നു ഇത്.ബിഗ് ബോസ് സീസൺ നാല് എത്തിയിട്ടും പേര്ളിഷ് പ്രണയം ഇന്നും അത് പോലെ നിൽക്കുന്നു.ഇപ്പോൾ ഇവരുടെ ആരാധകർ നൽകിയ സമ്മാനമാണ് ശ്രദ്ധ നേടുന്നത്.ശ്രീനിഷ് പേര്ളിയുടെ മടിയിൽ കിടക്കുന്നത് പോലെ നില ബേബിയുടെ മടിയിൽ കിടക്കുന്ന ഫോട്ടോ കൊളാഷ് ചെയ്ത് കൊണ്ടാണ് ആരാധകർ ഇവർക്ക് വേണ്ടി ഈ സമ്മാനം പങ്കു വെച്ച് എത്തിയത്.ഇത് തന്നെയാണ് പേര്ളിയും ശ്രീനിഷും പങ്കു വെച്ചതും വൈറൽ ആയതുമെല്ലാം.ബിഗ് ബോസ് വഴി പരിചയപ്പെട്ട ഇവർ മത്സരം കഴിഞ്ഞ ശേഷം പിന്നാലെ വിവാഹം കഴിക്കുകയായിരുന്നു.

Share this on...